വാഷിംഗ്ടണ്‍ ഡി.സി: ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗവണ്‍മെന്റ് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയായി മൊഹ്‌സിന്‍ സയ്യദിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഏപ്രില്‍ 7നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയത്. ബൈഡന്‍ അഡ്മിനിസ്രേഷനിലെ സുപ്രധാന വകുപ്പാണിത്.
യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കണ്‍ഗ്രഷ്ണല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ് സയ്യദ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഹൗസ് കമ്മിറ്റി ചീഫ് കോണ്‍സലായി കഴിഞ്ഞ ആറുവര്‍ഷം ചുമതലവഹിച്ചിരുന്നു. കാപ്പിറ്റോള്‍ ഹില്ലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് അറ്റോര്‍ണി അഡ് വൈസറായും പ്രവര്‍ത്തിച്ചിരുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജിനിയായില്‍ നിന്നും ബിരുദവും, നിയമ ബിരുദവും കരസ്ഥമാക്കിയ സയ്യദ് കുടുംബസമേതം വെര്‍ജിനിയ ആര്‍ലിംഗ്ടണിലാണ് താമസിക്കുന്നത്. ഭാര്യയും രണ്ട് ആണ്‍മക്കളും ഉള്‍പ്പെടുന്നതാണ് സയ്യദിന്റെ കുടുംബം.
സയ്യദിനോടൊപ്പം ബൈഡന്‍ അഡ്മിനിസ്‌ട്രേഷനില്‍ നിരവധി സൗത്ത് ഏഷ്യന്‍ അമേരിക്കക്കാരും ചുമതലയില്‍ പ്രവേശിച്ചിട്ടുണ്ട്.
