വാർത്ത: പി.പി. ചെറിയാൻ, ഡാളസ്
റ്റാംമ്പ ( ഫ്ളോറിഡ) :- മുൻ ഭാര്യയെ തുടർച്ചയായി ഭീഷണിപ്പെടുത്തുകയും ഫ്ളോറിഡയിലുള്ള അവരുടെ വീട്ടിലേക്ക് ചത്ത എലിയെ മെയിലിൽ അയയ്ക്കുകയും ചെയ്ത ഇന്ത്യാനയിൽ നിന്നുള്ള റോംനി ക്രിസ്റ്റഫർ എല്ലിസിനെ (57) നാലുവർഷം പത്തു മാസം ഫെഡറൽ പ്രിസണിൽ തടവിലിടാൻ കോടതി വിധി. ഏപ്രിൽ മാസത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചത് ജനുവരി 5 ചൊവ്വാഴ്ചയാണ്. റ്റാംമ്പ ഫെഡറൽ കോടതിയുടെ വിധിയിൽ പ്രതി മുൻ ഭാര്യയെ ശിരഛേദം ചെയ്യുമെന്നും കത്തിച്ചു കളയുമെന്നും ഭീഷണി മുഴക്കുകയും അപകടകരമായ വസ്തു മെയ്ൽ ചെയ്യുകയും ചെയ്തതായി കണ്ടെത്തിയിരുന്നു
നാലു വർഷത്തോളമാണ് ഇയാൾ ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നത്. ചത്ത എലിക്കൊപ്പം കറുത്ത ഒരു റോസാപ്പൂവും ചേർത്താണ് ഇയാൾ അയച്ചത്. മെയിൽ പരിശോധിച്ച പോസ്റ്റൽ ഇൻസ്പെക്ടർ ഇയാളുടെ ഇന്ത്യാനാ പോലീസിലുൾപ്പെട്ട വസതി റെയ്ഡ് ചെയ്തു. മുൻഭാര്യയുടെ മേൽ വിലാസവും ഭാര്യയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരുകളും ഉൾപ്പെടുന്ന കൈ കൊണ്ടെഴുതിയ ഒരു കുറിപ്പ് കണ്ടെടുത്തിരുന്നു.
ഭീഷണി നിലനിൽക്കെ ഇന്ത്യാനയിൽ നിന്നും മുൻഭാര്യയെ കാണുന്നതിന് ഫ്ളോറിഡായിലേക്കു വരുന്നുവെന്ന് പറഞ്ഞ് അവർക്കയച്ച ടെക്സ്റ്റ് മെസ്സേജും കണ്ടെത്തിയിരുന്നു.