17.1 C
New York
Thursday, August 18, 2022
Home Special മൂല്യച്യുതി (ലേഖനം)

മൂല്യച്യുതി (ലേഖനം)

ഷീജ ഡേവിഡ് ✍

10ശതമാനം ഉന്നതരും 90ശതമാനം പാവപ്പെട്ടവരും ഉൾപ്പെടുന്നതാണ്
നമ്മുടെ സമൂഹം. നമ്മുടെ സമൂഹം മാറിയിരിക്കുന്നു. യുവതലമുറ അതി
ലേറെ മാറിയിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ജനങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളുംവാനോളം ഉയർന്നു. കിട്ടാവുന്നിടത്തോളം സുഖഭോഗങ്ങൾക്കായി അവൻപണിയെടുത്തു. കഴിവുള്ളവൻ അതു
സ്വന്തമാക്കിയപ്പോൾ കഴിവില്ലാത്തവൻ അതുകണ്ടു അന്ധാളിച്ചു നിന്നു. പതുക്കെപ്പതുക്കെ സദാചാരമൂല്യങ്ങൾക്കു മങ്ങലേൽക്കാൻ തുടങ്ങി.

സാമൂഹ്യ ജീവിതത്തിലുണ്ടായ മാറ്റംവലുതായിരുന്നു. കുടുംബബന്ധങ്ങളി
ലെ ശൈഥില്യം, മാനം മര്യാദയ്ക്ക് ജീവിക്കുന്നവർക്ക് നേരിടേണ്ടിവന്ന
കഷ്ടപ്പാടുകൾ, അപമാനങ്ങൾ, പ്രകൃതി നിയമങ്ങളെപ്പോലും വെല്ലുവിളി
ച്ചുകൊണ്ടുള്ള വികസനങ്ങൾ, യുവതലമുറയുടെ അതിരുകളില്ലാത്ത ബന്ധങ്ങൾ, ഭയാശങ്കകളില്ലാതെ ഏതു കുറ്റകൃത്യങ്ങളും ചെയ്യാനുള്ള ചങ്കുറപ്പ്‌,
സാമൂഹ്യജീവിതത്തിലെ അഴിമതി, കൈക്കൂലി, കരിഞ്ചന്ത, അനീതി, അക്രമം, ലഹരിവസ്തുക്കളുടെ അതിപ്രസരം, മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടം, കൊലപാതകങ്ങൾ–ദിവസവും വാർത്തകളിൽ നിറയുന്ന സംഭവങ്ങൾ.

അല്പം പുറകോട്ടു തിരിഞ്ഞു നോക്കിയാൽ ഇന്നുണ്ടായിരിക്കുന്ന മാറ്റങ്ങളുടെ വലുപ്പം എത്രയാണെന്ന് കാണാം. പണ്ട് കുടുംബങ്ങളിൽ കുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നില്ല, അവർക്കായി വിശിഷ്ട ഭോജ്യങ്ങളില്ല, വിശിഷ്ട വസ്ത്രങ്ങളില്ല, മുന്തിയ കളിപ്പാട്ടങ്ങളില്ല, ആഡംബര ജന്മദിനാഘോഷങ്ങളില്ല, കൊട്ടാരസദൃശമായ വീടില്ല. ഉറങ്ങാൻ ചപ്രമഞ്ചമില്ല, കാറില്ല, ഫോണില്ല —-പക്ഷെ ഒന്നുണ്ടായിരുന്നു- അനുസരണം. മുതിർന്നവർ പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടിരുന്നു,സാഹോദര്യം നിലനിന്നിരുന്നു, മുതിർന്നവരുടെ കാലിൽ അറിയാതെ ഒന്നു തട്ടിപ്പോയാൽ കാലിൽ തൊട്ടു വന്ദിച്ചിരുന്നു, അയലത്തെ കുട്ടികളുമായി കളിച്ചിരുന്നു. അതൊക്കെ നമ്മൾ പഠിപ്പിച്ചിരുന്നു.
നമ്മുടെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും ഒക്കെ നമുക്ക് മാതൃക ആയിരുന്നു.മൂല്യങ്ങൾക്ക്‌ വില കല്പിച്ചിരുന്നു. ധിക്കാരികൾ ഇല്ല എന്നല്ല, വിരളമായിരുന്നു.

മുകളിൽപ്പറഞ്ഞ സൗഭാഗ്യങ്ങളെല്ലാം ഇന്നത്തെകുട്ടികൾക്കുണ്ട്. എല്ലാ കുട്ടികൾക്കും ഇല്ല എന്ന കാര്യം വിസ്മരിക്കുന്നില്ല. ഇന്നത്തെ കുട്ടികളിലെ പ്രകടമായ മാറ്റം അവർ ആരെയും അംഗീകരിക്കാൻ തയ്യാറല്ല എന്നതാണ്. കാരണം പലതാണ്. അഞ്ചു വയസ്സുവരെ കുട്ടികൾ മാതാപിതാക്കളോടൊപ്പമാണ്
വളരേണ്ടത്.പലരും മുത്തച്ഛനോടുംമുത്തശ്ശിയോടും ഒപ്പമാണ് വളരുന്നത്.
തങ്ങളുടെ മക്കൾ എല്ലാറ്റിലും ഒന്നാമതാകണമെന്ന മാതാപിതാക്കളുടെ ആദമ്യമായ ആഗ്രഹം,തങ്ങളുടെ മക്കൾ കുറ്റം ചെയ്യില്ല എന്ന അമിത വിശ്വാസം, തെറ്റു ചെയ്താലും അവരെ ന്യായീകരിക്കാനുള്ള ശ്രമം,സംരക്ഷിക്കാൻ ശക്തരായ വ്യക്തികൾ, സ്കൂളുകളിൽ തെറ്റു ചെയ്യുന്ന കുട്ടിയെ ശിക്ഷിക്കാൻ പാടില്ലഎന്ന നിയമവ്യവസ്ഥ, ഒന്നു ശിക്ഷിച്ചു പോയാൽ കുട്ടികളുടെ മുന്നിൽ വെച്ചു തന്നെ അധ്യാപകരെ മാതാപിതാക്കൾ ശകാ രിക്കുന്ന രീതി,മറ്റുള്ള കുട്ടികളുമായി താതമ്യം ചെയ്യുമ്പോൾ കുട്ടികളിൽ ഉടലെടുക്കുന്ന അപകർഷതാബോധം, ഗുരു -ശിഷ്യ ബന്ധത്തിലുണ്ടായ വിളളുലുകൾ,പാഠപുസ്തകങ്ങളിൽ ഗുണപാഠകഥകളുടെ കുറവ്, ഇന്റർനെറ്റ്‌, ഫോൺ മുതലായ ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം.——ഇവയെല്ലാം കുട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നത് വലിയൊരു മാറ്റത്തിലേയ്ക്കാണ്.
മാറ്റം അനിവാര്യമാണ്., അത് ഗുണകരമായമാറ്റം ആയിരിക്കണം
.ഏറ്റവും നല്ല യുവത്വങ്ങൾ നമുക്കുണ്ട്.-ദയയും കാരുണ്യവും സഹനശക്തിയും സ്നേഹവും കരുതലും ഒക്കെയുള്ള മക്കൾ.

ബന്ധങ്ങളുടെ ശൈഥില്യമാണ് പ്രധാന മാറ്റം.ബന്ധങ്ങൾക്ക് അകൽച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന കാലം, ബന്ധങ്ങൾ നിർബന്ധമല്ല എന്നു തോന്നുന്ന കാലം, ബന്ധങ്ങൾ ബന്ധനമാകുന്ന കാലം, മൂല്യങ്ങൾക്ക് നാശം സംഭവിക്കുന്ന കാലം —കുട്ടികൾ ആദ്യമായി അറിവ് നേടുന്നത് സ്വന്തം ഗൃഹത്തിൽ നിന്നാണ്. പിന്നീട് സഹപാഠികളിൽ നിന്നും സമൂഹത്തിൽ നിന്നും അറിവു ലഭിക്കുന്നു. സ്വന്തം അനുഭവത്തിൽ നിന്നാണ് ബാക്കി അറിവുകൾ അവൻ നേടുന്നത്. നമ്മുടെ മക്കൾ നമ്മെക്കാൾ അറിവുള്ളവരായിരിക്കും, കഴിവുള്ളവരായിരിക്കും. എന്നാൽ മതിയായ വിവരമോ, അനുഭവജ്ഞാനമോ, പക്വതയോ ഉണ്ടായിരിക്കണമെന്നില്ല. യാതൊരു സംശയവുമില്ല, നമ്മുടെ മക്കളെ നേർവഴിയിലേയ്ക്ക് നയിക്കേണ്ടത് നമ്മൾതന്നെയാണ്. ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിൽ മുത്തച്ഛനും മുത്തശ്ശിക്കും വലിയൊരു പങ്കുണ്ട്. «ചൊട്ടയിലെ ശീലം ചുടലവരെ.»രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്ന മക്കൾക്കു എന്തെങ്കിലും സംഭവിച്ചാൽ മക്കളെ ഓർത്തു ജീവിതാവസാനം വരെ കരഞ്ഞു തീർക്കേണ്ടത് മാതാപിതാക്കളും

കുടുംബവും മാത്രമാണ്. ഓർക്കുക -നഷ്ടം നമുക്ക് മാത്രം.ഇന്നത്തെ കുഞ്ഞുങ്ങളെയെങ്കിലും നേർവഴിക്കു നvടത്താൻ നമുക്കു പ്രയത്നിക്കാം.

ഷീജ ഡേവിഡ് ✍

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: