17.1 C
New York
Wednesday, August 4, 2021
Home US News മേയർ റോബിൻ ഇലക്കാടിന് കോട്ടയം ക്ലബ്ബിന്റെ സ്വീകരണം

മേയർ റോബിൻ ഇലക്കാടിന് കോട്ടയം ക്ലബ്ബിന്റെ സ്വീകരണം


(വാർത്ത: പി.പി. ചെറിയാൻ)


ഹൂസ്റ്റൺ: മിസൗറി സിറ്റിയുടെ 12–ാം മത് മേയറായി അഭിമാന വിജയം കരസ്ഥമാക്കിയ റോബിൻ ഇലക്കാടിന് കോട്ടയംകാരുടെ സംഘടനയായ കോട്ടയം ക്ലബ്ബ് ഹൂസ്റ്റന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജനുവരി 10ന് വെർച്ച്വൽ മീറ്റിംഗിലായിരുന്നു സ്വീകരണം.

ലക്ഷ്മി പീറ്റർ ആലപിച്ച മധുരമനോഹരമായ ഭക്തിഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. സെക്രട്ടറി സുകു ഫിലിപ്പ് സ്വാഗത പ്രസംഗം നടത്തി മേയർക്ക് ആശംസകളറിയിച്ചു. പ്രസിഡന്റ് ബാബു ചാക്കോ അധ്യക്ഷ പ്രസംഗം നടത്തി മേയറെ കോട്ടയം ക്ലബ്ബിന്റെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ചെയർമാൻ ജോസ് ജോൺ തെങ്ങുംപ്ലാക്കൽ തന്റെ പ്രസംഗത്തിൽ കോട്ടയംകാരനായ മേയറെ പ്രകീർത്തിച്ചു മറുപടി പ്രസംഗത്തിനായി മേയർ റോബിനെ ക്ഷണിച്ചു. മേയർ റേബിൻ തന്റെ പ്രസംഗത്തിൽ മിസൗറി സിറ്റിയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി നിന്ന് വോട്ടിങ്ങിൽ പങ്കെടുത്ത് പിന്തുണ നൽകിയതിന്റെ ഫലമാണ് ഈ ചരിത്ര വിജയമെന്ന് പ്രത്യേകം എടുത്തു പറയുകയുണ്ടായി.

ആശംസാപ്രസംഗകരായ അഡ്‍വൈസറി ബോർഡ് ചെയർമാൻ തോമസ് കെ. വർഗീസ്, മുൻ പ്രസിഡന്റ് എസ്.കെ. ചെറിയാൻ, ജയിംസ് കൂടൽ, ജോബി ജോർജ് ഫിലഡൽഫിയ, ജോമോൻ ഇടയാടി തുടങ്ങിയവർ അവരുടെ ദൗത്യത്തോടു അങ്ങേയറ്റം നീതിപുലർത്തി. കലാപരിപാടികളിൽ സുകു ഫിലിപ്പിന്റെ ഗാനാലാപം മധുരമനോഹരമായിരുന്നു. ലക്ഷ്മി സ്കൂൾ ഓഫ് ഡാൻസിന്റെ സമൂഹനൃത്തം നല്ല നിലവാരം പുലർത്തി. ലക്ഷ്മി പീറ്ററായിരുന്നു എം സി ആയി പ്രവർത്തിച്ചത്. കോട്ടയം ക്ലബ്ബ് ഭാരവാഹികളായ മാത്യു പന്നാപ്പാറ, മോൻസി കുര്യാക്കോസ്, ചാക്കോ ജോസഫ്, കുര്യൻ പന്നാപ്പാറ, ആൻഡ്രൂസ് ജേയ്ക്കബ് മധുചേരിയ്ക്കൽ, അജി കോര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി ഷിബു മാണി കൃതജ്ഞത രേഖപ്പെടുത്തി. ഫിലഡൽഫിയായിലെ കോട്ടയം അസോസിയേഷന്റെ ഭാരവാഹികളുടെ സാന്നിധ്യം ഈ പരിപാടികൾക്ക് മാറ്റുകൂട്ടി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓണക്കിറ്റിൽ വിളർച്ചാ നിയന്ത്രണ സന്ദേശവും.

ഇത്തവണ ഓണക്കിറ്റിൽ വിളർച്ചാ നിയന്ത്രണ സന്ദേശവും. ഓണക്കിറ്റിനൊപ്പം വനിതാ ശിശു വികസന വകുപ്പിന്റെ വിളർച്ചാ നിയന്ത്രണ സന്ദേശവും ഇത്തവണ ലഭിക്കും. സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനാണ് സന്ദേശം ഓണക്കിറ്റിനൊപ്പം നൽകുന്നത്. "12  ആവണ്ടേ" എന്ന തലക്കെട്ടോടെയാണ് വിളർച്ചാ...

ജോക്കർ (കഥ)

അച്ഛന്റെ വിരലും പിടിച്ച് തിരിച്ചു വീട്ടിലേയ്ക്ക് നടക്കുനത്തിനിടയ്ക് ഞാന്‍ ചിന്തിയ്കുയായിരുന്നു- സര്‍ക്കസ്സിലെ ആ കോമാളിയെ-ചുറ്റും നില്കുന്ന ജനങ്ങളെ കുടുകൂടെ ചിരിപ്പിക്കുന്ന അയാളെ.അയാള്‍ക്കു ചുറ്റും ജനങ്ങള്‍ തിങ്ങിനിന്നതു എന്തിനായിരുന്നു….? ഞാന്‍ സംശയത്തോടെ അച്ഛനോടു ചോദിച്ചു- "...

കാര്യം കാണാൻ കഴുതക്കാലും പിടിക്കണം (കഥ)

കൈക്കൂലി കൊടുത്ത് ടോൾ പാസ് നേടിയെടുക്കാൻ ശ്രമിച്ച ഒരു ഹതഭാഗ്യന്‍റെ കഥയാണ് ഇത്. ഫോട്ടോ, ഒറിജിനൽ ഇലക്ട്രിസിറ്റി ബില്ല്,I.D. കാർഡ്, വണ്ടിയുടെ ആർ.സി.ബുക്ക് ഇവയെല്ലാം മുരളിയുടെ കൈവശമുണ്ട്. പക്ഷേ വണ്ടിയുടെ ആർ.സി ബുക്കിൽ...

അന്ത്യാഭിലാഷം (കവിത)

നാക്കിലയിലുണ്ണാനൊരുക്കിയ, ഉരുളയിൽകണ്ണീരിനുപ്പും അലിച്ചു ചേർത്ത്,ശരണാലയത്തിൽ ചരിത്രത്തിലാദ്യമായ്,ഒരാത്മാവിനായന്നു, അന്നമൂട്ടി ദുഗ്ദ്ധം ചുരത്താതെ, പോറ്റി വളർത്താതെ,നന്മതൻ നിറകുടമായ കൈയ്യാൽപത്താണ്ടു പിന്നിട്ടയിഴയടുപ്പത്തിന്ന്,ബലിതർപ്പണത്തിനാൽ ശാന്തിയേകി ഉടുതുണി മാറ്റാൻ ,മറുതുണിയില്ലാതെപടികടന്നെത്തിയ വൃദ്ധജന്മംകുടുകുടെ കണ്ണുനീർ പേമാരി പെയ്തിട്ടും,മക്കളെ ശാപവാക്കോതിയില്ല ശരണാലയത്തിൻ വാർഷികനാളില്,മൗനം വെടിഞ്ഞവർ വാചാലരായ്ഉഷ്ണപ്രവാഹമായൊഴുകിയ വാക്കുകൾ,നെഞ്ചു...
WP2Social Auto Publish Powered By : XYZScripts.com