17.1 C
New York
Wednesday, September 22, 2021
Home Sports മെസ്സിയുടെ തകർപ്പൻ മൂന്ന് ഗോൾ; അർജൻറീനയക്ക് ഉജ്ജ്വല വിജയം, പെലെയുടെ ഗോൾ നേട്ടം മറികടന്ന് മെസ്സി

മെസ്സിയുടെ തകർപ്പൻ മൂന്ന് ഗോൾ; അർജൻറീനയക്ക് ഉജ്ജ്വല വിജയം, പെലെയുടെ ഗോൾ നേട്ടം മറികടന്ന് മെസ്സി

ബ്യൂണസ് ഐറിസ്: ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ഹാട്രിക്ക് നേട്ടത്തോടെ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ഗോള്‍ റെക്കോഡ് മറികടന്ന് ലയണല്‍ മെസ്സി.

ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത മത്സരത്തിൽ എല്ലാ ഗോളുകളും മെസിയുടെ വകയായിരുന്നു.14,64,88 മിനിറ്റുകളിലാണ് മെസി ഗോളുകൾ നേടിയത്.

രാജ്യാന്തര കരിയറിലെ പെലെയുടെ 77 ഗോളുകളെന്ന നേട്ടമാണ് മെസ്സി മറികടന്നത്. രാജ്യാന്തര കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ദക്ഷിണ അമേരിക്കന്‍ നേട്ടവും ഇതോടെ പെലെയെ മറികടന്ന് മെസ്സി സ്വന്തമാക്കി.

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏവരും പ്രതീക്ഷിച്ചിരുന്ന ബ്രസീൽ അർജ്ജന്റീന മത്സരം മാറ്റിവെയ്‌ക്കപ്പട്ടിരുന്നു. ആ നിരാശയാണ് മെസിയുടെ പ്രകടനത്തോടെ ആരാധർക്ക് മാറിയത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇതുവരെ എട്ടു മത്സരങ്ങളാണ് അർജ്ജന്റീന കളിച്ചത്. ഇതിൽ അഞ്ചു ജയവും മൂന്ന് സമനിലയുമടക്കം 18 പോയിന്റുകളോടെ രണ്ടാം സ്ഥാനത്താണ്. ബ്രസീലാണ് എല്ലാ മത്സരങ്ങളും ജയിച്ച് 24 പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ളത്. ഉറുഗ്വേ മൂന്നാമതും ഇക്വഡോർ നാലാമതും കൊളംബിയ അഞ്ചാം സ്ഥാനത്തുമാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...

ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാടില്ലെന്ന്, ഡിജിസിഎ അരുൺ കുമാർ.

കേരളം നൽകിയ റിപ്പോർട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ ആശങ്കയുണ്ടെന്നും ഡിജിസിഎ അരുൺ കുമാർ പ്രതികരിച്ചു. ''കേരളം സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കില്ല. അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും''....

ഡോ. പി എ മാത്യുവിന് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് കാൻസർ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്

ഡാളസ്: പ്രോസ്റ്റേറ്റ് കാൻസറിന്റെയും സ്തനാർബുദത്തിന്റെയും പ്രതിരോധ ചികിത്സയിലേക്ക് നയിക്കുന്ന ഗവേഷണത്തിന് ഡോ. പി.എ. മാത്യുവിന് യുഎസ് സർക്കാരിൽ നിന്ന് പേറ്റന്റ് ലഭിച്ചു. പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളെ കൊല്ലുന്ന എൻ‌കെ സെല്ലുകൾ സജീവമാക്കുന്നതിനുള്ള നടപടികളും രീതികളും...

നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹ‍സനും, സിബിഐ മുഖേന സുപ്രീംകോടതിയെ സമീപിച്ചു.

തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ പി വിജയനെതിരെ പ്രത്യേകം...
WP2Social Auto Publish Powered By : XYZScripts.com
error: