17.1 C
New York
Thursday, September 23, 2021
Home US News മെമ്മറി കാര്‍ഡ് കണ്ടെത്താനായില്ല, അമ്മ ദേഷ്യം തീര്‍ത്തത് മകന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ത്ത്

മെമ്മറി കാര്‍ഡ് കണ്ടെത്താനായില്ല, അമ്മ ദേഷ്യം തീര്‍ത്തത് മകന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ത്ത്

റിപ്പോർട്ട്: പി.പി. ചെറിയാൻ

ചിക്കാഗോ: വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രകോപിതയായ മാതാവ് ദേഷ്യം തീര്‍ത്തത് 12 വയസ്സുകാരനായ മകന്റെ തലയ്ക്ക് നേരെ വെടിയുണ്ടകള്‍ ഉതിര്‍ത്താണ്. തലയ്ക്കും ശരീരത്തത്തിലും വെടിയേറ്റ പന്ത്രണ്ടു വയസ്സുകാരന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു കാദെന്‍ ഇന്‍ഗ്രാമാണ് (12) കൊല്ലപ്പെട്ടത്. ശനിയാഴ്ച സൗത്ത് ചിക്കാഗോയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം.

വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് എവിടെ വച്ചു എന്നുചോദിച്ചതായിരുന്നു സംഭവത്തിന്റെ തുടക്കം. ഞാന്‍ കണ്ടിട്ടില്ല, എടുത്തിട്ടുമില്ല എന്ന് മകന്‍ അമ്മയോട് ആണയിട്ട് പറഞ്ഞു. കോപം അടക്കാനാകാതെ സില്‍വര്‍ റിവോള്‍വര്‍ എടുത്ത് കുട്ടിയുടെ തലക്ക് നേരെ വെടിവച്ചു. ആദ്യ വെടിയുണ്ട കുട്ടിയെ കാര്യമായി പരിക്കേല്‍പ്പിച്ചില്ല തുടര്‍ന്ന് കുട്ടി കരയുന്നതും നിലത്ത് വീഴുന്നതും ക്യാമറയില്‍ കണ്ടെത്തയിരുന്നു. പിന്നീട് 37 വയസ്സുള്ള മാതാവ് ഫോണില്‍ ആരുമായോ ബന്ധപ്പെട്ടു തിരിച്ചു വന്ന് കുട്ടിയോട് വീണ്ടും മെമ്മറി കാര്‍ഡിനെക്കുറിച്ച് ചോദിച്ചു. വീണ്ടും കുട്ടി മാതാവിനോട് ഞാന്‍ അത് കണ്ടിട്ടില്ല എന്ന പറയുന്നതും, മാതാവ് വീണ്ടും കുട്ടിയുടെ തലക്ക് നേരെ വെടിയുതിര്‍ക്കുന്നതും ക്യാമറയില്‍ കണ്ടെത്തി. തുടര്‍ന്ന് മാതാവ് ബന്ധുക്കളെ വിളിച്ച് ഞാന്‍ മകനെ കൊന്നുവെന്ന് വെളിപ്പെടുത്തി. ഉടനെ പോലീസുമായി ബന്ധുക്കള്‍ ബന്ധപ്പെടുകയും, പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ വെടിയേറ്റ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

മാതാവ് പോലീസിനോട് കുറ്റസമ്മതം നടത്തി. റസലിംഗും വീഡിയോ ഗെയിമും മകന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും അവനെ നഷ്ടപ്പെട്ടത് സഹിക്കാവുന്നതിലപ്പുറമാണെന്നും പിതാവ് പറഞ്ഞു. മാതാവിനെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...
WP2Social Auto Publish Powered By : XYZScripts.com
error: