17.1 C
New York
Thursday, September 23, 2021
Home US News റവ ക്രിസ്റ്റഫർ ഡാനിയേൽ മാർത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജർ

റവ ക്രിസ്റ്റഫർ ഡാനിയേൽ മാർത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജർ

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജരായി റവ ക്രിസ്റ്റഫർ പി ഡാനിയേൽ നിയമിതനായി .റവ ഡോ ഫിലിപ്പ് വർഗീസ് സേവനം പൂർത്തിയാക്കിയതിനെ തുടർന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണ് ക്രിസ് അച്ചനെ നിയമിച്ചിരിക്കുന്നത്

അമേരിക്കയിൽ ജനിച്ചു വളർന്ന ക്രിസ് അച്ചൻ ബിരുദം നേടിയതിനു ശേഷം തിരുവല്ല മാർത്തോമാ വൈദീക സെമിനാരിയിൽ നിന്നും നാല് വർഷ ബി ഡി ബിരുദം കരസ്ഥമാക്കി.2012 ൽ മാർത്തോമാ സഭയിലെ പൂർണ സമയ പട്ടക്കാരനായി സഭ ശുശ്രുഷയിൽ പ്രവേശിച്ചു . ന്യൂജേഴ്‌സി ,ചിക്കാഗോ മാർത്തോമാ ഇടവകളിൽ വികാരിയായും ,യൂത്ത് ചാപ്ലിയനായും പ്രവർത്തിച്ചു .

ഭദ്രാസന പ്രോഗ്രാം മാനേജർ ചുമതലക്കു പുറമെ കണക്ടികട്ട് ജെറുസലേം ഇടവക വികാരിയായും പ്രവർത്തിക്കുന്നു .ക്രിസ് അച്ചനോടൊപ്പം നീതി കൊച്ചമ്മയും സഭയുടെ സജീവ സേവനത്തിലാണ് .ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചര്ച്ച അംഗമാണ് ക്രിസ് അച്ചൻ. 2021 വരെ ഭദ്രാസന പ്രോഗ്രാം മാനേജരായി സ്തുത്യഹ സേവനം അനുഷ്ഠിച്ച സഭയിലെ സീനിയർ പട്ടക്കാരനായ റവ ഡോ ഫിലിപ്പ് വർഗീസ്സിനും എലിസബേത് കൊച്ചമ്മക്കും ഭദ്രാസനം സമുചിതമായ യാത്രയയപ്പും നൽകി .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: