17.1 C
New York
Monday, March 20, 2023
Home US News റവ:ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ ഡിസംബർ14നു ഐപിഎല്ലില്‍ പ്രസംഗിക്കുന്നു

റവ:ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ ഡിസംബർ14നു ഐപിഎല്ലില്‍ പ്രസംഗിക്കുന്നു

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഡിസംബർ 14നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ റവ: ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ മുഖ്യ പ്രഭാഷണം നല്‍കുന്നു. ബൈബിൾ പണ്ഡിതനും കൺവെൻഷൻ പ്രാസംഗീകനുമായ അച്ചൻ ന്യൂയോർക് സീനായ് മാർത്തോമാ സെന്ററിൽ പ്രൊജക്റ്റ് മാനേജരായി പ്രവർത്തിക്കുന്നു .
വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.

വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ഡിസംബർ14 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന റവ: ക്രിസ്റ്റഫർ അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന , ഫോണ്‍ നമ്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602(കോര്‍ഡിനേറ്റര്‍).

പി പി ചെറിയാന്‍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡോക്ടർ ജോൺ ബ്രിട്ടാസ് എം പി യുടെ മാതാവിന്റെ നിര്യാണത്തിൽ കൈരളിടിവി യുഎസ് എ പ്രവർത്തകരുടെ ആദരാജ്ഞലികൾ

ന്യൂയോർക്: രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ (95 ) കണ്ണൂർ പുലിക്കുരുമ്പ നിര്യാണത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവി യുഎസ് എ യുടെ പ്രവർത്തകരുടെ...

ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു..

രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ പുലിക്കുരുമ്പ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെന്റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ. മക്കൾ...

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 20 | തിങ്കൾ

◾ദേവികുളം മണ്ഡലത്തിലെ സിപിഎം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ തെറ്റായ വിവരങ്ങളും വ്യാജരേഖകളും ഹാജരാക്കിയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നു ഹൈക്കോടതി....

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മില്ലി ഫിലിപ്പ്  റീജണൽ കോഓർഡിനേറ്റർ.

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണൽ കോർഡിനേറ്റർ ആയി  മില്ലി ഫിലിപ്പ്   , റീജണൽ സെക്രട്ടറി  മഞ്ജു ബിനീഷ്, കൾച്ചറൽ കോർഡിനേറ്റർ  അമിത പ്രവീൺ,   കമ്മിറ്റി മെംബേഴ്‌സ് ആയി...
WP2Social Auto Publish Powered By : XYZScripts.com
error: