17.1 C
New York
Tuesday, August 3, 2021
Home US News മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍ , വിഷന്‍ ഉള്‍പ്പെടുത്തണമെന്ന സമ്മർദ്ദവുമായി ഷുമ്മറും, ബര്‍ണിയും

മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍ , വിഷന്‍ ഉള്‍പ്പെടുത്തണമെന്ന സമ്മർദ്ദവുമായി ഷുമ്മറും, ബര്‍ണിയും

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന മെഡികെയര്‍ ആനുകൂല്യങ്ങളോടൊപ്പം ഡെന്റല്‍ , വിഷന്‍ , ഹിയറിംഗ് എയ്‌ഡ്‌ ആനുകൂല്യങ്ങൾ കൂടി ഉള്‍പ്പെടുത്തണമെന്ന സമ്മര്‍ദവുമായി ബര്‍ണി സാന്റേഴ്സും ചക്ക് ഷുമ്മറും ആവശ്യപ്പെട്ടു. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സെനറ്റര്‍മാരായ ഇരുവരും ജൂണ്‍ 20 ഞായറാഴ്ചയാണ് ഈ നിര്‍ദേശം ബൈഡന് മുന്‍പില്‍ സമര്‍പ്പിച്ചത് .

1960 മുതല്‍ മില്യണ്‍ കണക്കിന് പ്രായമായ അമേരിക്കന്‍ പൗരന്മാര്‍ക്ക് മെഡികെയര്‍ ആനുകൂല്യം ലഭിച്ചിരുന്നുവെങ്കിലും വിഷന്‍ , ഡെന്റല്‍ , ഹിയറിംഗ് ആനുകൂല്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വലിയ തുക ഇതിനുവേണ്ടി ചിലവഴിക്കേണ്ടി വന്നിരുന്നുവെന്നും പലരും ഇതുകൊണ്ട് തന്നെ ചികിത്സ വേണ്ടെന്ന് വെക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടായിരുന്നു .

സെനറ്റ് മെജോറിറ്റി ലീഡര്‍ ഷുമ്മര്‍ കഴിഞ്ഞ എപ്രില്‍ മാസം പ്രസിഡന്റ് ബൈഡന്‍ കൊണ്ട് വന്ന അമേരിക്കന്‍ ജോബ്‌സ് ആന്‍ഡ് ഫാമിലി പ്ലാനില്‍ ഈ ആനുകൂല്യം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സെന്റ് ഹൗസ് ഈ ആവശ്യം നിരാകരിച്ചു .

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ 2020 ല്‍ നടത്തിയ പഠനത്തില്‍ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ള അഞ്ചില്‍ ഒരാള്‍ക്ക് ഡെന്റല്‍ ചികിത്സ ശരിയായി ലഭിക്കാത്തതിനാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു .വെര്‍മോണ്ടില്‍ നിന്നുള്ള സെനറ്റര്‍ ബെര്‍ണിയും മെജോറിറ്റി ലീഡര്‍ ഷുമ്മറും കൊണ്ട് വന്ന നിര്‍ദേശങ്ങള്‍ സെനറ്റും ബൈഡനും അംഗീകരിക്കുകയാണെങ്കില്‍ അമേരിക്കയിലെ മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ചു ഇത് വളരെയേറെ പ്രയോജനപ്പെടും

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 582 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...

വ്യാജ സർവ്വകലാ ശാല : നടപടി ഉടനെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി .

രാജ്യത്ത് 24 വ്യാജസർവ്വകലാശാലകൾ; ഒന്നാമത് ഉത്തർപ്രദേശ്. കേരളത്തിൽ ഒന്ന്; നടപടിയെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി രാജ്യത്തെ വ്യാജസര്‍വ്വകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയത്. 8...

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം. പരീക്ഷയില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.99 ശതമാനമാണ് വിജയം. പെണ്‍കുട്ടികളാണ് മിന്നുന്ന വിജയം നേടിയത്. 99.24 ശതമാനമാണ് വിജയം. ആണ്‍കുട്ടികളുടേത് 98.89 ശതമാനമാണ്. കേന്ദ്രീയ...

ഒളിമ്പിക്സിലെ ബോക്സിംഗിലെ മെഡല്‍ പ്രതീക്ഷയായ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും.

ടോക്കിയോ  ഒളിമ്പിക്സിലെ ബോക്സിംഗ് റിങിൽ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ലോവ്ലിനയുടെ സെമി പോരാട്ടം. ചൈനീസ് തായ്പേയി താരത്തെ തോല്‍പിച്ച്‌ സെമിയില്‍ കടന്ന ലോവ്ലിന...
WP2Social Auto Publish Powered By : XYZScripts.com