17.1 C
New York
Saturday, September 18, 2021
Home Special മൂല്യച്യുതി (ലേഖനം)

മൂല്യച്യുതി (ലേഖനം)

ശ്രീജ സുരേഷ്, ഷാർജ,UAE✍

“സർവ്വസ്വവും നശിച്ചൊരീ കെട്ട കാലത്തിൽ
മൂല്യച്യുതി മാത്രം തിളങ്ങിടുന്നെങ്ങും”
ആർഷഭാരത സംസ്കാരം പ്രഭാപൂരിതമായി ലോകമെങ്ങും വിളങ്ങിയ കാലം, ഇന്ന് പുസ്തകത്താളുകളിലെ പദങ്ങളിലൂടെ മാത്രമാണ് ദൃശ്യമാകുന്നത് എന്ന പരമാർത്ഥം ചൂണ്ടിക്കാണിച്ച് മുന്നോട്ടു നീങ്ങട്ടെ.

ഈ കെട്ട കാലത്തിന്റെ പോക്കിതെങ്ങോട്ട്,
” മാതാ പിതാ ഗുരു ദൈവം” എന്ന മന്ത്രം ഉരുവിട്ട് ജീവിച്ച ഭാരതീയർ ആ മഹത് വചനങ്ങളുടെ ഉത്കൃഷ്ടമായ ആശയം കാറ്റിൽപറത്തി അനസ്യുതം മുന്നേറുന്നു. സ്വന്തം പിതാവിന്റെ മുന്നിൽ ഞെരിഞ്ഞമരുന്ന മകളുടെ ചാരിത്ര്യവും അധ്യാപകനാൽ പിച്ചിച്ചീന്തിയെറിയപ്പെട്ട വിദ്യാർത്ഥിനികളും ഭർത്താവിനെ നിഷ്ക്കരുണം ഒഴിവാക്കി അദ്ദേഹത്തിന്റെ പിതാവിനോടൊപ്പം ഒരു പുതുജീവിതം കൊതിക്കുന്ന ഭാരത സ്ത്രീയും നൊന്തുപെറ്റ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞും,ചോരക്കുഞ്ഞിനെ ഇയർഫോണിന്റെ ചരടുചുറ്റി ശ്വാസംമുട്ടിച്ചു കൊല്ലുവാനും പാകത്തിൽ മാനസിക ധൈര്യം നേടിയ അമ്മമാർ, മാതൃ സ്നേഹത്തിന്റെ പരിശുദ്ധിക്ക് നേരെ ചോദ്യചിഹ്നമായി നിലനിൽക്കുന്നു.

രാഷ്ട്രീയ കൊലപാതകവും അന്തി ചർച്ചകളിലെ പദപ്രയോഗങ്ങളും നമ്മെ മറ്റൊരു ഇരുണ്ട യുഗത്തിലേക്ക് നയിക്കുന്നു. വാർത്തകൾ പോലും കുടുംബസമേതം കാണുവാൻ കഴിയാത്ത കാലത്തിലേക്ക് നാം എത്തി നിൽക്കുന്നു. എങ്ങും ഏതിലും എന്തിലും അരാചകത്വം നിറഞ്ഞാടുന്നു.

നമ്മുടെ സംസ്കാരത്തിന്റെ മൂല്യച്യുതി ഒറ്റനോട്ടത്തിൽ തന്നെ പകൽ പോലെ വ്യക്തമാണ്. സന്ധ്യ നാമജപങ്ങളാൽ മുഖരിതമായിരുന്ന തൃസന്ധ്യകൾ ഇന്ന് മൊബൈൽ തോണ്ടി രസിക്കുന്ന, അല്ലെങ്കിൽ തുടർ സീരിയലുകളുടെ മുന്നിൽ കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്ന കുടുംബ സംഗമങ്ങൾക്ക് മുന്നിൽ വഴിമാറി അകന്നു കഴിഞ്ഞു. ലഹരി മാഫിയ പിടി മുറുക്കിയ യൗവനങ്ങളും ആവശ്യകതാബോധമില്ലാത്ത പുതുതലമുറയും നമ്മുടെ ഭാരതത്തിന്റെ മൂർദ്ധാവിൽ അണിഞ്ഞ തിലകക്കുറിക്ക് കളങ്കമായി തുടരുന്നു. ആതുരാലയ സേവന മേഖലകളും എന്തിനേറെ നിയമസംവിധാനങ്ങൾ പോലും ഏറെ വിമർശിക്കപ്പെടുന്നു. ചൂടും ചൂരും നൽകി വളർത്തിയ മാതാപിതാക്കളെ ജീവിത സായാഹ്നങ്ങളിൽ നിഷ്ക്കരുണം നട തള്ളുന്ന മക്കൾ ഇന്നിന്റെ കാഴ്ചയിൽ വിരളമല്ല.

മഹാവ്യാധി പിടിപെട്ട് നട്ടംതിരിയുന്ന ഈ അതി വിഷമഘട്ടങ്ങളിൽ പോലും സർക്കാർ സംവിധാനങ്ങൾ നൽകുന്ന മുന്നറിയിപ്പുകളെ കണ്ടില്ലെന്നു നടിച്ച്, മുഖാവരണം പോലുമണിയാതെ രോഗവ്യാപനത്തിന് ഇടയാക്കി സ്വന്തം നിലനിൽപ്പിന് നേരെ കൊഞ്ഞനം കുത്തി രസിക്കുന്നു. ഈ മൂല്യച്യുതിയിതെങ്ങോട്ട് എന്ന് കൃത്യമായി അവലോകനം നടത്തി ഒരു തിരിച്ചറിവിലൂടെ ഒത്തൊരുമയോടെ മുന്നേറേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. തികഞ്ഞ ജാഗ്രത അതാണ് ഒരു മടങ്ങിപ്പോക്കിനനിവാര്യം.

ശ്രീ✍

COMMENTS

1 COMMENT

  1. നാമേവരും ആഴത്തിൽ ചിന്തിക്കേണ്ട വിഷയം. അഭിനന്ദനങ്ങൾ 🙏

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വറുത്തരച്ച സാമ്പാർ

എല്ലാവർക്കും നമസ്‌കാരം കുറച്ചു ദിവസങ്ങളായി വിശേഷങ്ങൾ അന്വേഷിച്ചിട്ട്. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളൊക്കെ ബ്രേക്ഫാസ്റ്റ് കഴിച്ച്വോ. സാമ്പാർ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ലെന്നു തോന്നുന്നു. ദക്ഷിണേന്ത്യക്കാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് സാമ്പാർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (32) ഇൻലാൻഡ് ലെറ്റർ കാർഡ്

ഓർക്കുന്നുണ്ടോ…പണ്ടൊക്കെ വിവരങ്ങൾ ഒരിടത്തു നിന്നും വേറൊരിടത്തു എത്തിക്കാൻ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ഒരു ഉപാദി ആണ് ഇൻലാൻഡ് ലെറ്റർ. അന്നൊക്കെ ഇൻലാൻഡ് ലെറ്റർ കാർഡും, പോസ്റ്റ്‌ കാർഡും, പിന്നെ വിദേശത്ത് ബന്ധുക്കൾ ക്ക്...

തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം

വേദ പരീക്ഷയില്‍ ദേവേന്ദ്രനെ തോല്പിച്ച ശാസ്താവിന്റെ ബുദ്ധി വൈഭവവും ആത്മജ്ഞാനവും നിറയുന്ന തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താക്ഷ്രേതം. 'നാവ് നാരായ'മെന്ന അപൂര്‍വ വഴിപാടാണ് ഈ പുണ്യസങ്കേതത്തെ ഐതിഹ്യപ്രസിദ്ധമാക്കുന്നത്. അക്ഷരശുദ്ധിക്കും അറിവിന്റെ വെളിച്ചം തേടാനും...

പ്രതീക്ഷയുടെ ഭാരം ചുമക്കുന്നവർ! വാരാന്ത്യചിന്തകൾ.. (ഭാഗം – 2)

രാജൻ രാജധാനി എഴുതുന്ന വാരാന്ത്യചിന്തകൾ.. (ഭാഗം - 2) പ്രതീക്ഷയുടെ ഭാരവും ചുമന്ന്, കാലം താണ്ടുക യാണ് നമ്മൾ. ഓളപ്പരപ്പിലെ ഓടങ്ങൾ പോലെ, ആടിയുലഞ്ഞ് ,പൊങ്ങിതാണ്, ചാഞ്ഞുചരിഞ്ഞ് ജീവിതമെന്ന മഹാസാഗരത്തിൽ തോണിയാത്ര തുടരുന്നവരല്ലേ...
WP2Social Auto Publish Powered By : XYZScripts.com
error: