17.1 C
New York
Saturday, October 16, 2021
Home US News രണ്ടു വയസ്സുകാരിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു; ബേബി സിറ്റർ അറസ്റ്റിൽ

രണ്ടു വയസ്സുകാരിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു; ബേബി സിറ്റർ അറസ്റ്റിൽ

(വാർത്ത: പി.പി. ചെറിയാൻ)

ജോർജിയ ∙ രണ്ടു വയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബേബി സിറ്റർ (മാതാപിതാക്കൾ പുറത്തു പോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കാൻ ഏൽപ്പിക്കുന്നയാൾ) അറസ്റ്റിൽ. ക്രിസ്റ്റി ഫ്ലഡ് എന്ന ഇരുപതുകാരിയെ അറസ്റ്റ് ചെയ്തതായി സാന്റ സ്പ്രിംഗ് പൊലീസ് അറിയിച്ചു.

ഡിസംബർ 9നാണു ക്രിസ്റ്റിയുടെ അപ്പാർട്ട്മെന്റിൽ രണ്ടു വയസ്സുകാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി പിന്നീട് മരിക്കുകയായിരുന്നു. ഓട്ടോപ്സി റിപ്പോർട്ടിൽ കുട്ടിയുടെ മരണം മാരകമായ അടിയേറ്റിട്ടായിരുന്നു എന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുട്ടി കളിച്ചിരുന്ന പാർക്കിന്റെ സ്ലൈഡിൽ തലയിടിച്ചാണ് കുട്ടിക്കു പരുക്കേറ്റതെന്നാണു ക്രിസ്റ്റി പൊലീസിനോടു പറഞ്ഞത്. ബോധം കെട്ടു വീണ കുട്ടി പിന്നീട് ഉണർന്നില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ ഈ സംഭവത്തിനു മുൻപ് ക്രിസ്റ്റി ഇന്റർനെറ്റിൽ നടത്തിയ അന്വേഷണമാണ് ഇവരെ സംശയിക്കുന്നതിന് കാരണമായത്. മറ്റുള്ളവരുടെ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നതിലൂടെ എന്തുതരം സന്തോഷമാണ് ലഭിക്കുകയെന്നും നമ്മുടേതല്ലാത്ത കുട്ടികളെ പെട്ടെന്ന് മർദിക്കുമ്പോൾ എന്തു സംഭവിക്കുമെന്നാണ് ഇവർ ഇന്റർനെറ്റിൽ അന്വേഷിച്ചത്.

ഫെലൊണി മർഡർ, അഗ്രവേറ്റസ് ബാറ്ററി, ഫസ്റ്റ് ഡിഗ്രി ക്രൂവൽട്ടി ടു ചിൽഡ്രൻ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റിനു ശേഷം ഇതിന് സമാനമായ ആറു സംഭവങ്ങൾ ഇവർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സാന്റ സ്പ്രിംഗ് പൊലീസ് പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാന ചലച്ചിത്ര അവാർഡ്: അന്തിമ സമിതിക്ക് മുന്നിൽ 30 സിനിമകൾ.

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപനം നടത്തുക. സുഹാസിനി അധ്യക്ഷയായ അന്തിമ സമിതിക്ക് മുന്നിൽ 30 സിനിമകളാണ് എത്തിയത്. മികച്ച നടൻ, നടി...

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഭവന നിര്‍മ്മീണ പദ്ധതി

ചിക്കാഗോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ 'ഹോം ഫോര്‍ ദി ഹോംലെസ്' പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ ആറ് കുടുംബങ്ങള്‍ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭവനങ്ങള്‍ നിര്‍മ്മിച്ച്...

നൈൽ നദി (നദികൾ.. സ്നേഹ പ്രവാഹങ്ങൾ ..)

മണ്ണടിഞ്ഞുപോയ മിക്ക നദീതടസംസ്കാരങ്ങളിലും അടിമസമ്പ്രദായം നിലനിന്നിരുന്നെങ്കിലും അവ, നാഗരികതയുടെ കളിത്തൊട്ടിലുകൾ എന്ന രീതിയിലും പില്ക്കാല നാഗരികതയ്ക്ക് അടിസ്ഥാനവും പ്രചോദനവുമെന്ന രീതിയിലും, അനശ്വരങ്ങൾ തന്നെയാണ്. അത്തരത്തിൽ പുരാതന ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ സംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലാണ് നൈൽനദീതടം. അതുകൊണ്ടു...

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 24 തുടർച്ച …….)

ഭാഗം 24 സൗഹൃദത്തിന്റെ തണൽതുടർച്ച ……. ………കാറു നിർത്തിയതും വൈഗ കാറിൽ നിന്നിറങ്ങിച്ചെന്ന് ആര്യയെ ആലിംഗനം ചെയ്തു. "എൻ്റെ വൈഗ ….. നിനക്കൊരു മാറ്റവും ഇല്ലല്ലോ? …. " വൈഗ ചിരിച്ചു കൊണ്ട്"നീയും അങ്ങിനെ തന്നെ, മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു....
WP2Social Auto Publish Powered By : XYZScripts.com
error: