17.1 C
New York
Saturday, April 1, 2023
Home US News മുസ്‌ലിം പ്രവേശന നിരോധന നിയമം 100 ദിവസത്തിനകം പുനഃസ്ഥാപിക്കും: കമല ഹാരിസ്

മുസ്‌ലിം പ്രവേശന നിരോധന നിയമം 100 ദിവസത്തിനകം പുനഃസ്ഥാപിക്കും: കമല ഹാരിസ്

(വാർത്ത: പി.പി. ചെറിയാൻ)

വാഷിങ്ടൻ ∙ അധികാരം ഏറ്റെടുത്ത് 100 ദിവസത്തിനകം ട്രംപ് ഭരണകൂടം നടപ്പിലാക്കിയ, മുസ്‍‌ലിം പ്രവേശന നിരോധന നിയമം, ഡിഫേർഡ് ആക്‌ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽ (ഡാക്ക) പ്രോഗ്രാം റദ്ദാക്കൽ, ഇമ്മിഗ്രേഷൻ റി ഫോം എന്നിവയെക്കുറിച്ചു ആവശ്യമായ നിയമനിർമ്മാണ ഭേദഗതി ബിൽ യുഎസ് കോൺസിൽ കൊണ്ടുവരുമെന്ന് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉറപ്പ് നൽകി.

ഡിസംബർ 8ന് നാഷണൽ പാർട്നർഷിപ്പ് ഫോർ ന്യു അമേരിക്കൻസ് സംഘടന സംഘടിപ്പിച്ച വെർച്വൽ ഇമ്മിഗ്രേഷൻ കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നു കമല ഹാരിസ്. കഴിഞ്ഞ നാലു വർഷം അനധികൃതമായി അമേരിക്കയിലെത്തിയ മാതാപിതാക്കളും കുട്ടികളും അനുഭവിച്ച കഷ്ടപ്പാടുകൾ ദയനീയമായിരുന്നുവെന്ന് കമല ചൂണ്ടിക്കാട്ടി. ട്രംപ് ഭരണകൂടം വളരെ നിർദയമായാണ് അവരോട് പെരുമാറിയതെന്നും അവർ കുറ്റപ്പെടുത്തി.

Activists supporting Deferred Action for Childhood Arrivals (DACA), and other immigration issues gather near Trump Tower in New York, Tuesday, Aug. 15, 2017, as they protest President Donald Trump. (AP Photo/Craig Ruttle)

കുട്ടികൾക്ക് ഇവിടെ വിദ്യാഭ്യാസം നടത്തുന്നതിനോ, തൊഴിൽ ചെയ്യുന്നതിനോ ഉള്ള അവകാശത്തിന്മേലാണ് ട്രംപ് കടുത്ത നിയന്ത്രണമേർപ്പെടുത്തിയത്. കുട്ടികളെ മാതാപിതാക്കളിൽ നിന്നും അകറ്റുന്ന സ്ഥിതിയിലേക്ക് മാറുകയും ചെയ്തു. 2017 മുതൽ ട്രംപ് ഭരണകൂടം കുടിയേറ്റക്കാരുടെ വിവിധ വിഷയങ്ങളിൽ 400 പോളിസി ചെയ്ഞ്ചസാണ് വരുത്തിയിരിക്കുന്നത്. അതുപോലെ ചില പ്രത്യേക മുസ്‌ലിം രാഷ്ട്രങ്ങളിൽ നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവും ട്രംപ് ഇറക്കിയിരുന്നു. ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാക്കുന്നതിനു ബൈഡനും ഞാനും പ്രതിജ്ഞാ ബദ്ധമാണെന്നും കമല കൂട്ടിച്ചേർത്തു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ന്യൂ ജേഴ്‌സിയിലേക്ക്; ഏപ്രിൽ 29ന് പുരസ്‌കാര നിശ

ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ചവരെ ആദരിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് രൂപം കൊടുത്ത ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് വീണ്ടും അമേരിക്കയിലേക്ക് എത്തുകയാണ്. ഇന്ത്യ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും പിന്നെ കഴിഞ്ഞ...

പ്രവീണ്‍ രാജ് ആര്‍. എല്‍ ന്   ഫൊക്കാനയുടെ  ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം മോൻസ് ജോസഫ്  സമ്മാനിച്ചു.

മലയാളത്തിനു സർവ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാരം പ്രവീണ്‍ രാജ് ആര്‍. എല്‍. ന് മുൻ മന്ത്രി മോൻസ് ജോസഫ്  സമ്മാനിച്ചു.ഹയാത്ത് റീജന്‍സിയില്‍ നടന്ന  ഫൊക്കാന   കേരളാ  കോണ്‍വന്‍ഷനില്‍ വെച്ചാണ് ഭാഷയ്‌ക്കൊരു...

കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും ഫൊക്കാന വഹിച്ച പങ്ക് പ്രശംസിനിയം: സ്പീക്കർ എ.എൻ.ഷംസീർ.

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും സംഘടാനാപരമായ പങ്ക് ഫൊക്കാന വഹിക്കുന്നുണ്ടെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. അമേരിക്കൽ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള സമ്മേളനം ഹോട്ടൽ ഹയാ‌ത്ത് റീജൻസിയിൽ ഉദ്ഘാടനം...

Autism Awareness day ✍By: Abel Joseph Thekkethala

April 2nd is Autism awareness day.A person once said“some people with Autism may not be able to speak or answer to their name, but...
WP2Social Auto Publish Powered By : XYZScripts.com
error: