17.1 C
New York
Thursday, September 23, 2021
Home US News യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

വാർത്ത: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സ് വിഭാഗമായ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രി ആന്റ് സെക്യൂരിറ്റി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ഇന്ത്യന്‍ അമേരിക്കന്‍ നാഗേഷ് റാവുവിനെ നിയമിച്ചു. സീനിയര്‍ എക്‌സിക്യൂട്ടീവ് സര്‍വീസ് റാങ്കിലായിരിക്കും നാഗേഷ് റാവു പ്രവര്‍ത്തിക്കുക എന്ന് ബി.ഐ.എന്‍. ന്യൂസ് റിലീസില്‍ പറയുന്നു.

കഴിഞ്ഞ 20 വര്‍ഷമായി ഐസന്‍ ഹോവര്‍ ഫെല്ലൊ, സയന്‍സ് ആന്റ് ടെക്‌നോളജി ഫെല്ലോ, എന്നീ നിലകളില്‍ സ്വകാര്യ-പൊതു മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. റന്‍സെല്ലിയര്‍ പൊളിടെക്‌നിക്ക് ഇന്‍സ്റ്റിട്യൂറ്റ്, ആല്‍ബനി ലൊ സ്‌ക്കൂള്‍ ആന്റ് യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ് എന്നിവയില്‍ നിന്നും ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ശരിയായ ഉപദേശം ഉറപ്പാക്കുക എന്നതാണ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതല. ക്ലൗഡ്(Cloud) അഡോപ്ക്ഷന്‍, റിമോട്ട് വര്‍ക്ക്, സോഫ്റ്റ് വെയര്‍ സര്‍വീസ് എ്ന്നിവയും നാഗേഷ് റാവുവിന്റെ വകുപ്പില്‍ ഉള്‍പ്പെടും.

നാഗേഷ് റാവുവിന്റെ നിയമനത്തോടെ ഉയര്‍ന്ന തസ്തികയില്‍ നിരവധി ഇന്ത്യന്‍-അമേരിക്കന്‍ വിദഗ്ധരാണ് നിയമിതമായിരിക്കുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...
WP2Social Auto Publish Powered By : XYZScripts.com
error: