ന്യൂയോർക്ക്: മാർച്ച് 20 ന് ശനിയാഴ്ച ന്യൂയോർക്കിൽ അന്തരിച്ച വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പായുടെ പൊതുദർശനം ഇന്നും നാളെയും (വ്യാഴം, വെള്ളി) ലെവിടൗണിലുള്ള ലോംഗ് അയലന്റ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് (110 School House Road, Levittown, New York 11756) വൈകുന്നേരം 4 മുതൽ 8 വരെയുള്ള സമയങ്ങളിൽ നടത്തപ്പെടും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാവും പൊതുദർശനം നടത്തുക.
കോർ എപ്പിസ്‌ക്കോപ്പായുടെ ഭൗതീക ശരീരം ഇന്ന് ഉച്ചയ്ക്ക് ശേഷം ഭവനത്തിൽ എത്തിക്കുന്നതും, അവിടുത്തെ പ്രാർത്ഥനകൾക്ക് ശേഷം പൊതുദർശനത്തിനായി പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുന്നതുമാണ്. ഈ രണ്ടു ദിവസങ്ങളിലും വൈകിട്ട് 4 മുതൽ 8 വരെയുള്ള സമയങ്ങളിൽ അന്ത്യോപചാരങ്ങൾ അർപ്പിക്കുവാനുള്ള അവസാരമുണ്ടാവും.
ശനിയാഴ്ച രാവിലെ 8:30 ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ശുശ്രൂഷകൾക്ക് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മാർ നിക്കോളാവോസ് മെത്രാപ്പോലീത്താ നേതൃത്വം വഹിക്കും. തുടർന്നുള്ള ചടങ്ങുകൾ മേപ്പിൾ ഗ്രോവ് സെമിത്തേരിൽ വച്ച് നടത്തപ്പെടും.
അവിടെവച്ചുള്ള ചടങ്ങുകൾ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമുള്ളതായിരിക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
(FUNERAL SERVICE AT THE CEMETERY WILL BE STRICTLY PRIVATE)
ലൈവ് ടെലികാസ്റ്റ് വിവരങ്ങൾ പുറകാലെ അറിയിക്കുന്നതാണ്
Rest In Peace. Memories alive he is in Heaven
ഒന്നുഅവസാനമായി കാണാൻ സാധിച്ചില്ല