17.1 C
New York
Wednesday, August 10, 2022
Home US News മൂന്നുവയസ്സുകാരന്റെ വെടിയേറ്റ് 2 വയസ്സുകാരിക്ക് ഗുരുതര പരിക്ക്; രണ്ടു യുവാക്കൾ അറസ്റ്റിൽ

മൂന്നുവയസ്സുകാരന്റെ വെടിയേറ്റ് 2 വയസ്സുകാരിക്ക് ഗുരുതര പരിക്ക്; രണ്ടു യുവാക്കൾ അറസ്റ്റിൽ

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഫ്ളോറിഡ: കിടക്കടിയിൽ നിന്നും ലഭിച്ച തോക്കെടുത്ത് കളിക്കുന്നതിനിടയിൽ മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ വെടിയുതിർത്തതിനെ തുടർന്ന് സഹോദരി 2 വയസ്സുകാരിക്ക് ഗുരുതര പരിക്ക്.

സംഭവത്തിൽ 2 യുവാക്കൾക്കെതിരെ പോലീസ് കേസ്സെടുത്തു മെയ് 21 വെള്ളിയാഴ്ച വീട്ടിലിരുന്ന മൂന്നു യുവാക്കൾ എൻ.ബി എ മൽസരങ്ങൾ വീക്ഷിക്കുന്നതിനിടയിലായിരുന്നു സംഭവം. വെടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ യുവാക്കൾ മാറിൽ വെടിയേറ്റ കുട്ടിയേയും വാരിയെടുത്ത് വാഹനത്തിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ അപകടത്തിൽപെട്ടു. അതുവഴി വന്ന മറ്റൊരാളാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയായ കുട്ടി ഗുരുതാവസ്ഥയിൽ തുടരുന്നു.

സംഭവത്തെ തുടർന്ന് വീട്ടിലെത്തി പരിശോധന നടത്തിയ പോലീസ് അവിടെ നിന്നും കഞ്ചാവും മയക്കുമരുന്നും കണ്ടെടുത്തു.കെവോന്റ് വിൻസൺ (23) വീട്ടിലേക്ക് കൊണ്ടുവന്ന തോക്ക് അലക്ഷ്യമായി കിടക്കയുടെ തലയിണയ്ക്കടിയിൽ വെക്കുകയായിരുന്നു. അവിടെ നിന്നാണ് കുട്ടിക്ക് തോക്ക് ലഭിച്ചത്.

വീടിന്റെ ഉടമസ്ഥൻ ചാഡ് ബറീൻ ( 24 ) മറ്റു നിരവധി കേസ്സുകളിൽ പ്രതിയായിരുന്നു. ഇരുവർക്കുമെതിരെ കഞ്ചാവ് മയക്കുമരുന്ന് എന്നിവ കൈവശം വെച്ചതിനും തോക്ക് അലക്ഷ്യമായി വീടിനകത്തു വെച്ചതിനും കേസ്സെടുത്തു.ഇരുവരും പോലീസുമായി സഹകരിക്കുന്നതായി പോർക്ക് കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.

സംഭവം നടക്കുമ്പോൾ കുട്ടികളുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. മനപൂർവം സംഭവിച്ചതാണിതെന്ന് വിശ്വസിക്കുന്നില്ലയെന്നും ഫ്ളോറിഡാ നിയമമനുസരിച്ചു ഇത്തരം സംഭവങ്ങളിൽ ഏഴു ദിവസങ്ങൾക്കു ശേഷമേ അറസ്റ്റ് ഉണ്ടാകൂ എന്നും ഷെറിഫ് ഓഫീസ് അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: