17.1 C
New York
Wednesday, August 10, 2022
Home US News മെയ് 31- ലോക പുകയിലവിരുദ്ധദിനം (ലേഖനം...

മെയ് 31- ലോക പുകയിലവിരുദ്ധദിനം (ലേഖനം )

ഷീജ ഡേവിഡ്

വ്യക്തിജീവിതത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ആരോഗ്യം. ആരോഗ്യമുള്ള ശരീര-ത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ. ആരോഗ്യമുള്ള മനസ്സിനു മാത്രമേ ശരിയായി ചിന്തിക്കാനാവൂ. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്
കേരളം. ആരോഗ്യപ്രവർത്തനത്തിൽ ലോകത്തിന്റെ തന്നെ പ്രശംസ നേടാനും നമുക്കു സാധിച്ചു.ഈ മഹാമാരിയുടെ കാലത്ത് ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ ശരീരത്തിനു ഹാനികരമാകുന്ന
വസ്തുക്കളുടെ ഉപയോഗം മൂലം നാം ഉണ്ടാക്കി വെയ്ക്കുന്ന രോഗങ്ങൾ നിരവധിയാണ്. ഇഷ്ടം പോലെ പണം മുടക്കിവളരെക്കാലം കൊണ്ട് നാം
നേടിയെടുക്കുന്നവയാണ് ഇത്തരത്തിലുള്ള രോഗങ്ങൾ. നമുക്കു മനഃപൂർവം ഒഴിവാക്കാൻ സാധിക്കുന്നവയാണ് ഇവ.


മെയ്‌ 31 ലോക പുകയില വിരുദ്ധ ദിനമാണ്. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് കേരളത്തിലെ ചെറിയ കുട്ടികൾക്കുപോലും നന്നായി അറിയാം. 1987മുതൽ ലോകാരോഗ്യ സംഘടന മെയ്‌ 31 ലോകപുകയില വിരുദ്ധദിനമായി ആചരിക്കുകയാണ്. എല്ലാ പുകയില ഉൽപ്പന്നങ്ങളുടെയും ഉപയോഗങ്ങളിൽ നിന്നും 24 മണിക്കൂർ ലോകത്തെ മുക്തമാക്കുക എന്നതാണ് ഈ ദിനചാരണത്തിന്റെ ഹൃസ്വകാല ലക്ഷ്യം. എന്നാൽ പുകയിലയുടെയും പുകയിലയുൽപ്പന്നങ്ങളുടെയും ഉപയോഗം മൂലം
ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ദിനാചരണ ത്തിന്റെ ദീർഘ കാലാടിസ്ഥാനത്തിലുള്ള ലക്ഷ്യം.


പുകയിലയുടെ ഉപയോഗം മൂലം ലോകത്ത് പ്രതിവർഷം ആറു മില്യൺ മനുഷ്യർ മരിക്കുന്നുവെന്നാണ് കണക്ക്. ഇന്ത്യയിലാകട്ടെ എട്ടു ലക്ഷം പേരാണ് പ്രതിവർഷംമരണമടയുന്നത്. കേരളത്തിലും ഇതുമൂലം മരണമടയുന്നവരുടെ എണ്ണം കുറവല്ല.നിക്കോട്ടിൻ, ടാർ, കാർബൺ മോണോക്സൈഡ് എന്നിവയാണ് പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ. അൾസർ, ഹൃദ് രോഗം, കാൻസർ,ക്ഷയം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ ഇവമൂലം ഉണ്ടാകുന്നു എന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം രോഗങ്ങൾക്കു വേണ്ടി ഭീമമായ തുകയാണ് പ്രതിവർഷം നാം ചെലവിടുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന തൊഴിലാളികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. അവരോടൊപ്പം പുകയില ഉൽപ്പന്നങ്ങളും. ഈ അടുത്ത കാലത്ത് ലഹരിവസ്തുക്കൾ കേരളത്തലേയ്ക്ക് ഒഴുകുകയാണ്. കോടി
ക്കണക്കിനു രൂപയുടെ ഉൽപ്പന്നങ്ങളാണ് ദിവസവും പിടികൂടുന്നത്.

പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്കു പുകയിലഉൽപ്പന്നങ്ങൾ വിൽക്കുന്നതും ശിക്ഷാർഹമാണ്. ലഹരിവസ്തുക്കൾ വരുത്തി വെയ്ക്കുന്നവിനയെ മനസ്സിലാക്കി വേണ്ടത് ചെയ്തില്ലെങ്കിൽ ഭീകരമായ സമൂഹമായിരിക്കുംരൂപപ്പെടുക.നമ്മുടെ ആരോഗ്യം കവർന്നെടുത്ത് നമ്മെ നിത്യരോഗികളാക്കുകയും നമ്മുടെ സമ്പത്തു നഷ്ടപ്പെടുത്തുകയും ചെയ്യുന്ന പുകയില ഉപയോഗത്തിനെതിരെ ശക്തമായ ബോധവത്കരണം നടത്തേണ്ടത് അനിവാര്യമാണ് .ജീവിതം തകർന്ന ഇവർ കുടുംബത്തിനും സമൂഹത്തിനും
വിപത്തായിരിക്കുന്നു. ലഹരിക്ക് അടിമപ്പെടുന്നവർ സ്വയം നശിക്കുക മാത്രമല്ല, തങ്ങളോട് ചേർന്ന് നിൽക്കുന്നവരെയും നശിപ്പിക്കുന്നു. ലഹരിവസ്തുക്കൾ വിറ്റഴിച്ച് ലാഭം കൊയ്യുന്നവർ സമൂഹത്തെ ചൂഷണം ചെയ്യുകയാണ്.

കാലങ്ങളായി പുകയില ഉൽപ്പന്നങ്ങൾ നിർമ്മിച്ചു ജീവിക്കുന്ന ഒരു വിഭാഗം ജനങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. അവരുടെ വരുമാന മാർഗമാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകിയത് ഒരു ബീഡിത്തൊഴിലാളിയാണ്. എന്നിരുന്നാലും വ്യക്തിയെ ശാരീരി കമായി തകർത്ത് മാനസിക രോഗത്തിലേയ്ക്കു നയിക്കുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടഞ്ഞേ മതിയാവൂ. ഈ അപകടത്തിൽ നിന്നും വ്യക്തികളെയും സമൂഹത്തെയും മോചിപ്പിക്കാനുള്ള പരിശ്രമങ്ങൾക്ക് അടിയന്തിര ശ്രദ്ധ നൽകേണ്ടതുണ്ട്. നിയമം കൊണ്ടുള്ള നിരധനത്തിലുപരി ശക്തമായ ബോധവത്കരണം ഈ രംഗത്ത് കൂടിയേ തീരൂ.

ഷീജ ഡേവിഡ്

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: