17.1 C
New York
Saturday, January 22, 2022
Home US News യുണൈറ്റഡ് എയർലൈൻസ് 15 സൂപ്പർസോണിക് ജെറ്റുകൾ ബൂം സൂപ്പർസോണിക്കിൽനിന്ന് വാങ്ങുന്നു.

യുണൈറ്റഡ് എയർലൈൻസ് 15 സൂപ്പർസോണിക് ജെറ്റുകൾ ബൂം സൂപ്പർസോണിക്കിൽനിന്ന് വാങ്ങുന്നു.

റിപ്പോർട്ട്: അജു വാരിക്കാട്


ന്യൂയോർക്ക്: യുണൈറ്റഡ് എയർലൈൻസ് ഹോൾഡിങ് ഇൻ കോർപ്പറേഷൻ സൂപ്പർസോണിക് യാത്രയ്ക്കുള്ള സാധ്യതാവിപണിയിലേക്ക് കൊതിച്ചു ചാടുകയാണ്. ബൂം ടെക്നോളജി ഇൻ കോർപ്പറേഷൻ ഓവർച്ചർ എയർക്രാഫ്റ്റിനായുള്ള ആദ്യത്തെ ഓർഡർ യുണൈറ്റഡ് എയർലൈൻസിന് നല്കിക്കൊണ്ട് ധാരണാപത്രം ഒപ്പുവച്ചു. 2029 ഓടെ യാത്രക്കാർക്ക്  യാത്ര ചെയ്യുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

കോൺകോഡ് നിർത്തലാക്കി 18 വർഷത്തിന് ശേഷമാണ് ഇത്തരമൊരു സൂപ്പർ സോണിക് വിമാനം പുറത്തിറക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. പകർച്ചവ്യാധികളുടെ ഇടയിൽ യാത്രക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടായ വിമാനക്കമ്പനികൾ അടുത്തയിടെ പുനരുജ്ജീവിപ്പിച്ചതോടെയാണ് ഇത്തരമൊരു കരാർ പ്രാബല്യത്തിൽ വരുന്നത്. യുണൈറ്റഡ് എയർലൈൻസ് സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഓവർച്ചർ വിമാനത്തിൻറെ വില 200 മില്യൻ ഡോളർ ആണെന്നും ഇത് 3 ബില്ല്യൻ ഡോളറിന്റെ ഇടപാടായി മാറുമെന്നും ബൂം അധികൃതർ അറിയിച്ചു.

27 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം അവസാനത്തെ വാണിജ്യ സൂപ്പർസോണിക് ജെറ്റ് ആയ കോൺകോഡ് 2003 ൽ പറക്കുന്നത് നിർത്തിയിരുന്നു. ഓവർച്ചർ ജെറ്റിന് 1.7മാക് സ്പീഡ് കൈവരിക്കാൻ കഴിയും. ഇന്നത്തെ ഏറ്റവും വേഗതയേറിയ വാണിജ്യ ജെറ്റ് ലൈനറുകളുടെ ഇരട്ടി വേഗത. ഇപ്പോൾ ആറര മണിക്കൂർ വേണ്ടിവരുന്ന ലണ്ടൻ ന്യൂയോർക്ക് യാത്ര മൂന്നര മണിക്കൂർ മാത്രമെ എടുക്കൂ എന്ന് കമ്പനി അവകാശപ്പെടുന്നു.65 മുതൽ 88 വരെ യാത്രക്കാർക്ക് ഇതിൽ യാത്ര ചെയ്യാം. എല്ലാം ബിസിനസ് ക്ലാസ് സീറ്റുകൾ ആയിരിക്കുമെന്ന്  അറിയിച്ചു.

റിപ്പോർട്ട്: അജു വാരിക്കാട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും.

തീവണ്ടിയ്‌ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക്...

ഷീജ പിടിപ്പുരക്കൽ രചിച്ച പാതിരാസൂര്യൻ (കവിത ആസ്വാദനം)

കവിത: പാതിരാസൂര്യൻ രചന: ഷീജ പിടിപ്പുരക്കൽആസ്വാദനം: റോബിൻ പള്ളുരുത്തി ശ്രീമതി ഷീജ പടിപ്പുരക്കലിന്റെ "പാതിരാസൂര്യൻ " എന്ന മനോഹരമായ കവിതയുടെ വായനയിൽ നിന്നും മനസ്സിൽ വിരിഞ്ഞ ഒരു ചെറിയ ആസ്വാദനം ഇവിടെ കുറിക്കുകയാണ്. ഒരമ്മയുടെ ഒറ്റപ്പെടൽ, ഒരു...

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...
WP2Social Auto Publish Powered By : XYZScripts.com
error: