17.1 C
New York
Saturday, January 22, 2022
Home Special യു. എൻ. ദിനം - ഒക്ടോബർ 24

യു. എൻ. ദിനം – ഒക്ടോബർ 24

✍ഷീജ ഡേവിഡ്

യുദ്ധം മാനവരാശിക്ക് പുതുതായി ഒന്നും നൽകുന്നില്ല. എല്ലാ യുദ്ധങ്ങളും വിനാശകാരികളാണ്. അവ പുതിയ സംഘർഷങ്ങൾക്ക് വഴി തെളിക്കും. രണ്ട് മഹായുദ്ധങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു കഴിഞ്ഞു.യുദ്ധത്തിന്റെ ഭീകരതയും അനന്തര ഫലങ്ങളും നാം അനുഭവിച്ചു കഴിഞ്ഞു എങ്കിലും അതിന്റെ ദോഷഫലങ്ങൾ ഇന്നും അവസാനിച്ചിട്ടില്ല. ഇനിയൊരു യുദ്ധത്തെക്കുറിച്ച് ചിന്തിക്കാൻ പോലും മാനവരാശിക്കാവില്ല. ഇനിയൊരു ലോകമഹായുദ്ധം സർവ്വ നാശത്തിലേയ്ക്ക് നയിക്കും എന്ന തിരിച്ചറിവാണ് ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിനു വഴി തെളിച്ചത്.

ലോകത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കി ഭാവി തലമുറയെ യുദ്ധത്തിന്റെ ദുരന്തങ്ങളിൽനിന്നും രക്ഷിക്കുക, അടിസ്ഥാനമനുഷ്യാ വകാശങ്ങൾ, വ്യക്തിസ്വാതന്ത്ര്യം, സ്ത്രീപുരുഷ തുല്യത തുടങ്ങിയവ സംരക്ഷിക്കുക, സാമൂഹികപുരോഗതിയും ജീവിതനിലവാരവും ഉയർത്തുക, യുദ്ധത്തിനെതിരെ നിലകൊള്ളുക, അന്താരാഷ്ട്ര നിയമങ്ങളെയുംനീതിയെയും പിന്തുണയ്ക്കുക തുടങ്ങിയവയാണ് യു.എ ന്നിന്റെ പ്രവർത്തനലക്ഷ്യങ്ങൾ.

സമാധാനമെന്നാൽ യുദ്ധമില്ലാത്ത അവസ്ഥ മാത്രമല്ല, പട്ടിണി, ഭീകരപ്രവർത്തനങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, പരിസ്ഥിതിനാശം, പാർപ്പിട പ്രശ്നം, പ്രകൃതി ദുരന്തങ്ങൾ,ഭൂമിയുടെയും ജീവജാലങ്ങളുടെയും സുരക്ഷാപ്രശ്നങ്ങൾ എല്ലാം ഇല്ലാതാകുമ്പോൾ മാത്രമാണ് പുരോഗതി സാധ്യമാകുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകസമാധാനം നിലനിർത്തുന്നതിനു ഒരു സംഘടന രൂപവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ചില രാജ്യങ്ങൾ സാൻഫ്രാൻസിസ്കോയിൽ
ഒത്തു ചേർന്നു.1945 ഒക്ടോബർ 24 ന് ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷികമാണ് ഐക്യരാഷ്ട്രദിനമായി ആചരിക്കുന്നത്. അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ഫ്രാങ്ക്ളിൻ റൂസ് വെൽറ്റാണ്‌ ഈ പേര്
നിർദേശിച്ചത്.

ന്യൂയോർക്കിലെ മൻഹട്ടൻ ആണ് യു.എൻ.ഒ യുടെ ആസ്ഥാ
നം. ഐക്യ രാഷ്ട്ര സഭയുടെ ലക്ഷ്യങ്ങളും മാർഗങ്ങളും വ്യക്തമാക്കുന്ന നിയമപുസ്തകമാണ് യു. എൻ ചാർട്ടർ.
1945 ഒക്ടോബർ 30 ന് ഇന്ത്യ യു.എൻ. അംഗത്വം നേടി.
1945 ജൂൺ 26ന് സാൻഫ്രാൻസിസ്‌കോയിൽ നടന്ന യോഗത്തിൽപങ്കെടുത്ത ഇന്ത്യ ഉൾപ്പെടെയുള്ള അൻപതു രാജ്യങ്ങളിലെ പ്രതിനിധികൾ യു.എൻ. ചാർട്ടറിൽ ഒപ്പ് വെച്ചു. സർ. രാമസ്വാമി മുതലിയാർ ആയിരുന്നു ഇന്ത്യയ്ക്ക് വേണ്ടി യു.എൻചാർട്ടറിൽ ഒപ്പു വെച്ചത്. അൻപത്തിയൊന്നു രാജ്യങ്ങളുമായാണ് ഐക്യരാഷ്ട്രസഭ അതിന്റെ പ്രവർത്തനം തുടങ്ങിയത്.

1957 ൽയു.എൻ.സെക്യൂരിറ്റി കൗൺസിലിൽ കാശ്മീരിനെ സംബന്ധിച്ച് ശ്രീ വി.കെ. കൃഷ്ണമേനോൻ എട്ടു മണിക്കൂറില
ധികം സംസാരിക്കുകയുണ്ടായി. അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്,റഷ്യ,ചൈന എന്നിവയാണ് ഐക്യരാഷ്ട്രസഭയു
ടെ സ്ഥിരാംഗങ്ങൾ. ഇവർക്ക് വീറ്റോ അധികാരമുണ്ട്.
പൊതുസഭ, രക്ഷാസഭ, സാമൂഹിക -സാമ്പത്തിക സഭ, സെക്രട്ടേറിയറ്റ്, അന്താരാഷ്ട്ര നീതിന്യായ കോടതി, ട്രസ്റ്റീ ഷിപ്പ് കൗൺസിൽ തുടങ്ങിയവയാണ് ഐക്യരാഷ്ട്ര സഭയുടെ പ്രധാന ഘടകങ്ങൾ.

ഐക്യരാഷ്ട്ര സഭയുടെ മുഴുവൻ അംഗങ്ങളും ഉൾപ്പെടുന്ന സമിതിയാണ് പൊതുസഭ. ഇത് ലോക പാർല മെന്റ് എന്ന് അറിയപ്പെടുന്നു. ഒൻപതു വർഷകാലാവധിയോടെ പതിനഞ്ചു
ജഡ്ജിമാരാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിലുള്ളത്. ഇളം നീല പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ ലോകത്തിന്റെ ഭൂപടവും അതിന്റെ വശങ്ങളിൽ ഒലിവ് ചില്ലകളും ഉൾപ്പെട്ടതാണ് യു. എന്നിന്റെ പതാക. യു.എ.ന്നിന്റെ ദൈനം ദിന ഭരണച്ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ തലവനാണ് സെക്രട്ടറി ജനറൽ. നോർവേക്കാരനായിരുന്ന ട്രീ ഗ്വെലീ ആണ് യു. എ.ന്നിന്റെ ആദ്യ സെക്രട്ടറി ജനറൽ. പോർച്ചുഗീസുകാരനായ അന്റോണിയോ ഗുട്ടെറസ് ആണ് ഇപ്പോഴത്തെ സെക്രട്ടറി ജനറൽ.


ഒരു വർഷം മുപ്പതു മില്യൻ ഗർഭിണികൾക്കും.മുപ്പത്തിനാല് മില്യനിലധികം അഭയാർത്ഥികൾക്കും ഐക്യരാഷ്ട്ര സഭ സഹായം നൽകുന്നു. അൻപതു രാജ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള സഹായം, 370മില്യൻ പാവപ്പെട്ട ഗ്രാമവാസികൾക്ക് ദാരിദ്ര്യനിർമാർജനത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുന്നതിനും സഹായം, 75 രാജ്യങ്ങളി
ലെ90 മില്യൻജനങ്ങൾക്ക്‌ ഭക്ഷ്യ വസ്തുക്കളുടെ വിതരണം, കാലാവസ്ഥാ സംരക്ഷണത്തിനായി 140 രാജ്യങ്ങളുമായി ചേർന്നുള്ള പ്രവർത്തനം, വിവിധതരത്തിലുള്ള എൺപതോളം പ്രഖ്യാപനങ്ങളിലൂടെയും സമാധാനഉടമ്പടികളിലൂടെയും മനുഷ്യാവകാശ സംരക്ഷണം എന്നിവയും ഐക്യരാഷ്ട്രസഭ
നൽകുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണ സമയത്തുള്ള ലോകമല്ല ഇന്നത്തേത്75 വർഷം കഴിഞ്ഞിരിക്കുന്നു. സംഘടനയിൽ ഇന്ന് കൂടുതൽ രാജ്യങ്ങളുണ്ട്, ജനങ്ങളുണ്ട്, കൂടുതൽ വെല്ലുവിളികളുണ്ട് അതുപോലെ തന്നെ ധാരാളം പരിഹാരമാർഗങ്ങളുമുണ്ട്. നമ്മുടെ പ്രവർത്തനങ്ങൾ സമാധാന ത്തിൽ അധിഷ്ഠിതമായിരിക്കണം.

ലോകം ഇന്ന് കോവിഡ് 19 മഹാമാരിയുൾപ്പെടെയുള്ള നിരവധി വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു മാത്രമല്ല, മറ്റു പല വെല്ലുവിളികളെയും നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പു നടത്താൻ ഈ മഹാമാരി നമ്മെ ഓർമ്മപ്പെടുത്തുന്നു. രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണവും ഐക്യവും സമന്വയവും ശക്തിപ്പെടുത്തേണ്ടതുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെ യും സജീവ പങ്കാളിത്തമില്ലാതെ സംഘർഷങ്ങൾ പരിഹരിക്കാനാവില്ല. എല്ലാ തലങ്ങളിലും സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കേണ്ടതുണ്ട്. അസമത്വം, മനുഷ്യാവകാശ നിഷേധങ്ങൾ, അഴിമതി,
പാർശ്വവൽക്കരണം,വിദ്യാഭ്യാസ കാര്യങ്ങളിൽ ഉൾപ്പെടെയുള്ള വിവേചനം തുടങ്ങിയവയുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്.

ഇന്ന് ഐക്യരാഷ്ട്ര സംഘടനയിൽ 193 രാജ്യങ്ങൾ അംഗങ്ങളാണ്. 2011ൽ സൗത്ത് സുഡാൻ ഐക്യരാഷ്ട്ര സംഘടനയിലെ 193 -മത് അംഗമായിത്തീർന്നു.
ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിൽനിരവധി അനുബന്ധ സംഘടനകൾ ഉണ്ട്. UNESCO, W. H. O, W. M. O,
I. M. F, U. N. H. C. R , I. T. U, F. A. D,
UN ICEF, I. A. E. A എന്നിവ അവയിൽ ചിലതാണ്‌.

ലോകസമാധാനം സംരക്ഷിക്കുന്നതിനായി യു എൻ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. എന്നാൽ യു.എൻ വൻ ശക്തികളുടെ സമ്മർദ്ദത്തിനു വഴങ്ങുന്നു എന്ന ആരോപണം ഗൗരവമേറിയതാണ്. ഇന്ത്യയെപ്പോലെ ജനാധിപത്യത്തിനും സമാധാനത്തിനുമായി നിലകൊള്ളുന്ന ഒരു രാഷ്ട്രത്തെ സ്ഥിര അംഗത്വത്തിൽ നിന്നു മാറ്റി നിർത്തുന്നത് പ്രതിഷേധാർഹമാണ്. യു. എൻ ദിനാചാരണം നടക്കുമ്പോൾ ലോക സമാധാനം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത എല്ലാവർക്കും ബോധ്യപ്പെടണം. ഒപ്പം യു. എ ന്നിന്റെ പോരായ്മകളും അവ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും ചർച്ചാ വിഷയമാകണം

✍ഷീജ ഡേവിഡ്

COMMENTS

2 COMMENTS

  1. വിഞ്ജാനപ്രധാനമായ ലേഖനം. സമാധാനം പാലിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ഏറ്റവും അടിസ്ഥാനപരമായതും, അത്യന്താപേക്ഷിതമായ കർമ്മവും. സ്വയം നന്നായാൽ ലോകവും നന്നാവും! അതില്ലാത്തിടത്തോളം കാലം ഇതിങ്ങനെ തുടർന്ന് കൊണ്ട് ഇരിക്കും.

    എപ്പോഴും നിലവാരം പുലർത്തുന്ന ഈ തൂലികയിൽ നിന്നും ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കുന്നു!

    സ്നേഹപൂർവ്വം
    – ദേവു-

  2. ഒട്ടുമിക്ക വികസിത രാജ്യങ്ങളും ആണവായുധങ്ങളും രാസായുധങ്ങളും സ്വരുക്കൂട്ടുമ്പോൾ ലോകത്തിൻ്റെയും മാനവരാശിയു’ടെയും നിലനില്പിന് ‘ വെല്ലുവിളികൾ നേരിടുകയാണ് .ഇവിടെയാണ് UN ന് പ്രസക്തിയേറുന്നത്. .അതിൻ്റെ കർമപദ്ധതികൾക്ക് മാത്രമേ ലോകത്തെ രക്ഷിക്കാനാകു.ഈ വിഷയത്തിലേക്ക് സമഗ്രമായ സംഭാവനയാണ് ഷീജാ ഡേവിഡ്നൽകിയത്.
    നന്നായിരിക്കുന്നു ‘ഒരായിരം നന്ദികൾ .

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: