യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനു ആവേശോജ്വല തുടക്കം.തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി തറപറ്റിച്ചത്. ഇറ്റലിയുടെ തുടര്‍ച്ചയായ എട്ടാം ജയമാണിത്. കഴിഞ്ഞ 28 മത്സരങ്ങളിലും ടീം തോല്‍വി അറിഞ്ഞിട്ടില്ല.
ഇറ്റലിക്കായി രണ്ടു ഗോളുകൾ താരങ്ങൾ നേടിയപ്പോൾ ഒരു ഗോൾ തുർക്കിയുടെ സെൽഫ്‌ഗോളായിരുന്നു.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്.53-ാം മിനിറ്റിലെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ഇറ്റലി 66-ാം മിനിറ്റില്‍ സിറോ ഇമ്മൊബിലെയിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി. 79-ാം മിനിറ്റില്‍ തുര്‍ക്കി ഗോള്‍കീപ്പര്‍ കാകിറിന്റെ പിഴവില്‍ നിന്നായിരുന്നു ഇറ്റലിയുടെ മൂന്നാം ഗോള്‍.