നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്.
ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ 1947ൽ ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ സ്വാതന്ത്ര്യ പ്രഖ്യാപനനിയമത്തിലൂടെ ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും ഉള്ള രണ്ടു സ്വതന്ത്ര രാജ്യങ്ങൾ നിലവിൽ വന്നു. ജോർജ് ആറാമൻ രാഷ്ട്രത്തലവനായും മൗണ്ട് ബാറ്റൻ പ്രഭു ഗവർണർ ജനറലായും 1947 ഓഗസ്റ്റ് 15ന് സ്വതന്ത്ര ഇന്ത്യ രൂപം കൊണ്ടു.1935ൽ ബ്രിട്ടീഷുകാർ പാസ്സാക്കിയ ഇന്ത്യ ഗവണ്മെന്റ് നിയമപ്രകാരമാണ് അന്നുവരെ ഭരണം നടന്നിരുന്നത്. അതുവരെ ഇന്ത്യയ്ക്ക് സ്വന്തമായൊരു ഭരണഘടന ഉണ്ടായിരുന്നില്ല. ഇന്ത്യയ്ക്ക് സ്വന്തമായൊരു ഭരണഘടന അനിവാര്യമാണെന്നതിനാൽ 1947ഓഗസ്റ്റ് 28ന് ഡോക്ടർ ബി. ആർ.അംബേദ്കർ ചെയർമാനായി ഒരു ഭരണഘടനാ കരട് നിർമ്മാണ സഭ രൂപീകരിച്ചു. കെ.എം. മുൻഷി, മുഹമ്മദ് സാദുള്ള, അല്ലാ ഡി കൃഷ്ണ സ്വാമി അയ്യർ, ഗോപാലസ്വാമി അയ്യങ്കാർ, എൻ. മാധവറാവു, ടി. ടി.കൃഷ്ണമാചാരി എന്നിവരായിരുന്നു അംഗങ്ങൾ.
1949നവംബർ 26ന് ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതി നമ്മുടെ ഭരണഘടന അംഗീകരിക്കുകയും1950 ജനുവരി 26ന് അതു പ്രാബല്യത്തിൽ വരികയും ചെയ്തു. അതോടെ 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ഇല്ലാതായി. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മോചനം നേടിയ ദിനമാണ് സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നതെങ്കിൽ ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനമാണ് നാം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്.
ജനുവരി 26 തന്നെ റിപ്പബ്ലിക് ദിനമായി തെരഞ്ഞെടുത്തതിന് പ്രത്യേക
കാരണമുണ്ട്.1929 ൽ ലാഹോറിൽ ചേർന്ന കോൺഗ്രസിന്റെ സമ്മേളനം നാലു സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എല്ലാ വർഷവും ജനുവരി 26സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കണം എന്നതായിരുന്നു. അതിന്റെഓർമ്മയ്ക്കായിട്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി തെരഞ്ഞെടുത്തത്.
റിപ്പബ്ലിക്ദിനം ഒരു ദേശേയോത്സവമായിട്ടാണ് നാം ആഘോഷിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പരമോന്നത നിയമമാണ് ഇന്ത്യൻ ഭരണഘടന. ലോകത്തെ തന്നെ ഏറ്റവും ബ്രഹത്തായ ലിഖിത നിയമമാണത്. നമ്മുടെ ഭരണഘടനയുടെ പിതാവാണ് ഡോക്ടർ ബി.ആർ. അംബേദ്കർ. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ ജീവത്യാഗമാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്നത്ഈ സന്ദർഭത്തിൽ നാം സ്മരിക്കേണ്ടതാണ്.
ഇന്ത്യയുടെ സംസ്കാരം ഒന്ന് വേ റെതന്നെയാണ്. നാനാ ജാതി മതസ്ഥർ,. വ്യത്യസ്ത ഭാഷകൾ, വേഷഭൂഷാദികൾ,ആചാരങ്ങൾ, അനുഷ്ടാനങ്ങൾ, ആഹാരരീതി തുടങ്ങി നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന ഒരു ജനത., രാജ്യത്തിന്റെ അഖണ്ഡതയെ കാത്തു സൂക്ഷിക്കാൻ ഒത്തൊരുമയോടെ പ്രയത്നിക്കുന്ന ജനത, ഏകോദരസഹോദരങ്ങളെപ്പോലെ വർത്തിക്കുന്ന ജനത,.മ തേതരത്വത്തിൽ വിശ്വസിക്കുന്ന ജനത. നാം ഇന്നു അനുഭവിച്ചു കൊണ്ടിരിക്കുന്ന അവകാശങ്ങളും സ്വാതന്ത്ര്യവുമെല്ലാം നമ്മുടെ ഭരണഘടനയിൽ അധിഷ്ഠിതമാണ്. ഇന്ത്യയിൽ ജനിച്ചു എന്നത് ഓരോ വ്യക്തിയുടെയും അഭിമാനമാണ്.
റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് ന്യൂ ഡൽഹിയിലെ രാജ്പഥിലാണ് . ഇന്ത്യൻ പ്രസിഡന്റ് ദേശീയ പാതക ഉയർത്തും.വ ർണശബളമായ പരേഡും
മറ്റു പരിപാടികളും നടത്തപ്പെടുന്നു. കര, നാവിക, വ്യോമ സേനാ വിഭാഗ
ങ്ങളുടെ അഭ്യാസപ്രകടനങ്ങൾ ആഘോഷത്തെ വ്യത്യസ്തമാക്കുന്നു ധീരതയ്ക്കുള്ള അവാർഡു നേടിയ കുട്ടികൾ, ആംഡ് ഫോഴ്സ്, പോലീസ്,
സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവരും പരേഡിൽ പങ്കെടുക്കുന്നു.
മഹത്തായ ഈ ചടങ്ങിൽ വെച്ച് ധീരതയ്ക്കുള്ള അവാർഡും നൽകുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ റിപ്പബ്ലിക് ദിനത്തി ൽ പങ്കെടുക്കും.മനോഹരവും സംസ്ഥാന
ങ്ങളുടെ മഹത്വം വിളിച്ചോതുന്നതുമായ ഫ്ലോട്ടുകളുംആഘോഷത്തിന്റെ
പൊലിമ വർധിപ്പിക്കുന്നു.
ഓരോ സംസ്ഥാനങ്ങളും റിപ്പബ്ലിക് ഡേ ആഘോഷിക്കും. എന്നാൽ നമ്മെ വരിഞ്ഞു മുറുക്കിയിരിക്കുന്ന ഈ മഹാമാരിയിൽ വളരെ നിയന്ത്രണങ്ങളോടെ മാത്രമേ അതു നടത്താൻ സാധിക്കൂ.
മലയാളിമനസ്സിന്റെ വായനക്കാർക്ക് സന്തോഷകരമായ റിപ്പബ്ലിക്
ദിനാശംസകൾ
ഷീജ ഡേവിഡ് ✍️