17.1 C
New York
Sunday, February 5, 2023
Home US News റിപ്പബ്ലിക്കൻ നയങ്ങളിൽ പ്രതിഷേധം; ന്യുഹാംഷെയർ മുൻ ജിഒപി അധ്യക്ഷ പാർട്ടി വിടുന്നു

റിപ്പബ്ലിക്കൻ നയങ്ങളിൽ പ്രതിഷേധം; ന്യുഹാംഷെയർ മുൻ ജിഒപി അധ്യക്ഷ പാർട്ടി വിടുന്നു

Bootstrap Example

(വാർത്ത: പി.പി. ചെറിയാൻ)

ന്യുഹാംഷെയർ ∙ റിപ്പബ്ലിക്കൻ പാർട്ടി നവംബർ മൂന്നിന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരാജയം അംഗീകരിക്കാതെ തുടർച്ചയായി തിരഞ്ഞെടുപ്പിനെ കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് ന്യുഹാം ഷെയർ റിപ്പബ്ലിക്കൻ പാർട്ടി മുൻ അധ്യക്ഷയും ആന്റി ട്രംപ് ജിഒപി ഗ്രൂപ്പ് ലിങ്കൺ പ്രോജക്റ്റിന്റെ സഹ സ്ഥാപകയുമായ ജനിഫർ ഹോൺ പാർട്ടി വിടുകയാണെന്ന് വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാർട്ടിയുടെ മൂല്യങ്ങളിലും തുല്യതക്കും വേണ്ടിയുള്ള പോരാട്ടത്തിലും ആകർഷയായിട്ടാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ഇത്രയും കാലം പ്രവർത്തിച്ചത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി പാർട്ടിയും പാർട്ടി നേതൃത്വവും തത്ത്വദീഷയില്ലാതെയാണ് പെരുമാറുന്നതെന്നും പാർട്ടി അംഗങ്ങളെ വ്യക്തിഹത്യ നടത്തുന്ന രീതിയിലേക്ക് അധഃപതിച്ചുവെന്നും രാജിയിലേക്ക് നയിച്ച കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ജനിഫർ പറഞ്ഞു

രാജ്യത്തിന്റെ ചരിത്രത്തിൽ കുറ്റാരോപിതനും അസ്ഥിരനുമായ പ്രസിഡന്റായാണ് ട്രംപ് അറിയപ്പെടുകയെന്ന് ഇവർ കുറ്റപ്പെടുത്തി. യുഎസ് കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു തന്റേടമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നില്ലെന്നും പാർട്ടിയുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ഈ ആഴ്ച തന്നെ റിപ്പബ്ലിക്കൻ വോട്ടർ റജിസ്ട്രേഷനിൽ നിന്നും പേര് മാറ്റി സ്വതന്ത്രയായി പ്രവർത്തിക്കാനാണ് തീരുമാനമെന്നും ജനിഫർ പറഞ്ഞു. ജനിഫർ മാത്രമല്ല പാർട്ടിയുടെ മറ്റൊരു മുതിർന്ന നേതാവ് സ്ക്കിമിഡിറ്റ് സ്റ്റീവും റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും രാജിവെച്ചു ഡമോക്രാറ്റിക് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

മലയാളി മനസ്സിനൊപ്പം നിറഞ്ഞ മനസ്സുമായ്..✍ബൈജു തെക്കുംപുറത്ത്

പുതിയ കാലത്തിൻ്റെ വാർത്താ സ്പന്ദനമായ് അക്ഷരാർത്ഥത്തിൽ മാറിയ, ലോകമൊട്ടുക്കുമുള്ള മലയാളികളുടെ വിരൽത്തുമ്പിൽ എന്നും എത്തുന്ന മലയാളി മനസ്സിൻ്റെ സഹയാത്രികനായിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടു. വിവിധ സാഹിത്യ കൂട്ടായ്മകളിലും സ്വന്തം പേജിലും എഴുതി മുന്നോട്ട് പോകുന്ന...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

🟥ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'ലിയോ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ആകാംക്ഷ ജനിപ്പിക്കും വിധം...

മലയാളി മനസ്സ് .. “ആരോഗ്യ വീഥി”

ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം. ക്യാന്‍സര്‍ കേസുകളില്‍ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി

മികവിന്റെ പിന്നിലെ പ്രയത്നം ഏറെ പ്രധാനം. ...................................................................................................... ഒരു രാജാവ്, തന്റെ രാജ്യത്തെ ഏറ്റവും മികച്ച ചിത്രകാരനെ, വളരെ അപൂവ്വമായി മാത്രം കാണപ്പെടാറുള്ള ഒരു പക്ഷിയുടെ ചിത്രം വരയ്ക്കാനേൽപിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രം പൂർത്തിയായില്ല. ചോദിക്കുമ്പോൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: