17.1 C
New York
Tuesday, June 22, 2021
Home Kerala മ്യാൻമറിൽ സൈനിക വിമാനം തകർന്ന് മുതിർന്ന ബുദ്ധ സന്യാസിയുൾപ്പെടെ 12 പേർ മരിച്ചു.

മ്യാൻമറിൽ സൈനിക വിമാനം തകർന്ന് മുതിർന്ന ബുദ്ധ സന്യാസിയുൾപ്പെടെ 12 പേർ മരിച്ചു.

മ്യാൻമറിൽ സൈനിക വിമാനം തകർന്നുവീണു പ്രശസ്ത ബുദ്ധമത സന്യാസി ഉൾപ്പെടെ 12 പേർ മരിച്ചു. മാണ്ഡലായ് മേഖലയിൽ ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുൾപ്പെടെ രണ്ട് പേർ പരിക്കുകളോടെ രക്ഷപെട്ടു.

14 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ആറ് പേർ സൈനികരും രണ്ട് പേർ ബുദ്ധ സന്യാസിമാരും ആയിരുന്നു. തീർത്ഥാടകരായ രണ്ട് പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ കുട്ടി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

രാജ്യ തലസ്ഥാനമായ നയ്പിഡോയിൽ നിന്നു പ്യിൻ ഓ ല്വിൻ എന്നറിയപ്പെടുന്ന മെയ്‌മ്യോയിലേക്കു പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം പ്യിൻ ഓ ല്വിനിലെ അനിശാഖൻ വിമാനത്താവളത്തിൽ ഇറങ്ങവെയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണു പ്രാഥമിക സൂചന.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആര്‍)ന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക. ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള...

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap