17.1 C
New York
Thursday, August 18, 2022
Home US News യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ച്ച് 19നു ഇന്ത്യന്‍ സന്ദര്‍ശനത്തിന് തയ്യാറാവുന്നു

യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ച്ച് 19നു ഇന്ത്യന്‍ സന്ദര്‍ശനത്തിന് തയ്യാറാവുന്നു

വാഷിംഗ്ടണ്‍: യുഎസ് ഡിഫന്‍സ് സെക്രട്ടറി മാര്‍ച്ച് 19നു മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ പര്യടനത്തിനായി പുറപ്പെടുന്നു.

ബൈഡന്‍ ഭരണം ഏറ്റെടുത്തതിനു ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ കാബിനറ്റ് അംഗമാണു ഡിഫന്‍സ് സെക്രട്ടറി ജനറല്‍ ലോയ്ഡ് ജെ. ഓസ്റ്റിന്‍.

അമേരിക്കയും ഇന്ത്യയും തമ്മില്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനോദേശ്യമെന്ന് ഡിഫന്‍സ് വക്താവ് അറിയിച്ചു.

ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഇന്ത്യന്‍ ഗവണ്‍മെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജനറല്‍ ലോയ്ഡ് ചര്‍ച്ച നടത്തും. മാര്‍ച്ച് 12 ന് വെര്‍ച്വലായി നടക്കുന്ന യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്തോ- പസഫിക്ക് സമ്മിറ്റിനു ശേഷം നടക്കുന്ന സന്ദര്‍ശനമായതിനാല്‍ വളരെയധികം പ്രാധാന്യമാണ് ഇതിനു ലഭിക്കുക. ഇന്ത്യ സന്ദര്‍ശനത്തിനു പുറമെ ജപ്പാന്‍ സൗത്ത്, കൊറിയ രാജ്യങ്ങളിലും ജനറല്‍ ലോയ്ഡ് സന്ദര്‍ശനം നടത്തും.

2007 നുശേഷം യുഎസുമായി 18 ബില്യണ്‍ ഡോളറിന്‍റെ ഡിഫന്‍സ് ഇടപാടുകളാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഭാവിയില്‍ 3 ബില്യണ്‍ ഡോളറിന്‍റെ ആംസ് ഡ്രോണ്‍സ് വാങ്ങുന്നതിനുള്ള കരാറില്‍ ഇതിനകം തന്നെ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.

ബഹിരാകാശ ഭീഷണി നേരിടുന്നതിന് ഇന്ത്യയും യുഎസും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു കഴിഞ്ഞ മാസം ബാംഗ്ലൂരില്‍ നടന്ന എയ്‌റോ ഇന്ത്യ ഷോയില്‍ യുഎസ് ഡിഫന്‍സ് റിയര്‍ അഡ്മിറല്‍ ഇലിന്‍ ലോബച്ചര്‍ ആവശ്യപ്പെട്ടു. ഇന്‍ഡോ ഫസഫിക്ക് മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ സ്വാധീനം ലോക രാഷ്ട്രങ്ങള്‍ക്കു ഭീഷണിയാണെന്നും ഇലിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

തൃശൂരിൽ 8.91 ലക്ഷം ഓണക്കിറ്റുകൾ തയ്യാർ.

തൃശൂർ ഓണത്തിന്‌ വിലക്കുറവിന്റെ ആഘോഷമൊരുക്കി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് തയ്യാറാവുന്നു. ജില്ലയിൽ 8,91,768 കുടുംബങ്ങളിലേക്ക്‌ 13 സാധനങ്ങൾ അടങ്ങുന്ന കിറ്റ്‌ റേഷൻകടകൾ വഴിയെത്തും.സപ്ലൈകോയുടെ നാല് ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് സാധനങ്ങളുടെ പായ്ക്കിങ് നടക്കുന്നത്....

വൈദ്യുതിയിൽ ഷോക്ക് മാസം തോറും; ഓരോ മാസവും നിരക്ക് വര്‍ദ്ധിപ്പിക്കാൻ ഭേദഗതിയുമായി കേന്ദ്രം.

ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈദ്യുതി വിതരണക്കമ്പനികൾക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കുന്നതാണ് ചട്ടഭേദ​ഗതി....

കോട്ടയത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി മർദ്ദിച്ച സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ.

തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തൽ പഞ്ചായത്ത് മെമ്പർ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, പാർട്ടി...

ട്രോയ് സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു.

ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജര്‍മന്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: