രാത്രിയില്‍ ലൈറ്റിട്ട് ഉറങ്ങുന്നത് പ്രായമായവരില്‍ പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം. ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ഃ യൂണിവേഴ്സിറ്റി ഫെയ്ന്‍ബെര്‍ഗ് സ്കൂള്‍ ഓഫ് മെഡിസിനിലെ ഒരു സംഘംഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഉറക്കത്തിനിടയിലെ വെളിച്ചവും ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനത്തില്‍ പറയുന്നു.
63-84 പ്രായമുള്ള 552 പേരില്‍ പഠനം വിശകലനം ചെയ്തു. അവര്‍ ഹൃദ്രോഗ അപകടസാധ്യത ഘടകങ്ങളുടെ പ്രൊഫൈലുകളുടെ പരിശോധനയ്ക്കും പ്രവര്‍ത്തനത്തിനും വിധേയരായി. ഓക്സ്ഫോര്‍ഡ് അക്കാഡമിക് സ്ളീപ്പ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. രാത്രിയിലെ വെളിച്ചം എക്സ്പോഷര്‍ അമിതവണ്ണത്തിന്റെ ഉയര്‍ന്ന വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇരുട്ട് ഉറക്കത്തിന്റെ തടസ്സങ്ങളും കുറയ്ക്കുന്നതായി പഠനത്തില്‍ പറയുന്നു.
ലൈറ്റ് എക്സ്പോഷര്‍ ശരീരത്തിന്റെ ആന്തരിക ഉറക്ക ഘടികാരത്തെ മാറ്റാന്‍ പ്രവണത കാണിക്കുന്നു. മാത്രമല്ല, ഉറക്ക-ഉണര്‍വ് ചക്രങ്ങളെ നിയന്ത്രിക്കുകയും ഉറക്കത്തിന്റെ അളവിലും ഗുണനിലവാരത്തിലും ഇടപെടുകയും ചെയ്യുന്ന സംവിധാനമാണെന്നും ഗവേഷകര്‍ പറയുന്നു. മുറി പൂര്‍ണ്ണമായും ഇരുണ്ടതായിരിക്കുമ്പോള്‍ ശരീരം മെലറ്റോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇത് സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. പൂര്‍ണ്ണമായ ഇരുട്ട് ശാന്തമായി ഉറങ്ങാനും എളുപ്പമാക്കും. പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ മാത്രമല്ല, വിഷാദരോഗം വരെ കുറയ്ക്കാനും ഇത് സഹായിക്കുന്നതായും പഠനത്തില്‍ പറയുന്നു. മാത്രമല്ല ഇരുട്ടില്‍ ഉറങ്ങുന്നത് കണ്ണുകള്‍ക്ക് ശരിയായ വിശ്രമം നല്‍കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു.