കണ്ണൂർ: ഒരു വയസ്സുകാരിയെ രണ്ടാനച്ചൻ ക്രൂരമായി മർദ്ദിച്ചു. സംഭവം നടന്നത്. കേളകം കണിച്ചാർ അംശം ചെങ്ങോത്ത്. കുഞ്ഞിൻ്റെ തലയ്ക്കും മുഖത്തും പരിക്കേറ്റ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച കൊട്ടിയൂർ പാലുകാച്ചി സ്വദേശിയായ രതീഷിനെതിരെ (43) കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പേരാവൂർ പോലീസ് അറിയിച്ചു
പരുക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. പരുക്കേറ്റ കുഞ്ഞിനെ രാത്രി 8 മണിയോടെ പേരാവുരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.