17.1 C
New York
Monday, August 15, 2022
Home Religion റംസാൻ പിറന്നു; ഇനി പുണ്യം പൂക്കുന്ന മാസം

റംസാൻ പിറന്നു; ഇനി പുണ്യം പൂക്കുന്ന മാസം

രാജു ജി ശങ്കരത്തിൽ (ചീഫ് എഡിറ്റർ)✍

ശരീരവും മനസ്സും വ്രതശുദ്ധി നേടുന്ന പുണ്യ റംസാൻ പിറന്നു. ആത്മ വിശുദ്ധിയുടെയും സഹനത്തിൻ്റെയും പുണ്യമാസം വിശ്വാസികൾക്ക് നൽകുന്നത് പ്രാർത്ഥനയുടെ ദിനങ്ങൾ. പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങൾ വെടിഞ്ഞ് സൃഷ്ടാവിലേക്ക് കൂടുതൽ അടുക്കുന്ന നാളുകൾ.

സൃഷ്ടാവിലേക്കുളള സമ്പൂർണ സമർപ്പണവും സൃഷ്ടികളോടുള്ള ഉദാരതയും അതിൻ്റെ എല്ലാ ഭാവങ്ങളോടെയും പൂത്തുലയുന്ന മാസം, പ്രാർത്ഥന, ദാനം, സമർപ്പണം, സഹാനുഭൂതി, സാഹോദര്യം, ദയ, കാരുണ്യം, ക്ഷമ.. എല്ലാ സുകൃതങ്ങൾക്കും നൂറിരട്ടി പ്രതിഫലം കിട്ടും.

ഒരുമാസം വീടുകളും പള്ളികളും ഖുർആൻ പാരായണത്താൽ മുഖരിതമാക്കും. മനുഷ്യനെ ശുദ്ധീകരിക്കുന്ന ഈ വിശുദ്ധ മാസത്തിൽ രാത്രിയിൽ പ്രത്യേക പ്രാർത്ഥനകളുണ്ടാവും.

ഇസ്ലാമിക വിശ്വാസത്തിൻ്റെ സ്വഭാവം മനുഷ്യജീവിതത്തിലെ എല്ലാം മതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഒരു വിശ്വാസിയുടെ എല്ലാ ചലനങ്ങളും സൃഷ്ടാവായ അല്ലാഹു അറിയുന്നു. ആത്മീയ മാനം എല്ലാ കർമ്മങ്ങളിലും കണ്ടെത്താനാവണം. അപ്പോഴാണ് നമ്മുടെ ജീവിതം സഫലമാവുക.

ഇസ്ലാമിൽ ആരാധനകൾ നിർബന്ധമായവ, ഐച്ഛികമായവ എന്നിങ്ങനെയുണ്ട്. അഞ്ചുനേരത്തെ നിസ്കാരങ്ങൾ, റംസാനിലെ നോമ്പ് എന്നിവയെല്ലാം നിർബന്ധമുള്ള കാര്യങ്ങളാണ്. എന്നാൽ, അവ നിർവ്വഹിക്കുന്നതോടൊപ്പം, ശ്രേഷ്ഠകരം എന്ന് പരാമർശിക്കപ്പെട്ട മറ്റുകർമങ്ങളും ചെയ്താൽ, അല്ലാഹുവിൻ്റെ അടുത്ത് ഏറ്റവും പരിഗണന ലഭിക്കുന്ന അവസ്ഥയിലേക്ക് വിശ്വാസിക്ക് മാറാൻകഴിയും.

സാധാരണ കർമ്മങ്ങൾക്കൊപ്പം ശ്രേഷ്ഠകരം എന്ന് വിവക്ഷിക്കപ്പെട്ട കാര്യങ്ങളും ചെയ്യാൻ വിശ്വാസികൾ തയ്യാറാകണം. സൂഫികൾ എന്ന് വൃവഹരിക്കുന്ന ഇസ്ലാമിക ആധ്യാത്മിക മഹത്തുക്കൾ എല്ലാം, ഇങ്ങനെ ധ്യാനാത്മകമായ, ദൈവിക സ്നേഹത്തിൽ വിലയം പ്രാപിച്ച ജീവിതം നയിച്ച വരാണ്. അത്തരം ജീവിതത്തിൻ്റെ പരമമായ സൗന്ദര്യത്തെ കണ്ടെത്തുന്നതിനും അനുഭവിക്കാനുള്ള യത്നങ്ങൾക്കും റംസാൻ തുടക്കമിടണം.

മൂന്നു കഷണം തുണിയിൽ പൊതിഞ്ഞ ദേഹവുമായി ഖബറിലേക്കു പോകുമ്പോൾ, അദൃശ്യമായി അനുഗമിക്കാനുണ്ടാകുക ജീവിതകാലത്ത് ചെയ്ത നന്മകൾ ആയിരിക്കും. അതേറ്റവും ഭംഗിയായി റംസാൻ മാസത്തിൽ നിർവഹിക്കാൻ വിശ്വാസികൾക്ക് പറ്റണം.

കോവിഡിൻ്റെ കെടുതി തീർന്നിട്ടില്ല. അതിൽനിന്ന് പൂർണമായും മോചിതമാകാൻ പ്രാർത്ഥനകൾ വേണം. നമ്മെക്കൊണ്ട് ഒരാൾക്കും ബുദ്ധിമുട്ടു വരരുത് എന്ന ബോധം വേണം. ഈ ലോകത്തെ ജീവിതം നമ്മുടെ നന്മകൾ അളക്കാനും ആരാധനകളുടെ സൂക്ഷ്മത അറിയാനും ദൈവം നൽകിയതാണ് എന്ന ബോധ്യം വിശ്വാസികളിൽ സദാ സജീവമാകണം. അതിനെല്ലാം റംസാൻ നിമിത്തമാകട്ടെ.

മലയാളി മനസ്സിൻ്റെ മാന്യവായനക്കാർക്ക് പുണ്യനാളുകളായി റംസാൻ ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു; ആശംസിക്കുന്നു

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: