17.1 C
New York
Saturday, April 1, 2023
Home US News മോഡി സർക്കാർ ജനതിപത്യത്തിന്റെ ബൈബിൾ ആയ ഭരണഘടനയെ കശാപ്പ് ചെയ്യുന്നു: റോജി എം. ജോൺ എംഎൽഎ

മോഡി സർക്കാർ ജനതിപത്യത്തിന്റെ ബൈബിൾ ആയ ഭരണഘടനയെ കശാപ്പ് ചെയ്യുന്നു: റോജി എം. ജോൺ എംഎൽഎ

ഫ്രാൻസിസ് തടത്തിൽ

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന് 72 വർഷം തികയുന്ന ഈ സമയത്ത് മോഡി സർക്കാർ നമ്മുടെ ജനതിപത്യത്തിന്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കാവുന്ന ഭരഘടനയെ കശാപ്പു ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അങ്കമാലി എം എൽ എ റോജി എം ജോൺ പ്രസ്താവിച്ചു.

ഭാരതത്തിന്റെ ഏറ്റവും കരുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന ലക്ഷക്കണക്കിന് കർഷകർ കഴിഞ്ഞ മൂന്ന് മാസങ്ങളായി ഡൽഹിയിലെ മരംകോച്ചുന്ന തണുപ്പത്ത് മറ്റൊരു സ്വാതന്ത്യ സമരം നടത്തിക്കൊണ്ടിരിക്കുന്നത് മത ഭ്രാന്ത് തലയ്ക്ക് പിടിച്ച, കോർപറേറ്റുകൾക്ക് ഭാരതത്തിന്റെ പരമാധികാരം തീറെഴുതിക്കൊടുത്ത സാമ്രാജ്യത്വ ശക്തികൾക്കെതിരെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷം ഉദഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻറെ ഭരണഘടനാ ശില്പിയായ ഡോ. ബി.ആർ. അംബേദ്ക്കറിനെ സ്മരിക്കുന്ന ഈ വേളയിൽ അദ്ദേഹം വിഭാവനം ചെയ്‌ത നമ്മുടെ മഹത്തായ ഭരണഘടനയുടെ ഇന്നത്തെ അവസ്ഥയാണ് നാം ഓർക്കേണ്ടത്. നെഹ്‌റു വിഭാവനം ചെയ്ത ഇന്ത്യയുടെ ശക്തി ഡോ. മൻമോഹൻ സിംഗിലൂടെ ലോക രാജ്യങ്ങളുടെ നെറുകയിൽ എത്തിച്ചപ്പോൾ നരേന്ദ്ര മോഡി അധികാരത്തിൽ വന്നതോടെ ഇന്ത്യയെന്ന രാജ്യത്തിന്റെ പൈതൃകവും സമ്പത്തും രണ്ടോ മൂന്നോ കോർപ്പറേറ്റുകൾക്ക് വിറ്റു തുലച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിലിതാ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ കാർഷിക മേഖലയെയും അംബാനി- അദാനിമാരുടെ തറവാട്ട് സ്വത്തുക്കളുടെ ഭാഗമാക്കാൻ രണ്ടു നരേധമന്മാരായ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും കൃഷി മന്ത്രി നരേന്ദ്ര തോമറും ചേർന്ന് അവർക്ക് അച്ചാരം നൽകിയിരിക്കുകയാണ്. – അദ്ദേഹം വ്യക്തമാക്കി.

ഭാരതത്തിലെ 125 കോടി ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയുടെ കടയ്ക്ക് കോടാലി വയ്ക്കുന്ന ബി.ജെ.പി സർക്കാരിന്റെ കർഷക വിരുദ്ധ നടപടിയിൽ പ്രതിഷേധിക്കുന്ന കർഷകരുടെ സമരത്തിന് അമേരിക്ക ഉൾപ്പെടയുള്ള ലോക രാജ്യങ്ങളിലെ പ്രമുഖരായ നേതാക്കന്മാരുടെ പിന്തുണ ദിനം പ്രതി വർധിച്ചു വരികയാണ്. കർഷക സമരത്തെ അടിച്ചമർത്താനുള്ള മോഡി സർക്കാരിന്റെ കിരാത നടപടികളൊന്നും മണ്ണിന്റെ മക്കളുടെ മുൻപിൽ വിലപ്പോവില്ലെന്നും ജോജി ജോൺ എം എൽ എ വ്യക്തമാക്കി.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരോട്ട് അധ്യക്ഷത വഹിച്ച വെർച്വൽ ആയി നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഇന്ത്യന്‍ ഓവര്‍സീസ് കേരള ചാപ്റ്റര്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍ മുഖ്യാത്ഥി റോജി എം ജോണിനെ സദസ്സിനു പരിചയപ്പെടുത്തി. ഇന്ത്യയുടെ സ്വാതന്ത്രത്തിന് ത്യാഗോജ്ജലമായ വഴി തെളിച്ച മഹാത്മാ ഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, രവീന്ദ്രനാഥ് ടാഗോര്‍, ഭരണഘടനാ രചയിതാവ് ബിആര്‍ അംബേദ്കര്‍ എന്നിവരെ ചടങ്ങിൽ അനുസമരിച്ചു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വന്ന റിപ്പബ്ലിക്ക് ദിനത്തിൽ ഭരണഘടനയുടെ കാതലായ സ്വാതന്ത്യം, സമത്വം, നീതി, മതേതരത്വം എന്നീ തത്വങ്ങളെക്കുറിച്ചും അനുസമരിച്ചു.

ഐഒസി നാഷണല്‍ പ്രസിഡന്റ് മൊഹീന്ദര്‍ സിംഗിനെ ട്രഷറര്‍ വിപിന്‍ രാജ് പരിജയപ്പടുത്തി. നാഷണല്‍ വൈസ് ചെയര്‍ ജോര്‍ജ് എബ്രഹാം, കേരള ചാപ്റ്റര്‍ ചെയര്‍ തോമസ് മാത്യു, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ചെയര്‍ തോമസ് കോശി, എസി ജോര്‍ജ്, എബി റാന്നി, ഐഒസി വൈസ് പ്രസിഡന്റ് ജോസ് ചാരുമൂട്, വൈസ് പ്രസിഡണ്ട് യോഹന്നാൻ ശങ്കരത്തിൽ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഇവെന്റ്സ് യു.എസ്.എ യുടെ ആഭിമുഖ്യത്തിൽ ദേശഭക്തി വിളിച്ചോതുന്ന സ്ലൈഡ് ഷോയും ദേശ ഭക്തി ഗാനങ്ങളും അവതരിപ്പിച്ചു.

സെക്രട്ടറി സജി കരിമ്പന്നൂര്‍ സ്വാഗതവും ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് പോത്താനിക്കാട് നന്ദിയും പറഞ്ഞു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ന്യൂ ജേഴ്‌സിയിലേക്ക്; ഏപ്രിൽ 29ന് പുരസ്‌കാര നിശ

ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ചവരെ ആദരിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് രൂപം കൊടുത്ത ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് വീണ്ടും അമേരിക്കയിലേക്ക് എത്തുകയാണ്. ഇന്ത്യ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും പിന്നെ കഴിഞ്ഞ...

പ്രവീണ്‍ രാജ് ആര്‍. എല്‍ ന്   ഫൊക്കാനയുടെ  ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം മോൻസ് ജോസഫ്  സമ്മാനിച്ചു.

മലയാളത്തിനു സർവ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാരം പ്രവീണ്‍ രാജ് ആര്‍. എല്‍. ന് മുൻ മന്ത്രി മോൻസ് ജോസഫ്  സമ്മാനിച്ചു.ഹയാത്ത് റീജന്‍സിയില്‍ നടന്ന  ഫൊക്കാന   കേരളാ  കോണ്‍വന്‍ഷനില്‍ വെച്ചാണ് ഭാഷയ്‌ക്കൊരു...

കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും ഫൊക്കാന വഹിച്ച പങ്ക് പ്രശംസിനിയം: സ്പീക്കർ എ.എൻ.ഷംസീർ.

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും സംഘടാനാപരമായ പങ്ക് ഫൊക്കാന വഹിക്കുന്നുണ്ടെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. അമേരിക്കൽ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള സമ്മേളനം ഹോട്ടൽ ഹയാ‌ത്ത് റീജൻസിയിൽ ഉദ്ഘാടനം...

Autism Awareness day ✍By: Abel Joseph Thekkethala

April 2nd is Autism awareness day.A person once said“some people with Autism may not be able to speak or answer to their name, but...
WP2Social Auto Publish Powered By : XYZScripts.com
error: