17.1 C
New York
Monday, June 14, 2021
Home US News റസ്റ്റോറന്റില്‍ കണ്ടുമുട്ടിയ യുവാക്കളുമായി ഹോട്ടലില്‍ എത്തിയ യുവതി മരിച്ച നിലയില്‍

റസ്റ്റോറന്റില്‍ കണ്ടുമുട്ടിയ യുവാക്കളുമായി ഹോട്ടലില്‍ എത്തിയ യുവതി മരിച്ച നിലയില്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

മയാമി (ഫ്‌ലോറിഡ): മയാമി സൗത്ത് ബീച്ച് റസ്റ്റോറന്റില്‍ വച്ചു കണ്ടു മുട്ടിയ രണ്ടു യുവാക്കളുമായി മയാമി ബീച്ചിലുള്ള ആല്‍ബിയന്‍ ഹോട്ടലിലേക്ക് പോയ ഇരുപത്തിനാല് വയസ്സുള്ള യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

വ്യാഴാഴ്ചയാണ് യുവതിയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍ പാതി നഗ്‌നമായ രീതിയില്‍ കണ്ടെത്തിയത് . തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും പുറത്ത് ഇറങ്ങി പോയ രണ്ടു യുവാക്കളെ പോലീസ് അറസ്‌റ് ചെയ്തു . യുവതിയും രണ്ട് യുവാക്കളും ചേര്‍ന്ന് മുറിയില്‍ പ്രവേശിക്കുന്ന ചിത്രങ്ങള്‍ ഹോട്ടലിലെ ക്യാമറയില്‍ കണ്ടെത്തിയിരുന്നു. ഒരു മണിക്കൂറിനു ശേഷം മുറിയില്‍ നിന്നും ഇറങ്ങി പോകുന്ന നോര്‍ത്ത് കരോലീനയില്‍ നിന്നുള്ള ഇവോയര്‍ കോലിയര്‍ (21) ഡോറെയ്ന്‍ ടെയ്ലര്‍ (24) എന്നിവരുടെ ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞിരുന്നത് .

ഹോട്ടല്‍ മുറിയില്‍ പ്രവേശിച്ച രണ്ടു യുവാക്കള്‍ യുവതിയായ ക്രിസ്റ്റിന്‍ എങ്കള്‍ ഹര്‍ട്ടിന് (24) പച്ച നിറത്തിലുള്ള ഒരു പില്‍ നല്‍കിയതായും തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയുമായി ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി . തുടര്‍ന്ന് യുവതിയുടെ കൈവശമുണ്ടായിരുന്ന ക്രഡിറ്റ് കാര്‍ഡ് മോഷ്ടിച്ച് പല സ്ഥലങ്ങളിലും അതുപയോഗിച്ചതായി കണ്ടെത്തിയിരുന്നു .

യുവതിക്ക് നല്‍കിയത് വേദന സംഹാരി ടാബ്ലറ്റ് ആയിരുന്നുവെന്ന് പ്രതികളിലൊരാള്‍ പറഞ്ഞു എന്നാല്‍ ഫെന്റ്റനില്‍ പോലുള്ള മയക്കുമരുന്നാകാം എന്നാണ് പോലീസിന്റെ നിഗമനം .

മാര്‍ച്ച് 22 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ യുവാക്കള്‍ക്ക് എതിരെ ലൈംഗികപീഡനം, കളവ്, അനുമതിയില്ലാതെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. മരണകാരണം വ്യക്തമാകുന്നതോടെ കൊലപാതകക്കുറ്റം വരെ ചുമത്താന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ്, വീട്ടമ്മ മരിച്ചു.

തൃശ്ശൂർ: പൊട്ടി കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വാതക്കാടൻ ചാത്തൻ്റെ ഭാര്യ (66) വയസുള്ള ജാനകിയാണ് മരിച്ചത്. സംഭവം നടന്നത്. കൊരട്ടി കാതികുടത്ത് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു. വാക്കാറ്റി...

ചിക്കാഗോ ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സിലിന്റെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക്

ഇല്ലിനോയ്: ഇല്ലിനോയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ ആദ്യഘട്ടമായി ഓക്‌സിജന്‍ കോണ്‍സട്രേറ്റര്‍ യൂണിറ്റ്‌സ്, കണ്‍വര്‍ട്ടേഴ്‌സ്, സര്‍ജിക്കല്‍ ഗൗണ്‍സ്, മാസ്‌ക്, ഡിജിറ്റല്‍ തെര്‍മോമീറ്റേഴ്‌സ്,...

വഴിയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് തര്‍ക്കം യുവാവ് വെടിയേറ്റ് മരിച്ചു

ഹൂസ്റ്റണ്‍: നോര്‍ത്ത് ഹൂസ്റ്റണ്‍ 9000 ബണ്ണി റണ്‍ ഡ്രൈവില്‍ പരസ്യമായി മൂത്രമൊഴിച്ചതിന് 20 വയസ്സുള്ള ലെസ്റ്റർ യുനെറ്റസുമായി നാട്ടുകാര്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ഒടുവില്‍ നാട്ടുകാര്‍ യുവാവിനെ വെടിവച്ചു കൊല്ലുകയും ചെയ്ത സംഭവം ഹൂസ്റ്റണ്‍ പോലീസ്...

തമിഴ്‌നാട്ടിലെ നാലു ജില്ലകളിൽ കലക്ടര്‍മാരായി മലയാളികൾ

*തമിഴ്‌നാട്ടിലെ നാലു ജില്ലകളിൽ  കലക്ടര്‍മാരായി മലയാളികൾ* ഇതാദ്യമായാണു നാലു മലയാളികളെ ഒരേസമയം കലക്ടര്‍മാരായി നിയോഗിക്കുന്നത്. പുതുതായി ചുമതലയേറ്റ നാലു പേരും 2013 ബാച്ച്‌ അംഗങ്ങളാണ്. എറണാകുളം പിറവം സ്വദേശിയായ ഡോ.ആല്‍ബി ജോണ്‍ വര്‍ഗീസ് (തിരുവള്ളൂര്‍), തൃശൂര്‍...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap