17.1 C
New York
Friday, October 7, 2022
Home US News മുറവിളിക്ക് മുൻപിൽ മറുവിളിയുമായി തിരികെയെത്തുന്ന ക്രിസ്തുവിനെയാണ് നോമ്പാചരണത്തിലൂടെ നാം തിരിച്ചറിയേണ്ടത്: റവ. സുബിന്‍ ജോണ്‍

മുറവിളിക്ക് മുൻപിൽ മറുവിളിയുമായി തിരികെയെത്തുന്ന ക്രിസ്തുവിനെയാണ് നോമ്പാചരണത്തിലൂടെ നാം തിരിച്ചറിയേണ്ടത്: റവ. സുബിന്‍ ജോണ്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്: മനുഷ്യജീവിതത്തില്‍ പലപ്പോഴും പരിഹരിക്കാനാകാത്ത ആളികത്തുന്ന അനുഭവത്തിലൂടെ കടന്നു പോകേണ്ടിവരുന്ന സാഹചര്യത്തില്‍ ഹൃദയത്തിന്റെ അഗാധതലത്തില്‍ നിന്നും ഉയരുന്ന മുറവിളികേട്ട് മറുവിളിയുമായി തിരികെയുത്തുന്ന ക്രിസ്തുനാഥനെ തിരിച്ചറിയുക എന്നതായിരിക്കണം നോമ്പാചരണത്തിലൂടെ നാം നേടിയെടുക്കേണ്ടതെന്ന് തെലുങ്കാനയില്‍ മിഷ്‌നറി അച്ചനായി പ്രവര്‍ത്തിക്കുന്ന, മാര്‍ത്തോമ സഭയിലെ യുവതലമുറയിലെ പട്ടക്കരനായ ഗായകനും, ഗാനരചയിതാവുമായ റവ.സുബിന്‍ ജോണ്‍ ഉദ്‌ബോധിപ്പിച്ചു.

നോമ്പാചരണത്തിന്റെ മുപ്പത്തി ഒമ്പതാം സന്ധ്യയില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് സൂം വഴി സംഘടിപ്പിച്ച യോഗത്തില്‍ ധ്യാന പ്രസംഗം നടത്തുകയായിരുന്ന സുബിനച്ചന്‍. അന്ധകാരത്തില്‍ നിന്നും അത്ഭുത പ്രകാശത്തിലേക്ക് നയിക്കപ്പെട്ട ബര്‍ത്തിമായ എന്ന അന്ധനായ മനുഷ്യന്റെ ജീവിതാനുഭവങ്ങളെ മാര്‍ക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായത്തില്‍ നിന്നും അച്ചന്‍ വിശദീകരിച്ചു.

വഴിയരികില്‍ അന്ധനായി ഭിക്ഷ യാചിച്ചിരുന്ന ബര്‍ത്തിമായിയുടെ ‘ദാവിദ് പുത്രാ എന്നോടു കരുണയുണ്ടാകണമേ’ എന്ന ദീനരോദനത്തെ മറികടക്കാനാകാതെ ബഹുപുരുഷാരത്തോടൊപ്പം യെരുശലേമില്‍ നിന്നു യരിഹോവിലേക്ക് യാത്ര ചെയ്തിരുന്ന ക്രിസ്തുനാഥന്‍ തിരികെയെത്തി അവന് കാഴ്ച നല്‍കിയതു നമ്മുടെ മുമ്പില്‍ വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഭൂരിപക്ഷത്തോടൊപ്പം സഞ്ചരിക്കുമ്പോഴും ന്യൂനപക്ഷത്തെ വിസ്മരിക്കാത്ത ക്രിസ്തുനാഥന്റെ മാതൃകയാണ് നാം പിന്തുടരേണ്ടതെന്നും അച്ചന്‍ പറഞ്ഞു.

ബര്‍ത്തിമായി എന്ന അന്ധന് ക്രിസ്തുവിനെ കണ്ടെത്തിയപ്പോഴാണ് അവന്റെ അന്ധത മാറികിട്ടിയത്. ക്രിസ്തുവിനെ കൂടാതെയുള്ള യാത്ര അന്ധകാരത്തിലൂടെയുള്ളതായിരിക്കുമെന്നും, ക്രിസ്തുവിനെ കണ്ടെത്തുന്നതാണ് അന്ധതക്കു പരിഹാരമെന്ന് നാം തിരിച്ചറിയണമെന്നും അച്ഛന്‍ പറഞ്ഞു. കണ്ണുണ്ടായിട്ടും കാണാത്തവരുടെ നടുവില്‍ കണ്ണില്ലാതിരുന്നിട്ടും രക്ഷകനെ തിരിച്ചറിയുന്ന ദാവീദ്പുത്രാ എന്നോടു കരുണ ചെയ്യണമേ എന്ന ബര്‍ത്തിമായുടെ പ്രാര്‍ത്ഥനയായിരിക്കണം നമ്മുടേതെന്നും അച്ചന്‍ പറഞ്ഞു. ഇടവക വികാരി റവ.മാത്യു ജോസഫ് അച്ചന്‍ സ്വാഗതവും, സെക്രട്ടറി തോമസ് ഈശോ നന്ദിയും പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഡോ. ശശി തരൂരിന് ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്ററിന്റെ പിന്തുണ: പ്രസിഡണ്ട് ലീല മാരേട്ട്

  തകർച്ചയുടെ പടുകുഴിയിൽ ആയ കോൺഗ്രസിനെ കരകയറ്റാൻ തരൂരിനു മാത്രമേ കഴിയൂ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ശശി തരൂരിനെ പിന്തുണയ്ക്കുന്നതായി ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് പറഞ്ഞു. മുഴുവൻ...

എം.എസ്. ബാബുരാജ് – ചരമദിനം

കോഴിക്കോടുകാരനായ സംഗീത സംവിധായകനായിരുന്നു എം. എസ്‌. ബാബുരാജ്‌ . മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ്. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി...

പുരസ്കാരം

കോട്ടയ്ക്കൽ. കോട്ടയ്ക്കൽ ആര്യവൈദ്യശാല പ്രധാന വൈദ്യനും പ്രധാന വൈദ്യോപദേഷ്ടാവുമായിരുന്ന ആര്യവൈദ്യൻ എസ്.വാരിയരുടെ സ്മരണാർഥം കോട്ടയ്ക്കൽ ആയുർവേദ കോളജിലെ മികച്ച ഔട്ട് ഗോയിങ്ങ് വിദ്യാർഥിക്ക് ആര്യവൈദ്യശാല എല്ലാവർഷവും നൽകുന്ന ആര്യവൈദ്യൻ എസ്.വാരിയർ എൻഡോവ്മെന്റിനും, എം.കെ.ദേവിദാസ്...

പാരമ്പര്യ താളിയോലകൾ കൈമാറും

കോട്ടയ്ക്കൽ. പാരമ്പര്യ ബാല ചികിത്സകനായിരുന്ന ക്ലാരി നീലകണ്ഠൻ നമ്പീശൻ (1878 - 1944) ഉപയോഗിച്ചിരുന്ന "അഷ്ടാംഗഹൃദയം", "ബാല ചികിത്സ" എന്നീ താളിയോല ഗ്രന്ഥങ്ങൾ ഇനി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയ്ക്കു സ്വന്തം. അഷ്ടാംഗഹൃദയത്തിന്റെ താളിയോല സാധാരണ കാണാറുണ്ടെങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: