17.1 C
New York
Wednesday, November 30, 2022
Home US News യുഎസ് ക്യാപിറ്റൽ ആക്രമണം. ഒരു ഹ്യൂസ്റ്റൺ പോലീസ് ഓഫീസറും പ്രതികൂട്ടിൽ.

യുഎസ് ക്യാപിറ്റൽ ആക്രമണം. ഒരു ഹ്യൂസ്റ്റൺ പോലീസ് ഓഫീസറും പ്രതികൂട്ടിൽ.

Bootstrap Example


(വാർത്ത: അജു വാരിക്കാട്.)

ഹ്യൂസ്റ്റൺ – അമേരിക്കൻ കാപിറ്റൽ ആക്രമണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ആളുകളിൽ ഒരാൾ ഹ്യൂസ്റ്റൺ പോലീസ് ഓഫിസർ ആണെന്ന് ഹ്യൂസ്റ്റൺ പോലീസ് ചീഫ് ആർട്ട് അസെ‌വെടോ പറഞ്ഞു. തന്റെ ഉദ്യോഗസ്ഥരിൽ ഒരാൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടായിരിക്കാമെന്ന് ഞായറാഴ്ച തന്നെ തനിക്ക് വിവരം ലഭിച്ചതായും അയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു എഫ്ബിഐയും അന്വേഷണം ആരംഭിച്ചു.എന്ന് പോലീസ് ചീഫ് ആർട്ട് അസെ‌വാടോ സൂചിപ്പിച്ചു.

ഓഫീസർ റ്റാം ഡിൻ ഫാം ആണ് പങ്കുണ്ടെന്നു സംശയിക്കുന്ന പോലീസ് ഓഫീസർ എന്ന് അടുത്തുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു. ” ഹ്യൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഒരംഗം തന്റെ സ്വന്ത സമയത്തു ഒരു റാലിയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. അത് അവരുടെ ഭരണഘടനാപരമായ അവകാശമാണ്. എന്നാൽ ഈ ഉദ്യോഗസ്ഥൻ അവിടെ നടന്ന അക്രമങ്ങളിൽ പങ്കെടുത്ത് കാപിറ്റൽ ബിൽഡിങ്ങിലേക്ക് നുഴഞ്ഞുകയറിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു”. ചീഫ് അസെവെഡോ പറഞ്ഞു.

ഓഫീസർ റ്റാം ഡിൻ ഫാമിനെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.. ഫാമിന് ഏകദേശം 18 വർഷത്തെ സർവിസും, ഇതുവരെ അച്ചടക്കലംഘനത്തിന് നടപടി നേരിട്ടിട്ടില്ലെന്നും ചീഫ് അസെവെഡോ പറയുന്നു.


“ഇതുവരെ അദ്ദേഹം ഒറ്റയ്ക്കാണ് പോയതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പക്ഷേ എഫ്ബിഐയും സംയുക്ത തീവ്രവാദ ടാസ്‌ക് ഫോഴ്‌സും അന്വേഷണം തുടരുകയാണ്,” ചീഫ് അസെവെഡോ കൂട്ടിച്ചേർത്തു..

Facebook Comments

COMMENTS

- Advertisment -

Most Popular

മകനോട് (കവിത) ✍🏻അമ്പിളി പ്രകാശ് ഹ്യൂസ്റ്റൺ, യു.എസ്.എ

അന്യവീട്ടിൽ എത്തിയാൽ എങ്ങനെ പെരുമാറണമെന്ന് അമ്മ പെൺമക്കളെ ഉപദേശിക്കാറുണ്ട്, പഠിപ്പിക്കാറുണ്ട്. ഒപ്പം മകനെയും അമ്മ പലതും ഉപദേശിക്കേണ്ടതും പഠിപ്പിക്കേണ്ടതും ഉണ്ട്. എല്ലാആൺമക്കൾക്കും, മാതാപിതാക്കൾക്കുമായി സമർപ്പിക്കട്ടെ. മകനോട് (കവിത) *************************** മകനെ!! ഇന്നമ്മ കാണുന്നതൊക്കെയും മന:സ്വസ്ഥത കുറയ്ക്കുന്ന കാഴ്ചകൾ... മകനെ..... നീയറിയണം നിൻ വഴിവിളക്കായൊരമ്മയെ.... കുപ്പിവളകൾ കുലുക്കിച്ചിരിക്കുമാ പെങ്ങളെ. അവരടക്കിപ്പിടിച്ചു നടക്കും ദിനങ്ങളെ.... അടുപ്പിൽ...

പൈതൽ (കവിത) ✍അജിത ജയചന്ദ്രൻ

   തെരുവുനായ്ക്കൊരു നേരത്തെ ഭക്ഷണമായ്ത്തീർന്നുഞാൻ ജനനവും മരണവും ഒരു പോലെ തേടി വന്നു .......... പേറ്റുനോവിൻ തളർച്ചയിൽ മാതാവു മയങ്ങുമ്പോൾ, ആദ്യ മുലപ്പാൽ ചുരത്തിയാ മാറിടം മാത്രം വിതുമ്പി നിന്നു കാവലായ് നിൽക്കുമെന്നച്ഛന്റെ താരാട്ടുപാട്ടുകൾ എങ്ങോ മറഞ്ഞു...

മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു

"അക്ഷരങ്ങളിലൂടെ സാന്ത്വനം" എന്നത് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു .പ്രമുഖ കവയിത്രി സുനിത സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.വി. എസ്‌. സുനിൽകുമാറും കലവൂർ രവികുമാറും...

തിയേറ്ററിലെ സുഹൃത്ത്👭 (നർമ്മ കഥ)

കുറെനാൾ ആയിട്ടുള്ള ഭാര്യയുടെ പരാതി തീർക്കാനായി ചന്ദ്രൻ അന്ന് ഓഫീസിൽ നിന്ന് ലീവ് എടുത്തിരുന്നു. മോർണിംഗ് ഷോ സിനിമ, ഒരു മുന്തിയ ഹോട്ടലിൽ നിന്ന് ലഞ്ച്. അതായിരുന്നു അന്നത്തെ അവരുടെ പ്ലാൻ. ചന്ദ്രനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: