17.1 C
New York
Saturday, August 13, 2022
Home Cinema യൂദാസ് സ്കറിയോത്ത് ഇൻ ദി ഡാർക്ക് ട്രാപ് - യൂറോപ്പിലെ ആദ്യ ബൈബിൽ മലയാള ഹ്രസ്വചിത്രം...

യൂദാസ് സ്കറിയോത്ത് ഇൻ ദി ഡാർക്ക് ട്രാപ് – യൂറോപ്പിലെ ആദ്യ ബൈബിൽ മലയാള ഹ്രസ്വചിത്രം .

അയ്മനം സാജൻ പി.ആർ.ഓ ✍

കൊറോണ താണ്ഡവമാടിയ ഇറ്റലിയിലെ റോമിൽ, പ്രവാസി മലയാളികളുടെ കൂട്ടായ്മയിൽ ചിത്രീകരിച്ച, ഹ്രസ്വചിത്രമാണ് യൂദാസ് സ്കറിയോത്ത് ഇൻ ദി ഡാർക്ക് ട്രാപ് .റോമിലെ അറിയപ്പെടുന്ന മലയാളി ഫാഷൻ ഡിസൈനറായ ജോർജ്സുന്ദരം തറയാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്.കാക്കോ ഫിലിംസ് ഇൻ്റർനാഷണലിനുവേണ്ടിറ്റിറ്റു തോമസ്, പ്രീതി റ്റിറ്റു എന്നിവരാണ് നിർമ്മാണം. ഗുഡ് വിൽ എൻ്റർടൈമെൻ്റ് യൂറ്റ്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തത്. യൂറോപ്പിൽ ചിത്രീകരിച്ച ആദ്യ ബൈബിൾ ചരിത്രമലയാള ഹ്രസ്വചിത്രം എന്ന ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കാർഡ് പുരസ്ക്കാരം ചിത്രം നേടിയിരുന്നു.

കൊറോണ താണ്ഡവമാടിയ, നാളുകളിലെ മാനസിക സംഘർഷങ്ങൾക്കിടയിൽ ആണ്, റോമിലെ പ്രവാസി മലയാളികൾ ഈ ചിത്രത്തിനു വേണ്ടി ഒരുമ്മിച്ചത്.കഴിഞ്ഞ 8 മാസങ്ങളിലെ ഞാറാഴ്‌ചകൾ ഈ ചിത്രത്തിനു വേണ്ടി മാറ്റി വെച്ചു.പരിമിതമായ സമയവും,സൗകര്യവും പൂർണ്ണമായി ഉപയോഗിച്ചു് രണ്ടായിരം വർഷങ്ങൾക്ക് മുമ്പുള്ള ദൃശ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകാൻ ഇവർക്ക് കഴിഞ്ഞിരിക്കുന്നു .

യേശുവിൻ്റെ ശിഷ്യന്മാരിൽ പ്രധാനിയും, ബുദ്ധിമാനുമായ യൂദാസ് സ്കറിയോത്ത് മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത നാളുകളിൽ, യൂദാസിന് ഉണ്ടായ ആത്മ സംഘർഷങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. റോമിലെ പൗരാണിക ദൃശ്യങ്ങളും, മികച്ച തിരക്കഥയും, ഈ ചിത്രത്തിൻ്റെ പ്രത്യേകതയാണ്.ഇറ്റലിയിലെ മലയാളികളുടെയും, ഇറ്റാലിയൻ ആസ്വാദകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം, മാർപ്പാപ്പയെ കാണിക്കാൻ, വത്തിക്കാൻ ഓഫീസുമായി ,ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ബന്ധപ്പെട്ടു കഴിഞ്ഞു.കൂടാതെ ഒരു ഫീച്ചർ ഫിലിമിൻ്റെ പ്രവർത്തനങ്ങളിലുമാണ് ഇവർ.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ യൂദാസ് സ്കറിയോത്തായി, വേഷമിട്ടിരിക്കുന്നത്,ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയും, നാടക, മിമിക്രി രംഗങ്ങളിൽ അനവധി പുരസ്കാരങ്ങൾ നേടിയ, തിരുവനന്തപുരം സ്വദേശി ഡൺസ്റ്റൺ അൽഫോൺസ് ആണ്. യൂദാസായി ഇദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു.

കാക്കോ ഫിലിംസ് ഇൻ്റർനാഷണലിനുവേണ്ടിറ്റിറ്റു തോമസ്, പ്രീതി റ്റിറ്റു എന്നിവർ നിർമ്മിച്ച യൂദാസ് സ്കറിയോത്ത് ഇൻ ദി ഡാർക്ക് ട്രാപ് എന്ന ചിത്രം, ജോർജ് സുന്ദരം തറ രചന, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്നു. എഡിറ്റർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ – ബിജു പീറ്റർ, ബിജിഎം-ഡിൽ വിനു, മേക്കപ്പ്, കോസ്റ്റ്യൂംസ് – ജി.സുന്ദരൻ, പ്രൊഡക്ഷൻ കൺട്രോളർ- ജോസുട്ടൻ, പി.ആർ.ഒ- അയ്മനം സാജൻ.

ഡൺസ്റ്റൺ അൽഫോൺസ്, ജോസുട്ടൻ പുത്തൻ പറമ്പിൽ, റ്റിറ്റു തോമസ്, ജിസ്മോൻ മംഗലശ്ശേരി എന്നിവർ അഭിനയിക്കുന്നു .

അയ്മനം സാജൻ പി.ആർ.ഓ ✍

Facebook Comments

COMMENTS

- Advertisment -

Most Popular

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: