17.1 C
New York
Saturday, October 16, 2021
Home US News യുഎസിലേക്കുള്ള വിദേശ യാത്രാ നിയന്ത്രണങ്ങൾ നവംബർ മുതൽ ലഘൂകരിക്കുന്നു.

യുഎസിലേക്കുള്ള വിദേശ യാത്രാ നിയന്ത്രണങ്ങൾ നവംബർ മുതൽ ലഘൂകരിക്കുന്നു.

നവംബർ മുതൽ യുഎസിലേക്കുള്ള വിദേശ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും വിദേശികൾക്ക് പ്രതിരോധ കുത്തിവയ്പ്പിന്റെയും നെഗറ്റീവ് കോവിഡ് -19 ടെസ്റ്റിന്റെയും സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ അമേരിക്കയിലേക്ക് യാത്ര അനുവദിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതായി തിങ്കളാഴ്ച വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളുപ്പെടുത്തി.

പുതിയ നിയമങ്ങൾ പ്രകാരം യൂറോപ്പിലെയും ഏഷ്യയിലെയും മറ്റ് ചില രാജ്യങ്ങളിലെയും പൗരന്മാരല്ലാത്തവരെ 14 ദിവസത്തേക്ക് യുഎസിൽ ക്വാറന്റൈൻ ചെയ്യേണമെന്ന കഴിഞ്ഞ 18 മാസത്തെ യാത്രാ നിയന്ത്രണങ്ങൾക്കാണ് ഇളവ് ലഭിക്കുന്നത്. ഇത് സംബന്ധിച്ച് വൈറ്റ് ഹൗസ് കോവിഡ് -19 കോർഡിനേറ്റർ ജെഫ് സിയന്റ്സ് പുതിയ നയങ്ങൾ പ്രഖ്യാപിച്ചു,

യുഎസിലേക്ക് പറക്കുന്ന എല്ലാ വിദേശ യാത്രക്കാരും ബോർഡിംഗിന് മുമ്പ് രണ്ടു വാക്സിനും എടുത്തതിന്റെ തെളിവ് ഹാജരാക്കേണ്ടതുണ്ട്, കൂടാതെ ഫ്ലൈറ്റ് യാത്രയ്ക്ക് മൂന്ന് ദിവസത്തിനുള്ളിൽ എടുത്ത നെഗറ്റീവ് ടെസ്റ്റിന്റെ തെളിവും ഹാജരാക്കണം. കുത്തിവയ്പ് എടുക്കാത്ത അമേരിക്കൻ പൗരന്മാർക്കുള്ള ടെസ്റ്റിംഗ് നിയമങ്ങളും ബൈഡൻ കർശനമാക്കും, അവർ യുഎസിലേക്ക് മടങ്ങുന്നതിന് ഒരു ദിവസത്തിനു മുന്നേ പരിശോധന നടത്തേണ്ടതുണ്ട്, അതുപോലെ തന്നെ അവർ വീട്ടിലെത്തിയ ശേഷവും ടെസ്റ്റ് നടത്തണം. പൂർണ്ണമായി കുത്തിവയ്പ് എടുത്ത യാത്രക്കാർക്ക് ക്വാറന്റൈൻ ചെയ്യേണ്ടതില്ല, സിയന്റ്സ് പറഞ്ഞു.

ബിസിനസും ടൂറിസം യാത്രയും വർദ്ധിപ്പിക്കുന്നതിനായി യൂറോപ്യൻ യൂണിയനും യുകെയും മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ യുഎസ് യാത്രക്കാരെ അവരുടെ പ്രദേശങ്ങളിലേക്ക് അനുവദിക്കാൻ നീക്കം നടത്തിയിരുന്നു. അമേരിക്കയിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റ് വ്യാപകമായി പടരുന്നതിനാൽ യുഎസ് യാത്രക്കാർക്ക് ചില യാത്രാ നിയന്ത്രണങ്ങൾ വീണ്ടും പുനഃസ്ഥാപിക്കാൻ കഴിഞ്ഞ മാസം യൂറോപ്യൻ യൂണിയൻ ശുപാർശ ചെയ്തിരുന്നു.

രോഗം നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള സുരക്ഷാ നിയമങ്ങൾ സുഗമമാക്കുന്നതിന് അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് ബന്ധപ്പെടാനുള്ള വിവരങ്ങൾ എയർലൈനുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് സി.ഡി.സി ആവശ്യപ്പെടുന്നതാണ് സിയന്റ്സ് പറഞ്ഞു. യുഎസ്-സിസ്റ്റത്തിന് കീഴിൽ ഏത് വാക്സിനുകൾ സ്വീകാര്യമാണെന്നും യുഎസിൽ അംഗീകാരമില്ലാത്തവ ഉപയോഗിക്കാനാകുമോ എന്നും വ്യക്തമല്ല. സിഡിസിയുടേതാണ് തീരുമാനമെന്ന് സിയന്റ്സ് പറഞ്ഞു.

പുതിയ വിമാന യാത്രാ നയം “നവംബർ ആദ്യം” പ്രാബല്യത്തിൽ വരും, പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ എയർലൈനുകൾക്കും ട്രാവൽ ഏജൻസികൾക്കും സമയം അനുവദിക്കുമെന്നും സിയന്റ്സ് പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...
WP2Social Auto Publish Powered By : XYZScripts.com
error: