17.1 C
New York
Sunday, October 24, 2021
Home US News യു എന്‍, യു എസ് അംബാസിഡര്‍- ലിന്‍ഡാ തോമസിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു

യു എന്‍, യു എസ് അംബാസിഡര്‍- ലിന്‍ഡാ തോമസിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു

റിപ്പോർട്ട്:പി.പി. ചെറിയാൻ

വാഷിംഗ്ടൺ: യുനൈറ്റഡ് നാഷന്‍, യുഎസ് അംബാസഡറായി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് നിയമിതയായി. പ്രസിഡന്റ് ബൈഡന്റെ നോമിനിയായ ലിന്‍ഡയുടെ നിയമനം യുഎസ് സെനറ്റ് 20 വോട്ടുകള്‍ക്കെതിരെ 78 വോട്ടുകളോടെ അംഗീകരിച്ചു

സത്യപ്രതിജ്ഞയ്ക്കുശേഷം ന്യുയോര്‍ക്കിലുള്ള യുഎന്‍ ആസ്ഥാനത്തെത്തി യുന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന് ഔദ്യോഗീക രേഖകള്‍ സമര്‍പ്പിക്കും. യു എസ് ഗവണ്മെന്റില്‍ കാബിനറ്റ് പദവിയാണ് യു എന്‍ യുഎസ് അംബാസഡര്‍ക്ക് നല്‍കിയിട്ടുള്ളത്.

ആഗോളതലത്തില്‍ അമേരിക്കയുടെ നേതൃത്വം പുനഃസ്ഥാപിക്കുവാന്‍ ബൈഡന്‍ നടത്തുന്ന ശ്രമത്തിന് ഉത്തമ ഉദാഹരണമാണ് ലിന്‍ഡ തോമസിന്റെ നിയമനമെന്ന്, സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. അമേരിക്കന്‍ മൂല്യങ്ങളോടുള്ള കടപ്പാട് സൂക്ഷിക്കുന്ന, നല്ലൊരു നയതന്ത്രജ്ഞയാണ് യുഎസ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ലിന്‍ഡ തോമസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1952 നവംബര്‍ 22 ന് ലൂസിയാനയിലെ ബേക്കറിലാണ് ലിന്‍ഡയുടെ ജനനം. ലൂസിയാന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സനില്‍ നിന്നും പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. ഡെപ്യൂട്ടി അസി. സെക്രട്ടറി (ബ്യൂറോ ഓഫ് പോപുലേഷന്‍ 2004– 2006), ഡെപ്യൂട്ടി അസി. സെക്രട്ടറി (ആഫ്രിക്കന്‍ അഫയേഴ്‌സ് 2006– 2008) പാക്കിസ്ഥാന്‍, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ യുഎസ് പ്രതിനിധിയായി പ്രവര്‍ത്തിച്ച പരിചയവും ലിന്‍ഡയ്ക്കുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്ക് സിറ്റിയിലെ ഏർലി വോട്ടിംഗ് ശനിയാഴ്ച ആരംഭിച്ചു.

ന്യൂയോർക്ക്:- നവംബർ 2 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായിന്യൂയോർക്ക് സിറ്റിയിലെ ഏർലി വോട്ടിംഗ് ഒക്ടോബർ 23 ശനിയാഴ്ച ആരംഭിച്ചു. ന്യൂയോർക്ക് സിറ്റി മേയർ, പബ്ളിക്ക് അഡ്വക്കേറ്റ്സ് കൺട്രോളർ, സിറ്റി കൗൺസിൽ അംഗങ്ങൾ തുടങ്ങിയ...

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങക്ക് ഭൂമി പൂജയോടെ നാളെ തുടക്കമാകും.(ഒക്ടോബർ 25)

കോന്നിവാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ വികസനത്തിൽ നാഴികക്കല്ലാകാൻ പോകുന്ന രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഭൂമിപൂജയോടെ ഇന്ന് തുടക്കമാകും.കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന്...

അടുത്ത നീറ്റ് പരീക്ഷ റാങ്ക് ലിസ്റ്റിൽ എത്തുന്ന കുട്ടികൾക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ പ്രവേശനം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷ : മന്ത്രി

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയ്‌ക്കൊപ്പം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി മെഡിക്കൽ...

ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

ഡാളസ്സ്: അമേരിക്കയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നതോടൊപ്പം ഡാളസ്സിലും ഗ്യാസിന്റെ വില ഉയരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒരു ഗ്യാലൻ ഗ്യാസിന് 1.20 ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയിൽ ട്രിപ്പിൾ എയുടെ ഡാറ്റയനുസരിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: