17.1 C
New York
Friday, July 30, 2021
Home US News യുഎസ് ക്യാപിറ്റോള്‍ ഉപരോധം ജനാധിപത്യ രാജ്യങ്ങൾക്കായുള്ള 'വേക്ക്-അപ്പ് കോൾ': മുന്‍ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍

യുഎസ് ക്യാപിറ്റോള്‍ ഉപരോധം ജനാധിപത്യ രാജ്യങ്ങൾക്കായുള്ള ‘വേക്ക്-അപ്പ് കോൾ’: മുന്‍ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍

വാർത്ത: മൊയ്തീൻ പുത്തൻചിറ

ന്യൂയോര്‍ക്ക്: കഴിഞ്ഞയാഴ്ച യുഎസ് ക്യാപിറ്റോള്‍ ഉപരോധിച്ചത് ജനാധിപത്യ രാജ്യങ്ങള്‍ക്കുള്ള “വേക്ക്-അപ്പ്” കോള്‍ ആണെന്ന് മുന്‍ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍ പ്രസ്താവിച്ചു. ജനാധിപത്യ മൂല്യങ്ങളുടെ അപകടകരമായ അധഃപ്പതനത്തെ തുറന്നുകാട്ടുകയും, സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെയും പരിണിത ഫലങ്ങളാണ് വാഷിംഗ്ടണിലെ ക്യാപിറ്റോള്‍ ഹില്‍ സംഭവം തുറന്നുകാട്ടിയതെന്നും യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ജോസെപ് ബോറെല്‍ ഞായറാഴ്ച തന്റെ ബ്ലോഗില്‍ കുറിച്ചു.

“കഴിഞ്ഞ ബുധനാഴ്ച നമ്മള്‍ കണ്ടത് ആഗോളതലത്തിൽ സമീപകാലത്ത് സംഭവിക്കുന്ന ആശങ്കാജനകമായ സംഭവവികാസങ്ങളുടെ പാരമ്യം മാത്രമാണ്. ഇത് എല്ലാ ജനാധിപത്യ വക്താക്കളെയും ഉണർത്താനുള്ള ആഹ്വാനമായിരിക്കണം,” അദ്ദേഹം പറഞ്ഞു.

“തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടികള്‍ നേരിടുമ്പോള്‍, അത് അസ്വീകാര്യമാണെങ്കില്‍ പോലും, ജനാധിപത്യത്തിന്റെ മൂല്യങ്ങളെ മാനിക്കണം. സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതിലൂടെ ജനാധിപത്യ മൂല്യം തിരിച്ചെടുക്കാനാവാത്തവിധം നശിച്ചുപോകുമെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്,” ബോറെൽ മുന്നറിയിപ്പ് നൽകി.

എന്നാല്‍, ബോറലിന്റെ പ്രസ്താവന നിരീക്ഷകർ കടുത്ത ഇരട്ടത്താപ്പായാണ് കണ്ടത്. പാശ്ചാത്യ താൽപ്പര്യങ്ങൾക്ക് വിധേയമല്ലാത്ത രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കെതിരായ സമാനമായ അക്രമങ്ങൾക്ക് വർഷങ്ങളായി ആവർത്തിച്ചുള്ളതും പ്രത്യക്ഷവുമായ പാശ്ചാത്യ പിന്തുണയുണ്ടായിരുന്നെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

“ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യ രാജ്യങ്ങൾക്ക് ഒരു യഥാർത്ഥ ഭീഷണിയാണെന്ന് വാഷിംഗ്ടണിലെ സംഭവങ്ങള്‍ കാണിക്കുന്നു,” ബോറെൽ പറഞ്ഞു. “ഒരു തിരഞ്ഞെടുപ്പ് വഞ്ചനയാണെന്ന് ചിലർ വിശ്വസിക്കുന്നുവെങ്കിൽ, അവരുടെ നേതാവ് വീണ്ടും വീണ്ടും അത് പറഞ്ഞിട്ടുണ്ടെങ്കിൽ, അവർ അതനുസരിച്ച് പെരുമാറും.” അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.

പാശ്ചാത്യ ആധിപത്യമുള്ള സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾക്കായി മെച്ചപ്പെട്ട നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ബോറെൽ ആവശ്യപ്പെട്ടു. എന്നാല്‍, അത്തരം ശ്രമങ്ങൾ കമ്പനികൾ മാത്രം വിചാരിച്ചാല്‍ നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിപുലമായ വോട്ടർ തട്ടിപ്പ് കാരണം നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന വ്യക്തിപരമായ അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ, യുഎസ് ക്യാപിറ്റോളിനെ ആക്രമിക്കാൻ വലതുപക്ഷ അനുഭാവികളെ പ്രോത്സാഹിപ്പിച്ചതിനെത്തുടർന്ന് ട്രം‌പിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കാൻ ഡമോക്രാറ്റിക് പാർട്ടി നിയമ നിർമ്മാതാക്കൾ പുതുക്കിയ പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

*സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം...

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.

ബഹുമാനപ്പെട്ട കെ.കെ. ജോണച്ചനെക്കുറിച്ച് ഒരു വാക്ക്.. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയായ അച്ചൻ, മലങ്കര ഓർത്തഡോക്ക്സ് സഭയിലെ അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ ദീർഘകാലം വികാരിയായിരുന്നു. ഇപ്പോൾ റിട്ടയർമെന്റ് ജീവിതത്തിൽ എഴുത്തും വായനയും ദൈവീക ശുശ്രൂഷകളുമായി...

ജൂലൈ 30: അന്താരാഷ്ട്ര സൗഹൃദ ദിനം …..

1958ൽ പരാഗ്വേയിലാണ് ലോകത്ത് ആദ്യമായി സൗഹൃദ ദിനം ആഘോഷിച്ചത് .2011 ഏപ്രിൽ 27യു.എൻ.ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.എന്നാൽ ഇന്ത്യയുൾപ്പെടെ വിവിധ...

പി വി സിന്ധു സെമിയിൽ

പി വി സിന്ധു സെമിയിൽ ഒളിമ്പിക്സ് വനിത  ബാഡ്മിൻ്റനിൽ  ഇന്ത്യയുടെ സുവർണ താരം പി വി സിന്ധു സെമിയിൽ കടന്നു ക്വാർട്ടർ ഫൈനലിൽ ജപ്പാൻ്റെ അകാനെ യമുഗുച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക്  തോൽപ്പിച്ചു (21-13, 22-20) സിന്ധുവിൻ്റെ തുടർച്ചയായ...
WP2Social Auto Publish Powered By : XYZScripts.com