17.1 C
New York
Sunday, June 4, 2023
Home US News റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പേരില്‍ അവാര്‍ഡ് സ്ഥാപിച്ചു

റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പേരില്‍ അവാര്‍ഡ് സ്ഥാപിച്ചു

ജോയിച്ചന്‍ പുതുക്കുളം

ചങ്ങനാശേരി എസ് ബി കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പേരില്‍ ദൈ്വവാര്‍ഷിക അവാര്‍ഡ് സ്ഥാപിച്ചു. റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ രജത ജൂബിലി സ്മാരകമായി സ്ഥാപിച്ചിട്ടുള്ള ഈ അവാര്‍ഡ് കേരളത്തിലെ ഗവണ്മെന്റ് ആന്‍ഡ് എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ നിന്നും ഏറ്റവും നല്ല ഇംഗ്ലീഷ് അധ്യാപകനെ ആദരിക്കുന്നതിനായി ഏര്‍പ്പെടിത്തിയിട്ടുള്ള രണ്ടു വര്‍ഷത്തിലൊരിക്കല്‍ കൊടുക്കുന്ന അവാര്‍ഡാണിത്..അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ് .

ബഹു. ജോര്‍ജ് മഠത്തിപ്പറമ്പിലച്ചന്‍ അരനൂറ്റാണ്ടു (രജതജൂബിലി) പിന്നിട്ടു നില്‍ക്കുന്ന തന്റെ പൗരോഹിത്യ സമര്‍പ്പിത ജീവിതം വഴിയായി സഭയ്ക്കും സമൂഹത്തിനും വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന ശുശ്രുഷകളുടെയും സേവനതല്പരതയുടെയും നന്ദി സൂചകമായി സ്ഥാപിച്ചിട്ടുള്ളതാണ് എന്ന് ഒരു കാഴ്ചപ്പാട് നിലനില്‍ക്കെ മറ്റൊരു കാഴ്ചപ്പാട് തന്റെ ഉന്നത വിദ്യാഭ്യസത്തോടും വിദ്യാഭ്യാസസ്ഥാപനങ്ങളോടുമുള്ള ഉന്നത ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും ഈ അവാര്‍ഡ് സ്ഥാപനത്തിന്റെ പിന്നിലുള്ള നിരവധിയായ പ്രേരകഘടകങ്ങളിലെ സുപ്രധാന ഘടകങ്ങളായി നിലകൊള്ളുന്നു.

ബഹുമാനപ്പെട്ട ജോര്‍ജ് അച്ഛന്‍ ചങ്ങനാശേരി എസ്ബി കോളേജിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുന്ന കാലയളവില്‍ രണ്ടു തവണ ഏറ്റവും നല്ല കോളേജിനുള്ള ആര്‍ ശങ്കര്‍ പ്രെസിഡെന്‍ഷ്യല്‍ അവാര്‍ഡ് നേടിയെടുക്കുകയും നിരവധി ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളും ആരംഭിക്കുകയും ചെയ്തുകൊണ്ടു കോളേജിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ അദ്ദേഹത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കഴിവുകളും കാര്യദര്‍ശികതയില്‍ ഊന്നിയ തന്ത്രജ്ഞതയും ഏറെ അഭിനന്ദനാര്‍ഹമാണ്. .

എസ് ബി കോളേജിലെ അതിപ്രഗത്ഭരായ പ്രിന്‍സിപ്പല്‍മാരുടെ ഗണത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്നതില്‍ ഒരുവനാണ് റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍. കോളേജ് കാമ്പസ്സില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സംസ്കാരം കെട്ടിപ്പടുക്കുന്നതിനും ഉന്നത വിദ്യാഭ്യാസ നിലവാരം എക്കാലവും ഉയര്‍ത്തി നിര്‍ത്തുന്നതിനും ബഹു: ജോര്‍ജ് മഠത്തിപ്പറമ്പിലച്ചന്‍ ചെയ്തിട്ടുള്ള ഉത്കൃഷ്ട കാര്യങ്ങളുടെ സ്മരണികകളും അദൃശ്യമായ കൈയൊപ്പുകളും തലമുറകളോളം ദര്‍ശിക്കും.

തന്റെ സഭാതലത്തിലെയും വിദ്യാഭ്യാസ തലത്തിലെയും പ്രവര്‍ത്തനമികവുകള്‍ക്കുള്ള ഒരു ബഹുമതിയാണ് അദ്ദേഹത്തിന്റെ പേരില്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള ഈ അവാര്‍ഡ്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരളത്തില്‍ കാലവര്‍ഷം എത്തുന്നത് വൈകിയേക്കും; അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിമിന്നലും മഴയുമുണ്ടാകും.

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം കേരളത്തിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നാളത്തോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ അറബിക്കടല്‍ മേഖലയില്‍ എത്തിയ കാലവര്‍ഷം സജീവമാകുന്നുണ്ടെങ്കിലും ശക്തിപ്രാപിക്കുന്നില്ലെന്നാണ്...

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു.

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 160 രൂപ മുതൽ 180 രൂപ വരെയാണ് ഈടാക്കുന്നത്. ഉൾനാടൻ പ്രദേശങ്ങളിൽ 180 രൂപയാണ് ഒരു കിലോ കോഴിയിറച്ചിയുടെ വില. ഒരാഴ്ച മുൻപ് വരെ കിലോയ്ക്ക് 145-150...

പുതിയ അധ്യയന വർഷം കൂടുതൽ പ്രൈമറി സ്കൂളുകളെ ആധുനികവൽക്കരിക്കും: മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം : പ്രീ പ്രൈമറി, പ്രൈമറി മേഖലകളെ കൂടുതൽ ആധുനിക വൽക്കരിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക വർഷം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം...

ഒഡീഷ ട്രെയിൻ അപകടം: രക്ഷാ പ്രവർത്തനം അവസാനിച്ചു ,”കവച് സിസ്റ്റം”ഇല്ലാത്തത് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

ഭൂബനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി റെയില്‍വെ. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ റെയില്‍വെ വക്താവ് അമിതാഭ് ശര്‍മ അറിയിച്ചു. അപകടത്തില്‍ റെയില്‍വെ അന്വേഷണം പ്രഖ്യാപിച്ചു. സൗത്ത് ഈസ്റ്റേണ്‍...
WP2Social Auto Publish Powered By : XYZScripts.com
error: