17.1 C
New York
Saturday, August 13, 2022
Home US News യു.എസ് കാപ്പിറ്റോള്‍ ഗൂഡാലോചന കേസ് ഡിസ്മിസ് ചെയ്യണമെന്ന് ട്രംപ്

യു.എസ് കാപ്പിറ്റോള്‍ ഗൂഡാലോചന കേസ് ഡിസ്മിസ് ചെയ്യണമെന്ന് ട്രംപ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: ജനുവരി ആറിന് യു.എസ് കാപ്പിറ്റോളില്‍ ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളില്‍ ഗൂഡാലോചന കുറ്റം ചാര്‍ത്തിയിട്ടുള്ള പ്രസിഡന്റ് ട്രംപ് , ട്രംപിന്റെ പേഴ്സണല്‍ ലോയര്‍ റൂഡി ഗുലിയാനി എന്നിവരുടെ പേരിലുള്ള കേസ്സുകള്‍ ഡിസ്മിസ് ചെയ്യണമെന്ന് ഫെഡറല്‍ ജഡ്ജിയോട് ഇരുവരും ആവശ്യപ്പെട്ടു . വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച അപേക്ഷ ജഡ്ജിയുടെ മുന്‍പില്‍ ഇരുവരും സമര്‍പ്പിച്ചത് .

ജോ ബൈഡന്റെ ഇലക്ട്രോറല്‍ വിക്ടറി അട്ടിമറിക്കുന്നതിനാണ് കാപ്പിറ്റോള്‍ ആക്രമണം സംഘടിപ്പിച്ചത് എന്നായിരുന്നു ട്രംപിനെതിരെയുള്ള ലോ സൂട്ടില്‍ ആരോപിച്ചിരുന്നത് . മിസ്സിസ്സിപ്പിയില്‍ നിന്നുള്ള ഡെമോക്രാറ്റിക്ക് സെനറ്റര്‍ ബെന്നി തോംപ്‌സണ്‍ ഉള്‍പ്പടെ 10 ഡെമോക്രാറ്റിക്ക് സെനറ്റര്‍മാരാണ് ഫെഡറല്‍ ലോ ലംഘിച്ചുവെന്ന് ആരോപിച്ച് ഇരുവര്‍ക്കുമെതിരെ ലോ സ്യുട്ട് ഫയല്‍ ചെയ്തിരിക്കുന്നത് .

ഫസ്റ്റ് അമന്റ്‌മെന്റിന്റെ പരിരക്ഷ ജനുവരി ആറിന് മുന്‍പ് നടത്തിയ റാലിക്ക് ഉണ്ടെന്ന് ഇരുവരും വാദിച്ചു . സമാധാനപരമായും ദേശഭക്തിയോടും കൂടിയാകണം റാലിയെന്ന് ട്രംപ് റാലിയെ അഭിസംബോധന ചെയ്ത പ്രസംഗിച്ചിരുന്നുവെന്ന് ട്രംപിന് വേണ്ടി ലോയര്‍ ജെസ്സി ബിന്നല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു .

യു.എസ് സെനറ്റില്‍ കാപ്പിറ്റല്‍ ആക്രമണം അന്വേഷിക്കുന്നതിന് കമ്മീഷനെ നിയമിക്കണമെന്ന ഡെമോക്രാറ്റിക്ക് ആവശ്യത്തെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട് .

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: