17.1 C
New York
Saturday, August 13, 2022
Home Special റമദാൻ എന്ത് എന്തല്ല.

റമദാൻ എന്ത് എന്തല്ല.

കുഞ്ഞ് മുഹമ്മദ്✍


ദൈവ നാമത്തിൽ ഞാനാരംഭിക്കട്ടേ.. വളരെ ഗഹനവും സ്പോടനാത്മവുമായ വിഷയമാണു ഞാൻ കൈകാര്യം ചെയ്യേണ്ടതെന്നതിനാൽ ഒരു കാര്യം ഞാൻ നേരത്തേ തന്നെ ബോധിപ്പിക്കട്ടേ.

” ഞാൻ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്ന വിഷയത്തിലെ ഒരവസാനവാക്കല്ല ഞാൻ. ഒരാധികാര്യതയും ഈ കുറിപ്പുകളിൽ എന്റേതായില്ല. എല്ലാം പഠിച്ചവയും റഫർ ചെയ്തു സ്വായത്തമാക്കിയവയുമാണ്. തെറ്റു കുറ്റങ്ങൾ തിരുത്തി എന്റെ പ്രയത്നം വിജയിപ്പിക്കണമെന്നു ഇതു വായിക്കാൻ ഇടയാകുന്ന പണ്ഡിതന്മാരോടൊരപേക്ഷ.”

ലോകാരഭം മുതൽ മനുഷ്യനു മതമുണ്ടായിരുന്നു, ഇന്നും അതു തുടരുന്നു. എന്നാൽ മതത്തിന്റെ ഉന്നതാധികാരിയായ ദൈവത്തെ തിരഞ്ഞു ഒരുപാടകലെ പോകേണ്ടി വരുന്നതു ദൈവത്തിൽ ശരിയായ വിശ്വാസമില്ലാത്തപ്പോഴാണ്. തൂണിലും തുരുമ്പിലും ദൈവം ഉണ്ടെന്നു തന്നെയvാണ് എല്ലാ മതവും നമ്മെ പഠിപ്പിക്കുന്നത്. അങ്ങിനെ വരുമ്പോൾ സർവ്വവ്യാപിയായ ഒരു വസ്തുവിന്റെ അഥവാ ദൈവത്തിന്റെ രൂപമെന്തായിരിക്കും. തീർച്ചയായും വായുവും വെള്ളവും പോലെ അതുൾക്കൊള്ളുന്ന വസ്തുവിന്റെ രൂപമാകും. വളരെ ലളിതമായി പറഞ്ഞാൽ തൂണാകാം തുരുമ്പാകാം തന്നിൽ അലിഞ്ഞു ചേർന്ന മനുഷ്യനാകാം. സാഗര സമാനമായ ഈ വിഷയത്തിൽ ആമുഖം ഇത്രയുമേ എനിക്കാകൂ..

” ഇസ്ലാം ” മതം മനുഷ്യാരംഭം മുതൽ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നു മുസ്ലീംങ്ങൾ വിശ്വസിക്കുന്നു. ആദ്യ പിതാവായ ആദം മുതൽ ഇതെഴുതിക്കൊണ്ടിരിക്കുന്ന ഈ നിമിഷം വരെ ഈ മതം വിശ്വാസികൾക്കു ലൈവാണ്. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവനാണ് ” മുസ്ലീം ” അഥവാ ” അനുസരിക്കുന്നവൻ” എന്നു അറബിയിൽ അർത്ഥമുള്ളവൻ.

ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു മാസത്തിലൂടെയാണിന്നു കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതു, ഞാൻ പറയാതെ നിങ്ങൾക്കറിയാം അതു റമദാൻ മാസമാണെന്ന്. ശരീരവും മനസ്സും ഒരുപോലെ സംശുദ്ധീകരിക്കപ്പെടുന്ന ഈ മാസം ഒരുത്സവം പോലെയാണ് മുസ്ലീങ്ങൾ കൊണ്ടാടപ്പെടുന്നത്. എല്ലാ മതങ്ങളിലുമുണ്ട് വ്രതങ്ങൾ ചില വേർതിരിവുകൾ കാണുമെന്നുള്ളതല്ലാതെ ദൈവത്തെപ്പോലെ എല്ലാം ഒരേ ലക്ഷ്യത്തിലേക്കാകും കേന്ദ്രീകരണം. ഈ വ്രതമാസത്തിലെ രണ്ടാം പാതിയിലെത്തി നിൽക്കുന്ന ഈ ഘട്ടത്തിൽ പുറം ലോകത്താൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യം ഞാനിവിടെ പങ്കു വക്കാം.

കഴിഞ്ഞ ദിവസം എന്റെ ചിത്രം ഞാൻ ഫേസ്ബുക്കിൽ ഇട്ടപ്പോൾ ഒരു വനിതാ സുഹൃത്തെന്നോടു ചോദിച്ചു, ” എന്താ നല്ല ക്ഷീണമുണ്ടല്ലോ ” എന്നു. തികച്ചും സ്വാഭാവികമായ ചോദ്യം. ഞാനതിനു ” നോമ്പൊക്കെയല്ലേ ” എന്ന മറുപടിയും കൊടുത്തു. ഉടനെ അടുത്ത സുഹൃത്തിന്റെ ചോദ്യം വന്നു.. ” നോമ്പിനു പകൽ പട്ടിണിയും രാത്രി മുഴുവൻ ഭക്ഷണവും അല്ലേ ” എന്ന്. ഞാൻ തൽക്കാലം അവരെ തിരുത്താൻ പോയില്ല, ” അങ്ങിനെ ഒന്നുമല്ല ” എന്ന ഉത്തരത്തിൽ നിർത്തി.

ഇതു വായിക്കുന്ന അമുസ്ലീം സുഹൃത്തുക്കൾക്കും ഈ സംശയമുണ്ടാകാം, കാരണവുമുണ്ടു.. അവർ ഈ മാസത്തിൽ ചുറ്റും കാണുന്ന ഭക്ഷണ ദൂർത്ത്. ഞാനതിലേക്കു എന്റേതായ രീതിയിൽ പതിയെ വരാം.

ആദ്യമേ ഞാൻ പറഞ്ഞു റംസാൻ മനുഷ്യ മനസ്സും, സ്വത്തും, ശരീരവും ശുദ്ധീകരിക്കുന്ന മാസമാണെന്ന്. സ്വത്തിന്റെ ശുദ്ധീകരണം എന്നാൽ അവന്റെ ഒരു കൊല്ലത്തെ ബാലൻഷീറ്റിൽ അവനു ലഭിച്ച വരുമാനത്തിൽ 2.5% സക്കാത്തായി അർഹതപ്പെട്ടവനു കൊടുക്കുക എന്നതാണ്. നമ്മുടെ ആദായ നികുതി പോലെ, നികുതിക്കവകാശി ഗവണ്മെന്റാണെങ്കിൽ സക്കാത്തിന്നവകാശി സാമ്പത്തികമായി പരാധീനതകൾ ഉള്ളവനാണ്. സക്കാത്തു നികുതി പോലെത്തന്നെ നിർബന്ധമാണെന്നു മാത്രമല്ല ( വിശ്വാസിക്ക് ) അതെത്തേണ്ടിടത്തു ഇരു ചെവി അറിയിക്കാതെ എത്തിക്കുകയും വേണം. കാരണമുണ്ട് മാനനഷ്ടം പേടിച്ചു തുണി മുറുക്കിയുടുത്തു കരുകരെ പട്ടിണിക്കിരിക്കുന്നവർ നമ്മുടെ ഇടയിൽ കാണും അവരെ അറിഞ്ഞു സഹായിക്കാനീ സക്കാത്തു സഹായകമാകും. മേൽത്തട്ടിലുള്ളവനും കീഴ്ത്തട്ടിലുള്ളവനും ജീവിച്ചു പോകും അറിഞ്ഞും അറിയാതേയും എന്നാൽ ഇടനിലക്കാർ എന്നൊരു വർഗ്ഗം ജീവിക്കാൻ പറ്റാതെ വലയുമ്പോഴും മാനഹാനി പേടിച്ചു ആരോടും പറയാതെ കഴിഞ്ഞു കൂടുന്നുണ്ടെന്നുള്ളത് മനുഷ്യനു അറിയുന്നതിൽ കൂടുതൽ ദൈവത്തിന്നറിയാമല്ലോ.

സക്കാത്തു നൽകേണ്ട വസ്തുക്കളേയും വേണ്ടാത്ത വസ്തുക്കളേയും തരം തിരിച്ചിരിക്കുന്നതിൽ നിന്നും ഇതിന്റെ പ്രത്യേകത മനസ്സിനാക്കാം ദീർഘിക്കും എന്നുള്ളതിനാൽ ഞാനതിലേക്കു കടക്കുന്നില്ലെങ്കിലും ഒന്നു പറയാം നമ്മുടെ പക്കൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണത്തിനും വെള്ളിക്കും ( അനുവദനീയമായ ആഭരണങ്ങൾ കഴിച്ചുള്ളവക്കു ) സക്കാത്തു കൊടുക്കൽ നിർബന്ധമാണ്. അനുവദനീയ ആഭരണങ്ങൾ എന്നു പറയുമ്പോൾ 85 ഗ്രാം സ്വർണ്ണവും 595 ഗ്രാം വെള്ളിയും ഒരാൾക്കു ആഭരണമായി ഉപയോഗിക്കാം, അതു കഴിഞ്ഞുള്ളവക്കു സക്കാത്തു കൊടുത്താൽ മതി. എന്നാൽ സൂക്ഷിക്കുന്നതു ആഭരണം അല്ലാതെയാണെങ്കിൽ ( ഉരുക്കാത്തവ അല്ലെങ്കിൽ കട്ടി ) സക്കാത്തു നിർബന്ധമാണു താനും. ഇനിയവൻ സമ്പത്തു പണമായാണു സൂക്ഷിക്കുന്നതെങ്കിൽ 85 ഗ്രാം സ്വർണ്ണത്തിനു തുല്ല്യമായ പണം കഴിച്ചുള്ളവക്കു സക്കാത്തു നിർബന്ധമാണ്. ഇങ്ങനെയുള്ള ബാക്കി മുതലുകൾ അവനു സംശുദ്ധമായ മുതലായി കണക്കാക്കാം ( ഹലാലായ മുതൽ ). ഇവിടെ നികുതി വെട്ടിപ്പോ നികുതിയിളവോ ഇല്ല കാരണം ഓരോ വിശ്വാസിയും അവരുടെ മനസ്സാക്ഷി നേരിട്ടു ദൈവത്തോടാണു കണക്കു ബോധിപ്പിക്കുന്നത്.

ഇനി റമദാനിലെ ശരീരത്തിന്റെ സംശുദ്ധീകരണത്തിലേക്കു വരാം. മനുഷ്യന്റെ ഒരു വർഷത്തെ പ്രവർത്തനഫലമായി അവനിൽ അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശങ്ങളും ദുർമേധസ്സും കളയാൻ നല്ലൊരുപാധിയാണീ വ്രതാനുഷ്ടാനങ്ങൾ. എല്ലാവർക്കും അറിയാവുന്നതു പോലെ മുസ്ലീംങ്ങൾക്കു ദിവസത്തിൾ അഞ്ചു നേരം നമസ്ക്കരിക്കുന്നതിൽ ഒരു നേരം പ്രഭാത നമസ്കാരവും ഒന്നു പ്രദോഷ നമസ്കാരവുമാണ്. ഇതിന്നിടക്കുള്ള സമയമാണ് നോമ്പെന്നു പറയുന്ന പ്രകൃയ നടക്കുന്നത്. സൂര്യനുദിച്ചാൽ പിന്നെ ഈ മാസത്തിൽ ആരോഗ്യമുള്ള ഒരാൾ സൂര്യൻ അസ്തമിച്ചാലേ ആഹാര പാനീയങ്ങൾ കഴിക്കാവൂ. എന്നു പറുമ്പോൾ രാത്രിമുഴുവനും ആഹാരം കഴിക്കാം എന്നർത്ഥമുണ്ടോ, വിലക്കില്ല നേരിട്ടെന്നുള്ളതു ശരി തന്നേ. സന്ധ്യാ സമയത്തുള്ള ലഘുഭക്ഷണത്തിൽ തുടങ്ങി രാത്രി ഭക്ഷണവും പിന്നെ ഇടയത്താഴം എന്ന ഒരു ഭക്ഷണവുമാണ് രാത്രിമുഴുവൻ എന്ന പേരു കൊടുത്തത് എന്നെനിക്കു തോന്നുന്നു. പൊതു നോമ്പുതുറ, ഇഫ്ത്താർ വിരുന്നുകൾ, ഭക്ണ സാധനങ്ങളുടെ വൈവിദ്യങ്ങൾ ഇവ ഗുണത്തേക്കാളേറെ ഇന്നു ദോഷം ചെയ്യുന്നു. ഡയറ്റീഷൻ ഡയറ്റു കുറിച്ചു കൊടുത്തപ്പോൾ ” ഇതു ആഹാരത്തിനു മുമ്പാണോ പിമ്പാണോ കഴിക്കേണ്ടത് ” എന്നു ചോദിക്കുന്നതു പോലെയാണിതെന്നേ എനിക്കു പറയാനുള്ളൂ.

അടുത്ത ആഴ്ചയിൽ കുറച്ചുകൂടി വിശദമായ എഴുത്തുമായി ദൈവം അനുഗ്രഹിച്ചാൽ നിങ്ങൾക്കു മുന്നിൽ വരാമെന്നു കരുതുന്നു. വായനക്കു നന്ദി, എല്ലാവരും സേഫായിരിക്കാൻ പ്രാർത്ഥിക്കുന്നു.

കുഞ്ഞ് മുഹമ്മദ്

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: