മുൻ ഐ.പി. എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനും ഗവേഷകനുമായ ശ്രീ ജേക്കബ് തോമസ് ഫോമയുടെ പ്രവർത്തകരുമായി ഇന്ന് (ശനി) മുഖാമുഖത്തിൽ സംവദിക്കും. ഇന്ന് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 10 മണിക്ക് സൂം വെബ്ബിനാറിൽ നടക്കുന്ന മുഖാമുഖം പരിപാടിയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകും.
1987-ൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി പോലീസിൽ സേവനം ആരംഭിച്ച ശ്രീ ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് വിരമിച്ചത്. മികച്ച നീതിന്യായ സേവനത്തിനു രാഷ്ട്രപതിയുടെ ബഹുമതിക്കർഹനായ ശ്രീ ജേക്കബ് തോമസ് നിരവധി മേഖലകളിൽ തന്റെ സേവനം മലയാളികൾക്കായി ചെയ്തിട്ടുണ്ട്. രാജ്യത്തെ തന്ത്രജ്ഞ മേഖലയിൽ അറിയപ്പെടുന്ന അദ്ധ്യാപകനുമാണ്.
എല്ലാ ഫോമാ പ്രവർത്തകരും മുഖാമുഖത്തിൽ പങ്കെടുത്ത് മുഖാമുഖം പരിപാടി വിജയപ്രദമാക്കണമെന്ന് ഫോമാ ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്‌ഥിച്ചു.
ZOOM ID: 958 0353 7253
Join Zoom Meeting