17.1 C
New York
Monday, June 14, 2021
Home Kerala യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

ഫ്രാൻസിസ് തടത്തിൽ

ഫ്ലോറിഡ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കയിലെ ആദ്യകാല വൈദികനായ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ ആക്‌സമിക വേർപാടിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അമേരിക്കയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വളർച്ചയ്ക്ക് മുഖ്യപങ്കു വഹിച്ച യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ അമേരിക്കയിലുടനീളം നിരവധി പള്ളികളാണ് സ്ഥാപിച്ചത്.

അര നൂറ്റാണ്ട് മുൻപ് ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ കോളേജിൽ ഉപരിപഠനത്തിനായി അമേരിക്കയിൽ എത്തിയ യോഹന്നാൻ അച്ചൻ പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽ സഭയുടെ വളർച്ചക്കായി ദേവാലയങ്ങൾ നിർമ്മിക്കാനുള്ള ചുമതല ലഭിച്ചതിനെത്തുടർന്ന് ആദ്യത്തെ പള്ളിയായ ന്യൂയോർക്ക് സൈന്റ്റ് തോമസ് ഇടവക സ്ഥാപിച്ചു. തുടർന്ന് അമേരിക്കയിലെ പലയിടങ്ങളിലായി 7 പള്ളികളുടെ നിർമ്മാണത്തിനു നേതൃത്വം നൽകുകയും ചെയ്തു. അമേരിക്കയിലെ സഭ മക്കളുടെ ആദ്യ ഇടയന്മാരിൽ ഒരാളായ അദ്ദേഹത്തിന്റെ സേവനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും അമേരിക്കൻ ഭദ്രാസനവും എക്കാലവും ഓർമ്മിക്കുമെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് കൂട്ടിച്ചേർത്തു.

ഫൊക്കാനയുടെ അടുത്ത സുഹൃത്തുകൂടിയായിരുന്ന യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ ഫൊക്കാനയിലെ നിരവധി അംഗങ്ങളുടെ ആത്മീയഗുരുവുമായിരുന്നു. ഫൊക്കാന കൺവെൻഷനുകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം കൺവെൻഷനോടനുബന്ധിച്ച് നടക്കാറുള്ള മത സൗഹാർദ്ദ സമ്മേളനത്തിന്റെ മേൽനോട്ടവും വഹിച്ചിരുന്നു. ഫൊക്കാനയുടെ എക്കാലത്തെയും മികച്ച സുഹൃത്തിനെയാണ് നഷ്ട്ടമായിരിക്കുന്നതെന്ന് സെക്രെട്ടറി സജിമോൻ ആന്റണി പറഞ്ഞു.

85 മത്തെ വയസിൽ മരണത്തെ പുൽകുന്നതുവരെ കർമ്മനിരതനായിരുന്ന യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ സഭയുടെ ഭൗതികമായ വളർച്ചയെക്കാളുപരി ആത്മീയമായ വളർച്ചയ്ക്കാണ് മുൻതൂക്കം നൽകിയതെന്നും. ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി സജി പോത്തൻ എന്നിവർ അനുസ്‌മരിച്ചു. ആത്മാവിനെ തൊട്ടുണർത്തുന്ന വചന പ്രഘോഷകൻ കൂടിയായ അദ്ദേഹം മലയാള ഭാഷയിൽ ശക്തമായ പ്രവണ്യമുള്ള വൈദികനാണ്. നാട്ടിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയെത്തിയ അദ്ദേഹം പിന്നീട് വിവിധ തരത്തിലുള്ള കൗൺസിലിംഗിൽ നിരവധി മാസ്റ്റേഴ്സ് ബിരുദങ്ങളും ഡിപ്ലോമകളും കരസ്ഥമാക്കി വിദ്യാഭ്യാസ രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു.

മികച്ച ധ്യാന ഗുരു, കൗൺസിലർ, എഴുത്തുകാരൻ തുടങ്ങിയ നിരവധി മേഖലകളിൽ മികവ് തെളിയിച്ച അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ സഭ വിശ്വാസികൾക്ക് തീരാ നഷ്ടമാണെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്ന സഭ മക്കളോടും കുടുംബാംഗങ്ങളോടും തന്റെ വ്യക്തിപരമായും ഫൊക്കാനയുടെ പേരിലും അനുശോചനം അറിയിക്കുന്നതായും പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു.

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ.സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹിയെട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് , ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കോർഡിനേറ്റർ ലീല മാരേട്ട്, മുൻ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധൻ, കമാൻഡർ ജോർജ് കൊരുത്, മന്മഥൻ നായർ, മറിയാമ്മ പിള്ള, ജി.കെ. പിള്ള, മാധവൻ ബി. നായർ, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, വൈസ് പ്രസിഡണ്ട് ബെൻ പോൾ,മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്, ഫൌണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ തുടങ്ങിയവർ അനുശോചനം അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മഠം വിട്ടുപോകാന്‍ തയ്യാറല്ലെന്ന്; സിസ്റ്റർ ലൂസി കളപ്പുരയ്ക്കല്

തന്റെ ഭാഗം കേള്‍ക്കാതെയാണ് വത്തിക്കാന്റെ നടപടിയെന്ന് സിസ്റ്റർ ലൂസി. നടപടി സത്യത്തിനും നീതിക്കും നിരക്കാത്തത് ആണെന്നും അവര്‍ പ്രതികരിച്ചു. കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത കേസിൽ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ...

ആദ്യമായി ഒരേ സമയം നാലു മലയാളികളെ കലക്ടർമാരായി നിയോഗിച്ചു, തമിഴ്നാട്

നാലു മലയാളികളെ ഒരേസമയം കലക്ടര്‍മാരായി നിയോഗിക്കുച്ചു. തമിഴ്നാട് സർക്കാരാണ് വ്യത്യസ്തമായ നിലപാടിൽ നാലു മലയാളികളെ ഒരേസമയം തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കലക്ടർമാരായി കലക്ടര്‍മാരായി നിയോഗിക്കുന്നത്. പുതുതായി ചുമതലയേറ്റ നാലു പേരും 2013 ബാച്ച്‌...

തൊഴില്‍ നിരസിക്കുന്നതിന് കൊറോണ വൈറസ് കാരണമായി അംഗീകരിക്കില്ല.

ഓസ്റ്റിന്‍: തൊഴിലില്ലായ്മ വേതനം വാങ്ങിക്കുന്നവര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ചാല്‍ അതു സ്വീകരിക്കുന്നാതിരിക്കുന്നതിന് കൊറോണ വൈറസ് തടസ്സമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു. അമേരിക്കയില്‍ കൊറോണ വൈറസ് അതിരൂക്ഷമായിരുന്നപ്പോള്‍ പുറത്തിറക്കിയ...

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ്, വീട്ടമ്മ മരിച്ചു.

തൃശ്ശൂർ: പൊട്ടി കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വാതക്കാടൻ ചാത്തൻ്റെ ഭാര്യ (66) വയസുള്ള ജാനകിയാണ് മരിച്ചത്. സംഭവം നടന്നത്. കൊരട്ടി കാതികുടത്ത് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു. വാക്കാറ്റി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap