(റിപ്പോർട്ട്:ഏബ്രഹാം തോമസ്, ഡാളസ്)
യു.എസി-ല്‍ മൂന്നിലൊരാള്‍ വീതം കോവിഡ്-19 വാക്‌സീന്‍ എടുക്കുകയില്ലെന്ന് ഒരു പുതിയ അഭിപ്രായ സര്‍വേ പറയുന്നു. അസ്സോസിയേറ്റഡ് പ്രസ് എന്‍ഓആര്‍സി സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്‌സ് റിസര്‍ച്ച് നടത്തിയ സര്‍വേയില്‍ 67% അമേരിക്കക്കാര്‍ ഇതിനകം വാക്‌സിനേറ്റ് ചെയ്തു. വാക്‌സിനേറ്റ് ചെയ്യുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയോ ചെയ്തു. എന്നാല്‍ 15% കുത്തിവയ്പ് നടത്തില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. 17% ഒരു പക്ഷേ വാക്‌സിനേറ്റ് ചെയ്യുകയില്ലെന്ന് പറഞ്ഞു. പലരും വാക്‌സീന്റെ സുരക്ഷയെയും പ്രയോജനത്തെയും സംശയം പ്രകടിപ്പിച്ചു.
വാക്‌സിനേഷന്‍ ഒരു മാസത്തിലേറെയായി തുടരുകയും പാര്‍ശ്വഫലങ്ങള്‍ കാര്യമായി ദൃശ്യമാകാതിരിക്കുകയും ചെയ്തിട്ടും ചിലര്‍ക്ക് വിശ്വാസം വന്നിട്ടില്ല. ചെറുത്ത് നില്‍പ് ധാരാളമായി പ്രകടമാവുന്നത് ചെറുപ്പക്കാരിലും കോളേജ് വിദ്യാഭ്യാസം ഇല്ലാത്തവരിലും കറുത്ത വര്‍ഗക്കാരിലും റിപ്പബ്ലിക്കനുകളിലുമാണ്. ഗവർമെന്റിന്റെ ഉന്നത ഇന്‍ഫെക്ഷിയസ് ഡിസീസ് സയന്റിസ്റ്റ് ഡോ.ആന്തണി ഫൗച്ചി മഹാമാരി പടര്‍ന്നുപിടിക്കുന്നത് തടയാന്‍ 70% മുതല്‍ 85% വരെ അമേരിക്കക്കാര്‍ വാക്‌സിനേഷന്‍ എടുക്കണമെന്ന് പറഞ്ഞു. 67% മതിയാവുകില്ലെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എക്‌സ്‌പെര്‍ട്ട് വില്യം ഹാനേജ് പറഞ്ഞു. ജനസംഖ്യയുടെ ഒരു വലിയ അനുപാതത്തിന് മാത്രമേ ഫലപ്രദമായ മാറ്റത്തിന് കാരണമാവുകയുള്ളൂ.
ഏതാണ്ട് 33 മില്യന്‍ അമേരിക്കക്കാര്‍ക്ക്, അഥവാ ജനസംഖ്യയുടെ 10% വാക്‌സിനേഷന്റെ ഒരു ഡോസെങ്കിലും എടുത്തു കഴിഞ്ഞു. 9.8 മില്യന്‍ ഇതിനകം പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തു കഴിഞ്ഞു എന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ പറഞ്ഞു. ഈ സര്‍വേ നടത്തിയത് 1,055 മുതിര്‍ന്നവരില്‍ ജനുവരി 28 മുതല്‍ ഫെബ്രുവരി 1 നും ഇടയിലാണ്. വാക്‌സീന്‍ എടുക്കില്ല എന്നു പറഞ്ഞവരില്‍ 65% പേര്‍ക്കും പാര്‍ശ്വ ഫലങ്ങളെകുറിച്ചും വാക്‌സീന്‍ ഇതുവരെ എത്രത്തോളം ഫലപ്രദമാണ് എന്നതിനെകുറിച്ചും ആശങ്കകളുണ്ട്. ഇത്രയും പേര്‍ തങ്ങള്‍ക്ക് വാക്‌സീന്റെ സേഫ്ടി റെക്കോര്‍ഡില്‍ വിശ്വാസം ഇല്ലെന്ന് പറഞ്ഞു. 38% പേര്‍ തങ്ങള്‍ക്ക് ഇങ്ങനെ ഒരു വാക്‌സീന്റെ ആവശ്യം ഇല്ലെന്ന് പറഞ്ഞത് . ഗവണ്‍മെന്റില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഇതുവരെ വാക്‌സീന്‍ എടുക്കാത്തവരും എടുക്കാന്‍ സാധ്യതയുള്ളവരുമായവരില്‍ 63% പറയുന്നത് ഇത് സുരക്ഷിതമാണോ എന്നറിയാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നാണ്. 60% പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നു. 67 കാരിയായ(ടുസോണ്‍ അരിസോണ) നേഴ്‌സ് ഡെബ്ര നാനെസ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികളില്‍ തനിക്ക് വിശ്വാസം ഇല്ലെന്ന് പറഞ്ഞു. ഫ്‌ളൂ, ന്യൂമോണിയ ഷോട്ടുകള്‍ എടുത്ത ഇവര്‍ കോവിഡ് വാക്‌സീന്‍ എടുക്കാന്‍ മടിച്ചു നില്‍ക്കുകയാണ്. അവര്‍ക്കും സുഹൃത്തുക്കള്‍ക്കും എന്തുമരുന്നാണഅ വാക്‌സീനില്‍ ഉള്ളതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്.
വെസ്റ്റ് വെര്‍ജീനിയയിലെ പാര്‍ക്കേഴ്‌സ് ബര്‍ഗില്‍ നിന്നുള്ള ബാരണ്‍ വാക്കര്‍ (42, തൊഴില്‍ നഷ്ടപ്പെട്ട പ്ലംബര്‍) ഇപ്പോഴത്തേയ്ക്ക് വാക്‌സീന്‍ എടുക്കണമെന്ന ചിന്താഗതിക്കാരനല്ല എന്ന് പറഞ്ഞു. താന്‍ മാസ്‌ക് ധരിക്കുകയും സോഷ്യല്‍ ഡിസ്‌റ്റെന്‍സിംഗ് പാലിക്കുന്നുണ്ടെന്നും പറഞ്ഞു. അഭിമുഖങ്ങളില്‍ ചില അമേരിക്കക്കാര്‍ ഇത്ര വേഗം ഒരു വാക്‌സീന്‍ കണ്ടെത്തിയതില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത് വളരെ ധൃതിപൂണ്ട് നടത്തിയ കണ്ടെത്തലാണെന്ന് വാക്കര്‍ പറഞ്ഞു. ഇതേ വികാരം സൗത്ത് കാരലിനയിലെ ഗ്രീറില്‍ നിന്നുള്ള 31 കാരന്‍ മാറ്റ് ഹെല്‍ഡര്‍മാനും പ്രകടിപ്പിച്ചു. ആരോഗ്യവിദഗ്ധര്‍ ഈ ആശങ്കകള്‍ നിഷേധിച്ചു. ഫൈസറും മൊഡേണയും പുറത്തിറക്കുന്ന വാക്‌സീനുകള്‍ രൂപഭേദം വന്ന കോവിഡ്-19 അണുക്കളെ വരെ നേരിടാന്‍ സജ്ജമാണെന്ന് ഡോ.ഫൗച്ചി പറഞ്ഞു.
സര്‍വേ കണ്ടെത്തിയത് പ്രായമായ അമേരിക്കക്കാര്‍ കോവിഡ്-19 ബാധിക്കുവാന്‍ ഏറെ സാധ്യതയുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ്. തങ്ങള്‍ വാക്‌സീന്‍ ഇതിനകം സ്വീകരിച്ചു കഴിഞ്ഞതായോ ഉടന്‍ സ്വീകരിക്കുമെന്നോ ഇവര്‍ പറഞ്ഞു. 45 വയസില്‍ താഴെ പ്രായമുള്ളവരില്‍ 10 പേരില്‍ 4 പേര്‍ ഇതിനകം വാക്‌സിനേറ്റ് ചെയ്യപ്പെട്ടതായോ ഉടനെ വാക്‌സിനേറ്റ് ചെയ്യപ്പെടുമെന്നോ പറഞ്ഞില്ല.കോളേജ് ബിരുദമോ അതില്‍ കൂടുതലോ ഉള്ളവരെക്കാള്‍ ഇവ ഇല്ലാത്തവരാണ് വാക്‌സിനേറ്റ് ചെയ്യാന്‍ സാധ്യത ഇല്ലാത്തവര്‍-40% വും 17% വും. റിപ്പബ്ലിക്കനുകള്‍-44 %. ഡെമോക്രാറ്റുകള്‍-17%..