17.1 C
New York
Saturday, September 18, 2021
Home US News യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

മിനിയാപോളിസ്: അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റും ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റുമായിരുന്ന വാള്‍ട്ടര്‍ മൊണ്ടെല്‍ ഏപ്രില്‍ 19 തിങ്കളാഴ്ച അന്തരിച്ചു . 93 വയസ്സായിരുന്നു 

മിനിയാപോലിസിലുള്ള ഭവനത്തില്‍ വെച്ചു കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. 2014 മുതല്‍ ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു വാള്‍ട്ടര്‍.

1971 മുതല്‍ 1981 വരെ ജിമ്മി കാര്‍ട്ടറിന്റെ വൈസ് പ്രസിഡന്റായിരുന്നു. 1984 ല്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ലഭിച്ചുവെങ്കിലും റൊണാള്‍ഡ് റീഗനോടു പരാജയപ്പെട്ടു. 

പ്രസിഡന്റ് സ്ഥാനാര്‍ഥിയായപ്പോള്‍ വൈസ് പ്രസിഡന്റായി ന്യുയോര്‍ക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ജെറാള്‍ഡിന്‍ ഫറേറൊയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു ചരിത്രം തിരുത്തിയെഴുതിയ വ്യക്തിയെന്ന ബഹുമതിയും വാള്‍ട്ടറിനു ലഭിച്ചു.

1951 ല്‍ മിനിസോട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയശേഷം കൊറിയന്‍ യുദ്ധത്തില്‍ അമേരിക്കന്‍ ആര്‍മിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു.1960 ല്‍ മിനിസോട്ട അറ്റോര്‍ണി ജനറല്‍ പദവിയും വാള്‍ട്ടറിന് ലഭിച്ചു.

അമേരിക്ക കണ്ട ഏറ്റവും പ്രഗല്‍ഭനായ വൈസ് പ്രസിഡന്റായിരുന്നു വാള്‍ട്ടറെന്ന് ജിമ്മി കാര്‍ട്ടര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: