17.1 C
New York
Monday, June 21, 2021
Home US News മൂന്നു വയസുകാരന്റെ വെടിയേറ്റ് 8 മാസം പ്രായമുള്ള സഹോദരൻ മരിച്ചു

മൂന്നു വയസുകാരന്റെ വെടിയേറ്റ് 8 മാസം പ്രായമുള്ള സഹോദരൻ മരിച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹൂസ്റ്റൺ: വീടിനകത്തു സൂക്ഷിച്ചിരുന്ന തോക്ക് മൂന്നു വയസ്സുകാരൻ എടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കാഞ്ചി വലിച്ചപ്പോൾ ചീറിപ്പാഞ്ഞ വെടിയുണ്ട 8 മാസം പ്രായമുള്ള സഹോദരന്റെ ജീവനെടുത്തു.

ഏപ്രിൽ 9 വെള്ളിയാഴ്ച ഹൂസ്റ്റൺ അപ്പാർട്ട്മെന്റിലായിരുന്നു ഈ ദാരുണ സംഭവം നടന്നതെന്ന് ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ചീഫ് വെൻഡി ബെയ്ൻ
ബ്രിഡ്ജ് മാധ്യമ പ്രവർത്തകരെ അറിയിച്ചു.,

സംഭവം നടക്കുമ്പോൾ അപ്പാർട്ട്മെന്റിൽ നിരവധി മുതിർന്നവരും ഉണ്ടായിരുന്നു. വെടിയേറ്റ കുഞ്ഞിനെ എല്ലാവരും ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വയറ്റിൽ വെടിയുണ്ട തറച്ചു ഗുരുതരമായി മുറിവേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിനിടയാക്കിയ തോക്ക് വീട്ടിൽ തിരഞ്ഞെങ്കിലും കണ്ടെടുക്കാനായില്ല. പിന്നീട് കുട്ടിയെ ആശുപത്രിയിലെത്തിച്ച വാഹനത്തിൽ നിന്നും തോക്ക് പോലീസ് കണ്ടെത്തുകയായിരുന്നു.

അശ്രദ്ധമായി വീട്ടിൽ തോക്ക് സൂക്ഷിച്ചതിനും കുട്ടിക്ക് തോക്ക് ലഭ്യമാകാനുണ്ടായ സാഹചര്യവും അന്വേഷിച്ചു കൊണ്ടിരിക്കുയാണെന്നും കേസിന്റെ കാര്യം തീരുമാനിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.

ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിൽ ഈയിടെ പല വീടുകളിലും അശ്രദ്ധമായി സൂക്ഷിച്ചിരുന്ന തോക്ക് കുട്ടികളുടെ കൈവശം എത്തിച്ചേർന്ന് ഇതുപോലെയുള്ള പല സംഭവങ്ങളും ഉണ്ടായതായും 2019-ൽ ഹാരിസ് കൗണ്ടിയിൽ മാത്രം 12 വയസ്സിനു താഴെ കട്ടികൾക്ക് വെടിയേറ്റു ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മാതാപിതാക്കളും കുടുംബാംഗങ്ങളും കുട്ടികളുടെ കൈവശം തോക്ക് ലഭിക്കാതെ സുരക്ഷിതമായി വെക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​നി സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഉ​ണ്ടാ​കു​ക. ദ്വീ​പി​ലെ എ​ല്ലാ ക​ട​ക​ൾ​ക്കും ഇ​നി മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാം. എ​ന്നാ​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ തു​ട​രു​മെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു നാലാം ദിവസമായ ഇന്ന് മഴയെത്തുടർന്ന് മത്സരം ഇതുവരെ തുടങ്ങിയിട്ടില്ല. ആദ്യ സെഷൻ കളി നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിലപ്പോൾ ഇന്നത്തെ മത്സരം ഉപേക്ഷിക്കാനും സാധ്യതയുണ്ട്. ആദ്യ ദിവസം പൂർണമായും മഴ...

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും..

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും.. മമ്മൂട്ടിയും കൊച്ചുമകള്‍ മറിയവും ഒന്നിച്ചുളള മിക്ക ചിത്രങ്ങളും, സമൂഹമാധ്യമങ്ങളില്‍ മിന്നൽ വേഗത്തിലാണ്, വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മകൻ ദുല്‍ഖര്‍ സല്‍മാന്‍.മമ്മൂട്ടി കൊച്ചുമകൾ  മറിയത്തിന് മുടി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap