17.1 C
New York
Wednesday, December 1, 2021
Home US News റിട്ടൺഹൗസിനെ കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതായി പോലീസ്

റിട്ടൺഹൗസിനെ കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതായി പോലീസ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

പോർട്ട്ലാന്റ് (ഒറിഗൺ): വിസ്കോൺസിനിൽ രണ്ടുപേരെ വെടിവെച്ചു കൊല്ലുകയും ഒരാൾക്ക് വെടിയേറ്റ് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത കേസ്സിൽ പ്രതി കുറ്റക്കാരനല്ലെന്നുള്ള കോടതി വിധിക്കെതിരെ പോർട്ട്ലാന്റിൽ വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതായി ലൊ എൻഫോഴ്സ്മെന്റ് അധികൃതർ വെള്ളിയാഴ്ച രാത്രി അറിയിച്ചു.

പ്രകടനക്കാർ ജനാലകൾ അടിച്ചു തകർത്തും പോലീസിനെതിരെ കല്ലെറിഞ്ഞും പോർട്ട് ലാന്റ് ഡൗൺ ടൗണിലുള്ള ലോക്കൽ ഗവൺമെന്റ് കെട്ടിടങ്ങൾക്ക് തീയിടുകയും ചെയ്തതിനെത്തുടർന്നാണ് ഇത് വർഗ്ഗീയ കലാപമായി പോലീസ് ചിത്രീകരിച്ചത്.

18 വയസുള്ള കെയ്ൻ റിട്ടൺ ഹൗസ് പ്രതിഷേധക്കാർക്കു നേരെ നിറയൊഴിച്ചത് സ്വയരക്ഷയ്ക്കു വേണ്ടിയാണെന്നുള്ള വാദം ഭാഗികമായി അംഗീകരിച്ച ശേഷം കോടതി യുവാവിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. വിധിയെ തുടർന്ന് വിസ്കോൺസനിൽ മാത്രമല്ല യു.എസ്സിന്റെ വിവിധ സിറ്റികളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, ചിക്കാഗൊ സിറ്റികളിൽ പ്രകടനം നടന്നുവെങ്കിലും സമാധാനപരമായിരുന്നു.

ശനിയാഴ്ച ആയിരത്തിലധികം പേരാണ് ചിക്കാഗൊ ഡൗൺ ടൗണിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തത്. ബ്ലാക്ക് ലൈവ്സ് മാറ്ററാണ് ചിക്കാഗൊയിൽ പ്രകടനം സംഘടിപ്പിച്ചത്. നൊ ജസ്റ്റിസ് നൊ പീസ്, വൈറ്റ് സുപ്രിമസി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രകടനക്കാർ മുഴക്കിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: