17.1 C
New York
Saturday, October 16, 2021
Home US News രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

✍ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001 ലെ ദുബായിലെ ഒരു ഡിസംബർ….

അന്ന് ജോൺ നേരത്തെ വരാമെന്നു ഏറ്റു… ഏറെ നാളായി അവൾ പറയുന്നു അവൻ ജോലി ചെയ്യുന്ന ഹോട്ടലിൽ വരണമെന്ന്. അവൻ ദുബായിലെ ഒരു ഇന്റർ നാഷണൽ ഹോട്ടലിൽ ടെക്നിക്കൽ കോർഡിനേറ്റർ ആണ് വിവാഹം ഒരു വർഷം കഴിഞ്ഞു ഗൾഫിലെത്തിയ അവൾ ആദ്യമായി അവൻ ജോലി ചെയ്യുന്ന ഹോട്ടലിൽ പോവുകയാണ് … ആദ്യമായി പോവുകയല്ലേ ട്രെഡിഷണൽ ആയി തന്നെ ഇരിക്കട്ടെ അവൾ ഒരു സാരിയെടുത്തു ഉടുത്തു.. ദുബായിലങ്ങനെ സാരി ഉടുത്തു നടക്കുന്നവരെ കണ്ടിട്ടില്ല. ഉണ്ടെങ്കിൽ തന്നെ പ്രായo ചെന്നവരായിരിക്കും… പിന്നെ സാരി ഉടുത്തവരെ കാണണമെങ്കിൽ ദുബായ് കരാമയിലെ സെന്റ് മേരീസ്‌ പള്ളിയിൽ പോകണം.. അല്ലെങ്കിൽ ഏതെങ്കിലും ഓണാഘോഷമോ മലയാളികളുടെ പാർട്ടിയൊ വേണം… ഏതായാലും ഇന്ന് സാരി ഉടുക്കാൻ ഒരു മോഹം… സാരിയിൽ ആണ് നിനക്കു ഭംഗി എന്നു പറയാറുള്ള കൂട്ടുക്കാരെ ഓർത്തു ഒരു ചുമന്ന സാരി തന്നെ എടുത്ത് അണിഞ്ഞു കുറച്ചു ലിപ്സ്റ്റിക് ഇട്ടു.. ഒരു ചുവന്ന പൊട്ടു കുത്തി ആഹാ കൊള്ളാം എന്നു സ്വയം പറഞ്ഞു മെറിൻ..

അവൾ ജോൺ വരുന്നത് നോക്കിയിരുന്നു. വൈകിട്ടു 5 മണിക്ക് റെഡി ആവാൻ പറഞ്ഞതാണ് ഇപ്പോൾ 5.30 ആയി അവൾ ആകെ അസ്വസ്ഥയായി. അപ്പോഴേക്കും കോളിങ് ബെൽ അടിച്ചു അവൾ ഓടിച്ചെന്നു വാതിൽ തുറന്നു… അവളുട ചമയങ്ങൾ കണ്ട് ജോൺ പറഞ്ഞു നീയെന്താ വല്ല എഴുന്നള്ളെതിന് പോവാണോ? സിംപിൾ ആയി വന്നാൽ മതി ഗോൾഡ് ഒന്നും വേണ്ട. പിന്നെ ഒരു ചുരിദാർ മതി സാരി വേണ്ട . ഞാൻ പറഞ്ഞു ഞാൻ കഷ്ടപ്പെട്ട് ഉടുത്തു പോയി . അങ്ങനെ അവർ ജെബൽ അലിയിലെ ഓയാസിസ്‌ റിസോർട് ഹോട്ടലിൽ എത്തി… അവൾ ഇതിനു മുമ്പ് നാട്ടിൽ വെച്ച് ചുരുക്കം പ്രാവശ്യം മാത്രമേ റിസോർട് ഹോട്ടലിൽ പോയിട്ടുള്ളൂ .

കുട്ടിക്കാലത്തെ വീട്ടിൽ നിന്നും കോവളം സന്ദർശിച്ചപ്പോഴാണ് ആദ്യം… അന്ന് അവർ അവിടെ താമസിച്ചു… അതൊരു സ്വപ്നം പോലെ കയറിയതാണ് അവൾക്ക് ഹോട്ടൽ അവൾക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ഹോട്ടൽ മുറിയിൽ തുറന്നിട്ട ജാലകത്തിലൂടെ നീല കടൽ കണ്ട് അവളുടെ കുഞ്ഞു മനസ്സ് മന്ത്രിച്ചു എന്നും ഇങ്ങനെ ആയിരുന്നു എങ്കിൽ എത്ര സുന്ദരമായിരിക്കും ജീവിതം….

പിന്നീട് വീട്ടിൽ നിന്നും പോയ വേളാങ്കണ്ണി ഊട്ടി യാത്ര അന്ന് താമസിച്ചിരുന്ന ഹോട്ടലിൽ നടൻ ഇന്നസെന്റും ഭാര്യ ആലീസും ഉണ്ട് എന്നറിഞ്ഞു എല്ലാവരും ചേർന്ന് കാണാൻ പോയത് അന്നറിയില്ല ഇന്നസെന്റ് ഉൾപ്പെടുന്ന തെക്കെത്തല കുടുംബത്തിൽ നിന്നും ഒരു പയ്യൻ തന്നെ കല്യാണം കഴിച്ചു താൻ ഇഷ്ടപെട്ട റിസോർട് ഹോട്ടലിൽ കൊണ്ട് പോവുമെന്ന്… പിന്നെ ഹോട്ടലിൽ താമസിക്കാൻ ഭാഗ്യമുണ്ടായത് ഒരു ഓണകാലത്തു നടത്തിയ ഡൽഹി യാത്രയിൽ.. അത് അവളുടെ അച്ഛൻ ഡയറക്ടർ ആയിരുന്ന ഒരു പ്രൈവറ്റ് ബാങ്ക്‌ന്റെ ഡയറക്ടർസ്ന്റെ കുടുംബങ്ങൾ ഒത്തു ചേർന്ന് അന്നവർ താമസിച്ചത് അശോക് യാത്രി നിവാസ് എന്ന ഒരു ഹോട്ടലിൽ ആയിരുന്നു… എന്തോ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി… എന്നും ഇങ്ങനെ ആയിരുന്നുവെങ്കിൽ…

ജോൺ പറഞ്ഞു നീ എന്താണ് ആലോചിക്കുന്നത് അവൾ പറഞ്ഞു അല്ല എന്നും കടലിന്റെ ഭംഗി കണ്ട് വളരെ സുന്ദരമായ അന്തരീക്ഷത്തിൽ രുചികരമായ ഭക്ഷണം കഴിച്ചു ജീവിക്കാം. ചേട്ടൻ എന്തൊരു ഭാഗ്യവാനാണ് എന്നു ആലോചിക്കയായിരുന്നു
അവൻ പറഞ്ഞു ഇതെല്ലാം ഇങ്ങനെ സുന്ദരമായി നീ കാണുന്നതിന് പുറകെ ഒരു പാട് പേരുടെ അധ്വാനമുണ്ട്. ഹൌസ് കീപ്പിങ് ഡിപ്പാർട്മെന്റ് ആണ് ഇതെല്ലാം എല്ലാ ദിവസവും വൃത്തിയാക്കുന്നത്. എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് ആണ് Ac , light, water, മറ്റു മെയിന്റനൻസ് ഒക്കെ ചെയ്യുന്നത്. രുചികരമായ വിഭവങ്ങൾ മുന്നിൽ എത്തുമ്പോൾ ഓർക്കണം അതിനു പിന്നിലെ ഒരു ഷെഫ് ന്റെ അധ്വാനം…ഇങ്ങനെ ഹോട്ടലിൽ ഓരോ ഡിപ്പാർട്മെന്റ് നും ഉണ്ട് അവരുടേതായ ഉത്തരവാദിത്തം…. പുഞ്ചിരിക്കുന്ന മുഖം അതിഥികൾ ക്കു മുമ്പിൽ പക്ഷേ ഉള്ളിൽ ചെയ്തു തീർക്കാൻ ഉള്ള ജോലികളുടെ നീണ്ട നിരയായിരിക്കും.. എപ്പോഴും ഇത് നീ ഓർമയിൽ വെക്കണം.

എപ്പോഴും ഒരു ഉപദേശിയെ പോലെ സംസാരിക്കുന്ന അവനെ അവൾ പകുതി ആരാധനയുടെയും പകുതി സഹതാപത്തോടെയും നോക്കി… ഈശ്വരാ ഈ പാവത്തിന്റെ തലയിൽ തന്നെ എന്നെ പോലെ ഒരു മടിച്ചിയെ കൊണ്ട് പോയി ഇട്ടു കൊടുത്തല്ലോ എന്ന്… അവൻ അവളെ റെസ്റ്റോറന്റ് ലേക്ക് കൊണ്ട് പോയി ഒരു സീറ്റിൽ ഇരുത്തി ഇപ്പോൾ വരാം എന്നു പറഞ്ഞു പോയി.

തിരികെ വന്നപ്പോൾ പറഞ്ഞു ഞാൻ നമുക്ക് സ്പെഷ്യൽ ദോശ ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ട്.. അവൾ ഞെട്ടി എന്തിന് ദോശ ? എനിക്കു വേണ്ട.. അവൻ പറഞ്ഞു ഇവിടെ പിന്നെ എല്ലാം യൂറോപ്യൻ, ഇറ്റാലിയൻ, അറബിക് ഭക്ഷണം മാത്രമേയുള്ളു. ഇന്ത്യൻ ഭക്ഷണം നമ്മൾ പറഞ്ഞു വേണം ഉണ്ടാക്കാൻ… ഞാൻ പറഞ്ഞു ഈശ്വരാ എനിക്ക് ഇഷ്ടം സാൻഡ് വിച്ച്, മഷ്‌റൂം, ഓംലറ്റ്, ഒക്കെ ആണ് അതും മുളകിടാതെ എരിവില്ലാതെ
അവൾ ദേഷ്യപ്പെട്ടു.. ദോശ കഴിക്കാൻ അന്നപൂർണ യിലോ ആര്യ ഭവനിലോ പോയാൽ പോരെ? അവനു മനസ്സിൽ ആവുകയായിരുന്നു വ്യത്യസ്തമായ രുചികളും അഭിരുചികളും ഉള്ളവരാണെന്നു 💕

പിന്നെ പിന്നെ അവർ പോവുമ്പോൾ അവൻ അവളോട് പറയും നീ ബുഫയിൽ നിന്നും ഇഷ്ടമുള്ളതെടുത്തോളൂ … അവൻ ഇഡ്ഡലിയൊ ദോശയോ അപ്പമോ ഒക്കെ പറഞ്ഞു ഉണ്ടാക്കി കഴിക്കും…..

വർഷങ്ങൾക്കു ശേഷം അവൻ കുവൈറ്റിൽ ജോലി ചെയ്യുമ്പോൾ അവൻ ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ അടുത്തായിരുന്നു വീടും ഹോട്ടലിൽ വൈകിങ് ക്ലബ്‌ലെ ജിം കഴിഞ്ഞു ഒരുമിച്ച് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുമ്പോൾ അവനും ബുഫയിൽ ഉള്ളത് എടുത്തു കഴിക്കാൻ തുടങ്ങിയിരുന്നു.. രുചി ഭേദങ്ങൾ ഇല്ലാതായിരിക്കുന്നു…

✍ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...
WP2Social Auto Publish Powered By : XYZScripts.com
error: