ചിയാപാസ്: മെക്‌സിക്കോയിൽ ട്രക്ക് അപകടത്തിൽ 49 പേർക്ക് ദാരുണാന്ത്യം. 12 പേർക്ക് ഗുരതരമായ പരിക്കുപറ്റിയതായും റിപ്പോർട്ടുണ്ട്. നിരന്തരം കുടിയേറ്റം നടക്കുന്ന പ്രദേശത്ത് അത്തരക്കാരെ കയറ്റിവന്ന ട്രക്ക് പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഹോണ്ടുറാസിൽ നിന്നും മെക്‌സികോ വഴി അമേരിക്കയിലേക്ക് കുടിയേറാനെത്തിയ സംഘമാണ് ട്രക്കിലുണ്ടായിരുന്നത്.
മദ്ധ്യ അമേരിക്കൻ മേഖലയിൽ നൂറിലേറെ പേരുമായിട്ടാണ് ട്രക്ക് ചിയാപാസ് മേഖലയിൽ അപകടത്തിൽപെട്ടത്. മെക്‌സിക്കോയുടെ കുടിയേറ്റ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ട സംഭവമായിട്ടാണ് വിലയിരുത്തപെടുന്നത്.
പരിക്കേറ്റവരുടെ എണ്ണം അമ്പതിനടുത്ത് വരുമെന്നും കുടിയേറ്റക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് കുടിയേറാനായി വിവിധ രാജ്യങ്ങളിൽ നിന്ന് മെക്‌സിക്കോയിലെത്തിയവരാണ് അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ചിയാപാസ് എന്ന നഗരം ഗ്വാട്ടിമാലയുമായി അതിർത്തി പങ്കിടുന്ന മേഖലയാണ്. രേഖകളില്ലാതെ കുടിയേറുന്നവർ ഏറ്റവുമധികം ഒത്തുകൂടുന്ന പ്രദേശമാണിതെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.