വാഷിംഗ്‌ടൺ: രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സീന്‍ ലഭിക്കുന്നതുവരെ മാസ്‌ക്ക് ധരിക്കണമെന്ന് പ്രസിഡന്റ് ബൈഡന്‍ തിങ്കളാഴ്ച അമേരിക്കൻ റസ്‌ക്യു പ്ലാനിനെകുറിച്ചു വിശദീകരിക്കുന്നതിനിടയില്‍ പറഞ്ഞു.
അമേരിക്കയിലെ എല്ലാ വൈദീകരും, പാസ്റ്റര്‍മാരും, മാസ്‌ക്ക് എന്തുകൊണ്ടു ധരിക്കണമെന്നതിനെകുറിച്ചു വിശദീകരിക്കുകയും, മാസ്‌ക്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണമെന്നും ബൈഡന്‍ അഭ്യര്‍ഥിച്ചു.
അധികാരം ഏറ്റെടുത്ത ജനുവരിയില്‍ തന്നെ ബൈഡന്‍ അമേരിക്കയിലെ എല്ലാവരും അടുത്ത 100 ദിവസം മാസ്‌ക്ക് ധരിക്കണമെന്ന് അഭ്യര്‍ഥന നടത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്‌സീന്‍ നൂറു ദിവസത്തിനകം വിതരണം ചെയ്യാന്‍ കഴിയുമെന്ന് ആത്മവിശ്വാസമാണ് ബൈഡനെ കൊണ്ട് അങ്ങനെയൊരു അഭ്യര്‍ഥന നടത്തുവാന്‍ പ്രേരിപ്പിച്ചത്.
നൂറു ദിവസത്തിനുള്ളില്‍ 100 മില്യന്‍ ഡോസ് വാക്‌സീന്‍ ലഭ്യമാക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തെങ്കിലും, ഇതുവരെ സിഡിസിയുടെ കണക്കനുസരിച്ചു 92 മില്യന്‍ ഡോസ് നല്‍കുവാനേ കഴിഞ്ഞിട്ടുള്ളൂ.
അമേരിക്കയില്‍ വാക്‌സീന്‍ കണ്ടെത്തി വിതരണം ചെയ്യുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. സാധാരണ നിലയില്‍ ഒരു വാക്‌സീന്‍ കണ്ടെത്തി പരീക്ഷണങ്ങള്‍ക്കുശേഷം ഫെഡറല്‍ അനുമതി ലഭിക്കണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരും.
സമ്മര്‍ അവസാനിക്കുന്നതോടെ 300 മില്യന്‍ അമേരിക്കക്കാർക്ക് വാക്‌സീന്‍ നല്‍കാന്‍ കഴിയുമെന്നാണ് ബൈഡന്‍ പ്രതീക്ഷിക്കുന്നത്. എങ്കില്‍ പോലും 2022 ലും ഇവിടെയുള്ളവര്‍ മാസ്‌ക് ധരിക്കേണ്ടി വരുമെന്നാണ് ബൈഡന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.