17.1 C
New York
Saturday, October 16, 2021
Home Special റാഫേൽ ജോൺ തെക്കേത്തല തയ്യാറാക്കുന്ന പരമ്പര "എന്താണ് സൈബർ സെക്യൂരിറ്റി" (ഇന്റർനെറ്റ് സുരക്ഷ):- മലയാളിമനസിൽ

റാഫേൽ ജോൺ തെക്കേത്തല തയ്യാറാക്കുന്ന പരമ്പര “എന്താണ് സൈബർ സെക്യൂരിറ്റി” (ഇന്റർനെറ്റ് സുരക്ഷ):- മലയാളിമനസിൽ

എന്താണ് സൈബർ സെക്യൂരിറ്റി” അഥവാ “ഇന്റർനെറ്റ് സുരക്ഷ” എന്ന് ഇന്നത്തെ വളർന്നുവരുന്ന കുട്ടികളും മുതിർന്നവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

വരുന്ന പത്ത് വർഷത്തിനുള്ളിൽ ഒരു ലക്ഷം സൈബർ സെക്യൂരിറ്റി യുമായി ബന്ധപ്പെട്ട ജോലിക്ക് ആളെ ആവശ്യമുണ്ട്. ഒരുപാട് ഇംഗ്ലീഷ് വാക്കുകൾ പകരം വയ്ക്കാൻ സാധിക്കാത്ത ഈ മേഖലയിൽ മലയാളത്തിൽ ഒരു ബുക്കോ, വിജ്ഞാനപ്രദമായ വിവരങ്ങളോ ഇല്ല എന്നറിഞ്ഞുകൊണ്ട് മലയാളികൾക്ക് വേണ്ടി സൈബർ സെക്യൂരിറ്റിയെ കുറിച്ച് ഒരു പരിചയപ്പെടുത്തൽ നൽകാനുള്ള ശ്രമമാണ് റാഫേൽ ജോൺ തെക്കേത്തല വെള്ളിയാഴ്ച മുതൽ മലയാളിമനസിൽ ആരംഭിക്കുന്ന “എന്താണ് സൈബർ സെക്യൂരിറ്റി” (ഇന്റർനെറ്റ് സുരക്ഷ) എന്ന ഈ പമ്പര.

IDRBT യിൽ നിന്നും DSCI യിൽ നിന്നും സൈബർ സെക്യൂരിറ്റിയിൽ സർട്ടിഫിക്കേഷൻ നേടിയിട്ടുള്ള ശ്രീ. ടി. ജെ. റാഫേൽ , സൗത്ത് ഇന്ത്യൻ ബാങ്കിൽ 1983 ൽ ഓഫീസറായി ജോലിയിൽ പ്രവേശിച്ച് 38 വർഷത്തെ സേവനത്തിനുശേഷം ഈ കഴിഞ്ഞ മെയ് മാസം റിട്ടയർ ചെയ്തു. 2015 മുതൽ 2021 വരെ ബാങ്കിൻറെ ഐ.ടി വിഭാഗം മേധാവി (സി. ഐ. ഒ. ചീഫ് ഇൻഫർമേഷൻ ഓഫീസർ) ആയിരുന്നു.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷനിൽ പ്രധാന പങ്കു വഹിക്കുകയും . ഐ. ബി. എ., ഐ. ഡി.ആർ. ബി. ടി.(IBA, IDRBT) യുടെ ഇരുപതോളം അവാർഡുകൾ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ്, ഇൻറർനെറ്റ് ബാങ്കിംഗ്, സൈബർ സെക്യൂരിറ്റി മേഖലകളിൽ ഇക്കാലയളവിൽ നേടുകയും ചെയ്ത ഇദ്ദേഹം, ഇന്ത്യയിലെ എല്ലാ ബാങ്കുകളിലെ CIO മാരിൽ നിന്നും IBA യുടെ Best CIO-Runner Up Award 2020 ൽ നേടിയിരുന്നു.

അദ്ദേഹം പറയുന്നു….

“ഡിജിറ്റലൈസേഷനെ കുറിച്ച് കമ്പ്യൂട്ടർ മാഗസിനുകളിൽ ഇംഗ്ലീഷിൽ ധാരാളം ലേഖനങ്ങൾ ഞാൻ എഴുതിയിട്ടുണ്ടെങ്കിലും സൈബർ സെക്യൂരിറ്റിയെ കുറിച്ച് മലയാളികൾക്ക് എനിക്ക് അറിവുള്ള കാര്യങ്ങൾ പങ്കു വയ്ക്കാൻ വേണ്ടി മലയാളവും പകരം വയ്ക്കാൻ ആകാത്ത ഇംഗ്ലീഷ് പദങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു പരമ്പരയാണിത്. ഒപ്പം, ഇതിനെക്കുറിച്ച് ഒരു ബുക്ക് പ്രസിദ്ധീകരിക്കുവാനുള്ള തയ്യാറെടുപ്പിലുമാണ്. അതുകൊണ്ട് തന്നെ ഇത് എന്റെ ഒരു ആദ്യശ്രമം ആണ്.”

വളർന്നുവരുന്ന കുട്ടികളും മുതിർന്നവരും ഏറെ വിഞ്ജാനപ്രദമായ രീതിയിൽ റാഫേൽ ജോൺ തെക്കേത്തല, എറണാകുളം തയ്യാറാക്കുന്ന “എന്താണ് സൈബർ സെക്യൂരിറ്റി” (ഇന്റർനെറ്റ് സുരക്ഷ) എന്ന വിലപ്പെട്ട ലേഖന പരമ്പരയ്ക്കായി കാത്തിരിക്കാം.

വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഈ പരമ്പര മുടങ്ങാതെ വായിക്കുവാൻ മലയാളിമനസിന്റെ “SPECIAL” എന്ന കാറ്റഗറി മറക്കാതെ സന്ദർശിക്കുക.

COMMENTS

8 COMMENTS

  1. വളരെ നല്ലത്. ആകാംഷയോടെ കാത്തിരിക്കുന്നു റാഫേലിന്റെ പുസ്തകം വായിക്കാൻ 😀🥰

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...
WP2Social Auto Publish Powered By : XYZScripts.com
error: