17.1 C
New York
Wednesday, December 1, 2021
Home US News യു.എസിൽ കോവിഡ് കേസ്സുകൾ വർദ്ധിക്കുന്നു. പ്രതിദിനം 100,000 കവിഞ്ഞു

യു.എസിൽ കോവിഡ് കേസ്സുകൾ വർദ്ധിക്കുന്നു. പ്രതിദിനം 100,000 കവിഞ്ഞു

റിപ്പോർട്ട്: പി. പി. ചെറിയാൻ

വാഷിംഗ്ടൺ ഡി.സി.: കഴിഞ്ഞ ആഴ്ചകളിൽ അമേരിക്കയിൽ വീണ്ടും കോവിഡ് കേസ്സുകൾ വർദ്ധിച്ചു വരുന്നതായി യു.എസ്. ഗവൺമെന്റ് ചീഫ് മെഡിക്കൽ അഡൈ്വസർ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പു നൽകി. ഈ തിങ്കളാഴ്ച മുതൽ താങ്ക്സ് ഗിവിങ്ങിനോടനുബന്ധിച്ചുള്ള ഒഴിവുകാലം കോവിഡ് കേസ്സുകൾ അപകടകരമായ രീതിയിൽ വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും ഫൗസി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിൽ അമേരിക്കയിലെ പ്രതിദിന കോവിഡ് കേസ്സുകൾ 100,000 ആയി വർദ്ധിച്ചിട്ടുണ്ട്. ഒഴിവുദിനങ്ങളിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുകയും, ഇൻഡോർ ആന്റ് ഔഡ് ഡോർ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപിക്കുവാൻ ഇടയാക്കും.

അമേരിക്കയിൽ വാക്സിനേഷൻ അർഹതയുള്ള 60 മില്യൺ ആളുകൾ ഇതുവരെ വാക്സിനേറ്റ് ചെയ്തിട്ടി ല്ലെന്നതും ഗൗരവമായി കാണക്കാക്കണമെന്നും ഫൗസി പറഞ്ഞു. വൈറസ് നമുക്കു ചുറ്റും ഇപ്പോഴും കറങ്ങി നടപ്പുണ്ട്. ഈ യാഥാർത്ഥ്യത്തിൽ നിന്നും നമുക്ക് ഒളിച്ചോടാൻ കഴിയുകയില്ല. ഇതിന് ഏക പരിഹാരമാർഗ്ഗം വാക്സിനേറ്റ് ചെയ്യുക എന്നതു മാത്രമാണ്.

ലഭ്യമായ കണക്കുകൾ അനുസരിച്ചു കഴിഞ്ഞ പതിനാലു ദിവസത്തിനുള്ളിൽ അമേരിക്കയിൽ 29% കോവിഡ് കേസ്സുകൾ വർദ്ധിച്ചിട്ടുണ്ട്. 2020ൽ കോവിഡ് മൂലം മരിച്ചവരുടെ സംഖ്യയേക്കാൾ കൂടുതൽ 2021ൽ ഇതുവരെ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: