ന്യൂഡല്‍ഹി:ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ഉല്‍പ്പരിവര്‍ത്തനം(mutation) സംഭവിച്ചു. ഡെൽറ്റ പ്ലസ് എന്നതാണ് പുതിയ വൈറസ് വകഭേദത്തിന് പേര് നൽകിയിരിക്കുന്നത്. തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദമാണിതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്ത് കൊവിഡ് രണ്ടാംതരംഗമേൽപിച്ചത് വൻ ആഘാതമെന്ന് കണക്കുകൾ. ഈ മാസം രാജ്യത്തെ കൊവിഡ് മരണനിരക്കിൽ വൻവർദ്ധനയാണുണ്ടായത്. മരണസംഖ്യ 19 ശതമാനം കൂടി. സംസ്ഥാനങ്ങളിൽ പലതും പഴയ കണക്കുകൾ പുറത്തുവിടുന്നതും ഇതിന് കാരണമാകുന്നുണ്ടെന്നും കണക്കുകൾ തെളിയിക്കുന്നു.
ഇതിനിടെ കണക്കുകളിൽ അൽപ്പം ആശ്വാസമായി ഇന്നത്തെ കൊവിഡ് കണക്ക് വന്നു. രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് എഴുപതിനായിരത്തിലെത്തി. 24 മണിക്കൂറിനിടെ 70,421 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 3921 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 72 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 1,19,501 പേരുടെ രോഗം ഭേദമായി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മരണനിരക്കില്‍ 19 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ചില സംസ്ഥാനങ്ങളില്‍ പഴയ മരണനിരക്കുകൂടി ചേര്‍ത്തതാണ് ഇത്തരത്തില്‍ മരണ സംഖ്യ കൂടാന്‍ കാരണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.