17.1 C
New York
Friday, October 7, 2022
Home US News റിപ്പബ്ലിക്ക് ദിനത്തിൽ ഗാന്ധി സ്മാരകത്തിൽ ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് പുഷ്പാർച്ചന നടത്തി

റിപ്പബ്ലിക്ക് ദിനത്തിൽ ഗാന്ധി സ്മാരകത്തിൽ ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് പുഷ്പാർച്ചന നടത്തി

വാർത്ത: ഫ്രാൻസിസ് തടത്തിൽ

ഫ്‌ളോറിഡ: ഇന്ത്യയുടെ 72-മത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു സൗത്ത് ഫ്‌ളോറിഡയിലെ ദേവിയിലുള്ള ഗാന്ധി സ്മാരകത്തിൽ ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് പുഷ്പാർച്ചന നടത്തി. കൈരളി ആര്‍ട്സ് ക്ലബ്ബ് പ്രതിനിധികളോടൊപ്പം സംഘടിപ്പിച്ച മീറ്റിംഗിനോടനുബന്ധിച്ചാണ് പുഷ്പാർച്ചന നടത്തിയത്.

72 വർഷം മുൻപ് പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയായ ഇന്ത്യയുടെ ഭരണഘടന പൂർത്തിയായതോടെയാണ് 1950 ജനുവരി 26 നു ഇന്ത്യയിലെ ഫെഡറൽ ഗവണ്മെന്റ് സംവിധാനം നിലവിൽ വന്നതെന്ന് പുഷ്പാർച്ചന നടത്തവേ ജോർജി വർഗീസ് പറഞ്ഞു. മൂന്ന് വര്ഷത്തോളമെടുത്തുകൊണ്ട്  ഭരണഘടനയ്ക്ക് പൂർണ രൂപം നൽകിയ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്ക്കറിനെയും മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള രാജ്യ ശില്പികളെയും ഈ സുദിനത്തിൽ കൃതജ്ഞതയോടെ ഓർക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി പ്രസിഡന്റ് വറുഗീസ് ജേക്കബ്, ഫൊക്കാനാ ട്രസ്റ്റി  ബോർഡ്‌ മുൻ ചെയര്‍മാന്‍ ഡോ. മാമ്മൻ സി ജേക്കബ്‌, കൈരളി ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഡോ മഞ്ചു സാമുവേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ശുഭചിന്ത- (27) – പ്രകാശഗോപുരങ്ങൾ – (ഭാഗം-3)

ഭൃഗുഡിയില്‍ മിന്നിത്തിളങ്ങുന്ന ചൈതന്യ നക്ഷത്രം ഞാന്‍ ആരാണ് ? ഓരോ മനുഷ്യനും ദിവസവും ഞാന്‍ ഞാന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ ഞാൻ ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ സുരേഷ് ആണ് അല്ലെങ്കില്‍ അശ്വതി ആണ്...

വടകര വിശേഷങ്ങൾ (പാർട്ട്‌ – 6) ക്ഷേത്രങ്ങളും സ്മാരകവും.

വടകരയിലെ പ്രസിദ്ധമായ ചില ക്ഷേത്രങ്ങളും സ്മാരകവും നോക്കാം. കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം ---------------------------------------------- താഴെ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന കല്ലേരി കുട്ടിച്ചാത്തൻ പതിനഞ്ചാം നൂറ്റാണ്ടിൽ നിർമമ്മിക്കപ്പെട്ടു എന്ന് കരുതുന്നു.ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ജാതി -ജന്മി വ്യവസ്ഥകളെ എതിർക്കുകകയും...

പ്രതിഭകളെ അടുത്തറിയാം (42) ഇന്നത്തെ പ്രതിഭ: മായ ബാലകൃഷ്ണൻ.

എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് സ്വദേശി. അദ്ധ്യാപക ദമ്പതികളായ കെ എസ് ബാലകൃഷ്ണൻ നായർ, പി കെ വിജയമ്മ എന്നിവരുടെ 4 മക്കളിൽ ഏറ്റവും ഇളയവളാണ്. അസ്വാതന്ത്ര്യത്തിനു മേലുള്ള സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ് എഴുത്ത് എന്ന്...

മരണ ശകടത്തിലെ വിനോദ യാത്ര (ജിതാ ദേവൻ എഴുതുന്ന “കാലികം”)

മലയാളക്കരയെ ആകെ കണ്ണീരിൽ ആഴ്ത്തിയ അപകടമാണ് വടക്കാഞ്ചേരിയിൽ ഉണ്ടായത്. അഞ്ച് സ്കൂൾ വിദ്യാർഥികളും ഒരു അദ്ധ്യാപകനും മൂന്ന് ബസ് യാത്രക്കാരും അശ്രദ്ധകൊണ്ട് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഒൻപത് കുടുംബങ്ങൾക്ക് തീർത്താൽ തീരാത്ത നഷ്ടവും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: